play-sharp-fill
കോട്ടയത്ത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ  കാപ്പാ ചുമത്തി തടവിലാക്കി; മോഷണവും ഗുണ്ടാ ആക്രമണവും അടക്കമുള്ള കേസുകളില്‍ പ്രതിയായ ചങ്ങനാശേരി സ്വദേശിയ്ക്കെതിരായാണ് നടപടി

കോട്ടയത്ത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പാ ചുമത്തി തടവിലാക്കി; മോഷണവും ഗുണ്ടാ ആക്രമണവും അടക്കമുള്ള കേസുകളില്‍ പ്രതിയായ ചങ്ങനാശേരി സ്വദേശിയ്ക്കെതിരായാണ് നടപടി

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിലെ ഗുണ്ടകള്‍ക്ക് എതിരെ കാപ്പ ചുമത്തിയുള്ള നടപടി പൊലീസ് തുടരുന്നു. ഇതിന്റെ ഭാഗമായി ചങ്ങനാശേരി സ്വദേശിയായ ഗുണ്ടയ്‌ക്കെതിരെ പൊലീസ് നടപടിയെടുത്തു. ഇയാളെ കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കിയത്.

കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും മോഷണം, പിടിച്ചുപറി, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെയാണ് കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കിയത്.

ചങ്ങനാശ്ശേരി കങ്ങഴ കൊറ്റംചിറ ഭാഗത്ത് തകിടിയേല്‍ വീട്ടില്‍ അബിനെ (23)യാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ കാപ്പ ചുമത്തി കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ അനുമതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടര്‍ന്ന് അബിനെ കറുകച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വിയ്യൂര്‍ സെന്റട്രല്‍ ജയിലിലേയ്ക്കു കരുതല്‍ തടങ്കലിന് അയച്ചു.

കറുകച്ചാല്‍, മണിമല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആളുകളെ ആക്രമിച്ച്‌ കവര്‍ച്ച നടത്തിയതിനു ഇയാള്‍ക്കെതിരെ പൊലീസ് കേസ് നിലവിലുണ്ട്. മുണ്ടക്കയം പീരുമേട് പൊലീസ് സ്റ്റേഷനില്‍ വാഹന മോഷണക്കേസിലും പ്രതിയാണ് ഇയാള്‍. നേരത്തെ

ഇടയിരിക്കപ്പുഴ ഭാഗത്തെ ആരാധനാലയങ്ങള്‍ ആക്രമിച്ച കേസില്‍ നേരത്തെ ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. മണിമല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്സില്‍ റിമാന്റില്‍ കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത്.

ജില്ലയിലെ ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ ശക്തമായ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുന്നതാണെന്നു ജില്ലാ പൊലീസ് മേധാവി അറിയിച്ചു.