play-sharp-fill
കോട്ടയം കുറിച്ചിയില്‍ വീണ്ടും മൂര്‍ഖന്‍;  മലകുന്നത്ത് കിണര്‍ കുഴിച്ചുകൊണ്ടിരുന്ന തൊഴിലാളികളുടെ കുട്ടയില്‍  കുടുങ്ങിയ മൂർഖനെ വരുതിയിലാക്കിയത് ഡോക്ടർ; ചൂട് വര്‍ദ്ധിക്കുന്നതോടെ മണ്ണിനടിയില്‍ ഇരിക്കുന്ന ഇഴജന്തുക്കള്‍ പുറത്തിറങ്ങും; ജാ​ഗ്രത വേണമെന്നും ഡോക്ടർ

കോട്ടയം കുറിച്ചിയില്‍ വീണ്ടും മൂര്‍ഖന്‍; മലകുന്നത്ത് കിണര്‍ കുഴിച്ചുകൊണ്ടിരുന്ന തൊഴിലാളികളുടെ കുട്ടയില്‍ കുടുങ്ങിയ മൂർഖനെ വരുതിയിലാക്കിയത് ഡോക്ടർ; ചൂട് വര്‍ദ്ധിക്കുന്നതോടെ മണ്ണിനടിയില്‍ ഇരിക്കുന്ന ഇഴജന്തുക്കള്‍ പുറത്തിറങ്ങും; ജാ​ഗ്രത വേണമെന്നും ഡോക്ടർ

സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം കുറിച്ചിയില്‍ വീണ്ടും മൂര്‍ഖന്‍. ചങ്ങനാശേരി മലകുന്നത്ത് കിണര്‍ കുഴിച്ചുകൊണ്ടിരുന്ന തൊഴിലാളികളുടെ കുട്ടയില്‍ കുടുങ്ങിയ മൂർഖനെ വരുതിയിലാക്കിയത് ഡോക്ടർ.

എട്ടടിയിലധികം നീളമുള്ള മൂര്‍ഖനാണ് കുടുങ്ങിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ വനം വകുപ്പിന്റെ സ്‌നേക് റസ്‌ക്യൂ സംഘത്തിലെ ഡോക്ടര്‍ ഡോക്ടര്‍ വിശാല്‍ സോണിയാണ് പാമ്പിലെ കുട്ടയിലാക്കിയത്.

ചൂട് കൂടിയതോടെ കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പുകളുടെ ശല്യം വര്‍ദ്ധിച്ചതായി നാട്ടുകാര്‍ പറയുന്നു. ഫെബ്രുവരി 11 വെള്ളിയാഴ്ച മലകുന്നത്ത് കിഴക്കേക്കുറ്റ് ശശികുമാറിന് വീട് പണിയുന്നതിന് സമീപം കുഴിച്ചുകൊണ്ടിരുന്ന കിണറ്റില്‍ നിന്ന് ലഭിച്ചത് എട്ടടിയിലധികം നീളമുള്ള മൂര്‍ഖന്‍ പാമ്ബിനെയാണ്. മൂര്‍ഖനെ കണ്ടയുടന്‍ പരിഭ്രാന്തരായ പണിക്കാര്‍ പഞ്ചായത്തംഗം ബിജു എസ് മേനോനെയും അനീഷ് തോമസിനെയും വിവരം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് വനം വകുപ്പിന്റെ സ്‌നേക്ക് റെസ്‌ക്യൂ ടീമിനെ വിവരം അറിയിക്കുകയും വനം വകുപ്പിന്റെ അംഗീകൃത റെസ്‌ക്യൂവറും തിരുവാര്‍പ്പ് സ്വദേശിയും ഡോക്ടറുമായ വിശാല്‍ സോണി എത്തി പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറുകയുമായിരുന്നു.

ചൂട് വര്‍ദ്ധിക്കുന്നതോടെ മണ്ണിനടിയില്‍ ഇരിക്കുന്ന ഇഴജന്തുക്കള്‍ പുറത്തിറങ്ങുവാന്‍ സാധ്യത ഉണ്ടെന്നും പ്രദേശവാസികള്‍ ശ്രദ്ധിക്കണമെന്നും, ഇഴജന്തുക്കളെ ശ്രദ്ധയില്‍ പെട്ടാല്‍ വനം വകുപ്പിന്റെ അംഗീകൃത റെസ്‌ക്യൂ ടീമംഗങ്ങളെ വിവരം അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

പരിശീലനം ലഭിക്കാത്തവര്‍ പാമ്പ് പിടുത്തത്തിനിറങ്ങുന്നത് കൂടുതല്‍ അപകടം വരുത്തിവക്കും. ഇഴജന്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് അവബോധം നല്‍കിയാണ് ഡോക്ടര്‍. വിശാല്‍ സോണി മടങ്ങിയത്.

കോട്ടയം ജില്ലാ ഫോറസ്റ്റ് സ്‌നേക് റെസ്‌ക്യൂ ടീമിലെ ഏക ഡോക്ടറും, കോട്ടയം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസിലെ സിവില്‍ ഡിഫന്‍സ് കോറിന്റെ ഡെപ്യൂട്ടി ഡിവിഷണല്‍ വാര്‍ഡനുമാണ് വിശാല്‍.