play-sharp-fill

നിലവിൽ ബാക്കിയുള്ളത് നാലര ലക്ഷം വാക്സിൻ; ഇത് ഇന്നും നാളെയും കൊണ്ട് തീരും; 10 ലക്ഷം ഡോസ് വാക്സിൻ ഉപയോഗിച്ചിട്ടില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതം – ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്സിൻ ഉപയോഗിച്ചിട്ടില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് നാലര ലക്ഷം വാക്സിനാണ് നിലവിൽ ബാക്കിയുള്ളത്. കണക്കുകൾ പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും. ഈ നാലര ലക്ഷം ഡോസ് വാക്സിൻ ഇന്നും നാളെയും കൊണ്ട് തീരുമെന്നും മന്ത്രി വ്യക്തമാക്കി. ശരാശരി രണ്ട് മുതൽ രണ്ടര ലക്ഷം ഡോസ് വാക്സിൻ ദിവസവും എടുക്കുന്നുണ്ട്. സംസ്ഥാനത്ത് അടുത്ത കാലത്തായി കൂടുതൽ വാക്സിൻ വന്നത് ഈ മാസം 15, 16, 17 തീയതികളിലാണ്. ഈ മൂന്ന് ദിവസങ്ങളിലായി 3,14,640, […]

സംസ്ഥാനത്ത് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു; കോ​ഴി​ക്കോട്ട് 300 കോ​ഴി​ക​ൾ ച​ത്തു

  കോ​ഴി​ക്കോ​ട്: കേരളത്തിൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് റി​പ്പോ​ർ​ട്ട്. കോ​ഴി​ക്കോട്ട് കൂ​രാ​ച്ചു​ണ്ട് കാ​ള​ങ്ങാ​ലി​യി​ൽ സ്വ​കാ​ര്യ കോ​ഴി ഫാ​മി​ലെ 300 കോ​ഴി​കളാണ് ച​ത്തത്. ഇ​വ​യു​ടെ സാ​മ്പി​ളു​ക​ൾ തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ലാ​ബു​ക​ളി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ഇ​തി​ൽ ഒ​രു ലാ​ബിലെ ഫ​ല​മാ​ണ് പോ​സി​റ്റീ​വ് ആയത്. കൂ​ടു​ത​ൽ സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി സാ​മ്പി​ളു​ക​ൾ ഭോ​പ്പാ​ലി​ലെ ലാ​ബി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. സാ​മ്പി​ൾ ഫ​ലം പോ​സി​റ്റീ​വാ​യ​തോ​ടെ 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലെ കോ​ഴി ഫാ​മു​ക​ൾ എ​ല്ലാം അ​ട​യ്ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. പത്ത് പഞ്ചായത്തുകളിൽ ജില്ലാ കളക്ടർ ജാഗ്രതാ നിർദേശം നൽകി. പരിശോധനാഫലം വരും വരെ കൂരാച്ചുണ്ട് പഞ്ചായത്തിലെ എല്ലാ […]

സ്ത്രീധനത്തിന്റെ പേരിൽ ഭക്ഷണം പോലും നൽകാതെ യുവതിക്ക് ക്രൂര മർദ്ദനം; ഭക്ഷണം എടുത്ത് കഴിച്ചതിന് വീട്ടിൽ നിന്ന് പുറത്താക്കി; കൂട്ടുനിന്നത് ഭർതൃമാതാവ്; സംഭവം ചോദിക്കാനെത്തിയ പിതാവിന്റെ കാൽ തല്ലിയൊടിച്ചു; പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയില്ല; സംഭവം കൊച്ചിയിൽ

സ്വന്തം ലേഖകൻ കൊച്ചി: ഭാര്യയേയും ഭാര്യാപിതാവിനേയും സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ച് യുവാവ്. പച്ചാളം സ്വദേശി ജിപ്‌സനാണ്‌ കൊച്ചി ചക്കരപ്പറമ്പ് സ്വദേശി ജോർജിനെയും മകൾ ഡയാനയെയും ആക്രമിച്ചത്. ജിപ്സനെ കൂടാതെ ഇയാളുടെ അമ്മയും സ്വർണത്തിന്റെ പേരിൽ ഡയാനയെ ഉപദ്രവിച്ചിരുന്നു. വിവാഹത്തിന് നൽകിയ സ്വർണാഭരണങ്ങൾ നൽകാത്തിതിന്റെ പേരിലായിരുന്നു ഡയാനയെ ജിപ്‌സൺ മർദ്ദിച്ചിരുന്നത്. മകളെ നിരന്തരം ഉപദ്രവിച്ചിരുന്ന കാര്യം ചോദിക്കാൻ ചെന്നതിന്‌ ജോർജിന്റെ കാൽ ജിപ്‌സൺ തല്ലിയൊടിച്ചു. ജോർജിന്റെ വാരിയെല്ലിനും പരിക്കുണ്ട്. ജൂലൈ പതിനാറിനായിരുന്നു സംഭവം. പിറ്റേന്നുതന്നെ നോർത്ത് പോലീസ് സ്‌റ്റേഷനിൽ ഡയാന പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. […]

പാലാരിവട്ടം മേൽപ്പാലം അഴിമതി: എഫ്.ഐ.ആർ റദ്ദാക്കണമെന്ന ടി.ഒ സൂരജിന്റെ ഹർജി തള്ളി ഹൈക്കോടതി; അഴിമതിപണം ഉപയോ​ഗിച്ച് മകന്റെ പേരിൽ സൂരജ് വാങ്ങിയത് മൂ​ന്ന​ര​ക്കോ​ടി​യു​ടെ ഭൂ​മി; സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന നി​ലയിൽ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ക മാ​ത്ര​മാ​ണ് താ​ൻ ചെ​യ്തത്, അഴിമതിയിൽ പങ്കില്ലെന്ന് സൂരജ്

  സ്വന്തം ലേഖകൻ കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ തനിക്കെതിരെയുള്ള എഫ്.ഐ.ആർ റദ്ദാക്കണമെന്ന ടി.ഒ സൂരജിന്റെ ഹർജി തള്ളി ഹൈക്കോടതി. ത​നി​ക്കെ​തി​രാ​യ കേ​സ് നി​ല​നി​ൽ​ക്കി​ല്ലെ​ന്നും, എഫ്.ഐ.ആർ ഇടുന്നതിന് മുൻപ് സർക്കാരിന്റെ അനുവാദം വാങ്ങണമെന്ന നിയമം തന്റെ കാര്യത്തിൽ പാലിച്ചിട്ടില്ലെന്നാണ് സൂരജിന്റെ വാദം. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന നി​ല​യ്ക്ക് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ക മാ​ത്ര​മാ​ണ് താ​ൻ ചെ​യ്ത​ത്. അ​ഴി​മ​തി​യി​ൽ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ സൂ​ര​ജ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പാലാരിവട്ടം കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നിയമപരിശോധനയ്ക്കായി വിജിലൻസ് സർക്കാരിന് കൈമാറിയതിനിടെയാണ് സൂരജ് കോടതിയെ സമീപിച്ചത്. എന്നാൽ […]

മരംമുറി വിവാദം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്ര​തി​പ​ക്ഷം; ആവശ്യം തള്ളി വനം മന്ത്രി എ.കെ ശശീന്ദ്രൻ; നടന്നത് ചരിത്രത്തിലെ വലിയ വനം കൊള്ളയെന്ന് വി.​ഡി.​സ​തീ​ഷൻ; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മരംമുറി വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ഇല്ലെന്ന വനം മന്ത്രി എ.കെ ശശീന്ദ്രൻറെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ചരിത്രത്തിലെ വലിയ വനം കൊള്ളയാണ് നടന്നതെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ഷൻ ആവശ്യപ്പെട്ടു. തു​ട​ർ​ന്ന് സം​സാ​രി​ച്ച വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഈ ​ഘ​ട്ട​ത്തി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​ത്തി​ൻറെ ആ​വ​ശ്യ​മി​ല്ലെ​ന്നും പ​റ​ഞ്ഞു. പി​ന്നാ​ലെ​യാ​ണ് സ​ഭ ബ​ഹി​ഷ്ക​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് അ​റി​യി​ച്ച​ത്. സ​ർ​ക്കാ​ർ ഒ​ത്താ​ശ​യോ​ടെ ന​ട​ന്ന ത​ട്ടി​പ്പാ​ണി​തെ​ന്നും കേ​സി​ൽ ചി​ല ആ​ദി​വാ​സി​ക​ളെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും പ്ര​തി​ചേ​ർ​ത്ത് ഉ​ന്ന​ത​രെ […]

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഒൻപത് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാദ്ധ്യത. മറ്റ് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ തിരമാലകൾക്കും 60 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. ചാലിയാറും പുന്നപ്പുഴയും കരകവിഞ്ഞ് ഒഴുകുന്നതിനാൽ തീരദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ ജാഗ്രത പുലർത്താൻ നിർദേശം നൽകി. പുന്നപ്പുഴയിലെ ജലനിരപ്പുയർന്ന് എടക്കര മൂപ്പിനിപ്പാലവും ചുങ്കത്തറ മുട്ടിക്കടവ് പാലവും മൂടി. മുണ്ടേരി മുക്കം കുനിപ്പാല, […]

പി.എസ്.സി. റദ്ദാക്കുന്നത് 493 ലിസ്റ്റുകൾ; നടത്തിയ നിയമനങ്ങൾ കുറവ്; പൊലിയുന്നത് മൂന്നുലക്ഷത്തിലേറെ ഉദ്യോഗാർഥികളുടെ മോഹങ്ങൾ; റാങ്കുലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ഇനി 12 ദിവസം മാത്രം; സെക്രട്ടറിയേറ്റിന്റെ മുൻപിൽ ഉദ്യോ​ഗാർത്ഥികൾ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: അടുത്ത മാസം അവസാനിക്കുന്ന പി.എസ്‌.സി. റാങ്ക്‌ പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന സർക്കാർ തീരുമാനം തിരിച്ചടിയാകുന്നത് പതിനായിരക്കണക്കിന് ഉദ്യോ​ഗാർത്ഥികളുടെ സ്വപ്നങ്ങൾക്ക്. റാങ്ക്‌പട്ടികകളിൽ നിന്ന്‌ മുഴുവൻ ഒഴിവുകളിലും നിയമനം നടത്താൻ നടപടി സ്വീകരിച്ചിട്ടുള്ളതിനാൽ അവയുടെ കാലാവധി നീട്ടേണ്ട സാഹചര്യമില്ലെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. നിലവിലുള്ള ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യാതിരിക്കുകയും റാങ്ക്‌ പട്ടികകളുടെ കാലാവധി നീട്ടി നൽകുകയും ചെയ്യുന്നത്‌ സർക്കാർ നയമല്ലെന്ന് മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ പറഞ്ഞു. പി.എസ്‌.സി റാങ്ക്‌ പട്ടികകളുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ്‌ സർക്കാരിന്റെ നയമെന്നും അദ്ദേഹം […]

കോട്ടയം ജില്ലയിൽ 763 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി ഇന്നും പത്തിന് മുകളിൽ; എല്ലാവർക്കും വൈറസ് ബാധിച്ചത് സമ്പർക്കം മുഖേന

  കോട്ടയം: ജില്ലയിൽ 763 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. പുതിയതായി 6784 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 11.24 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 335 പുരുഷൻമാരും 327 സ്ത്രീകളും 101 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 143 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 937 പേർ രോഗമുക്തരായി. 6185 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 212527 പേർ കോവിഡ് ബാധിതരായി. 204367 പേർ രോഗമുക്തി നേടി. ജില്ലയിൽ […]

‘ഗുഡ് സർവ്വീസ് എൻട്രി തിരികെ നൽകണം, തൻറെ ഭാഗം കേട്ടിട്ടില്ല, നടപടിയിലൂടെ സാമാന്യ നിതീ നിഷേധിക്കപ്പെട്ടു, വനിതാ ജീവനക്കാരിയായ തനിക്ക് മനോവ്യഥ ഉണ്ടാകുന്നതിനും ആത്മാഭിമാനം വ്രണപ്പെടുന്നതിനും ഇതുകാരണമായി’; മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും കത്ത് നൽകി ഒ.ജി ശാലിനി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ​ഗുഡ് സർവ്വീസ് എൻട്രി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് വകുപ്പിലെ അണ്ടർ സെക്രട്ടറിയായിരുന്ന ഒ ജി ശാലിനി റവന്യൂ മന്ത്രി കെ രാജനുമായി കൂടിക്കാഴ്‌ച നടത്തി. നാലു പേജുള്ള കത്തും ഒ ജി ശാലിനി മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകൾ വിവരാവകാശ നിയമപ്രകാരം കൈമാറിയതിന് പിന്നാലെയാണ് ഒ ജി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജയതിലക് ഉത്തരവ് പുറത്തിറക്കിയത്. നടപടിയിലൂടെ സാമാന്യ നിതീ നിഷേധിക്കപ്പെട്ടെന്നും വനിതാ ജീവനക്കാരിയായ തനിക്ക് മനോവ്യഥ ഉണ്ടാകുന്നതിനും ആത്മാഭിമാനം വ്രണപ്പെടുന്നതിനും […]

‘മന്ത്രി ഫോൺ വിളിച്ച കാര്യങ്ങളും ഇടപെടലും വ്യക്തമായി പറഞ്ഞിട്ടുണ്ട്; വോയിസ് ക്ലിപ്പ് റെക്കോഡ് ചെയ്യാൻ ഇടയായ സാഹചര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്’; എ.​കെ.​ശ​ശീ​ന്ദ്ര​നെ​തി​രെ പരാതിക്കാരി​ മൊഴി നൽകി

സ്വന്തം ലേഖകൻ കൊ​ല്ലം: പീഡന പരാതി ഒത്തു തീർപ്പാക്കാൻ ശ്രമിച്ച കേസിൽ വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നെ​തി​രെ യു​വ​തി​യു​ടെ മൊ​ഴി നൽകി. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം സ​മ​യ​മെ​ടു​ത്താ​ണ് പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മന്ത്രി ഫോൺ വിളിച്ച കാര്യങ്ങളും ഇടപെടലും വ്യക്തമായി പറഞ്ഞിട്ടുണ്ട്. വോയിസ് ക്ലിപ്പ് റെക്കോഡ് ചെയ്യാൻ ഇടയായ സാഹചര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ആരോപണവിധേയനായ ജി പത്മാകരനെതിരെയും സ്ഥാപനത്തിലെ ജീവനക്കാരനെതിരെയും പൊലീസിന് മൊഴി നൽകിയെന്നും പരാതിക്കാരി പറഞ്ഞു. പീ​ഡ​ന കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് മ​ന്ത്രി ഇ​ട​പെ​ട്ട​ത്. ഇ​ത് പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​യെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ കേ​സി​ൽ മ​ന്ത്രി​യും കു​റ്റ​ക്കാ​ര​നാ​ണെ​ന്നും […]