play-sharp-fill

കേരളത്തിൽ ഇന്ന് 8538 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 8538 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂർ 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430, കണ്ണൂർ 419, പാലക്കാട് 352, പത്തനംതിട്ട 348, ആലപ്പുഴ 333, വയനാട് 311, കാസർക്കോട് 159 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,100 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷമാരംഭിക്കാൻ സാധ്യത; ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സ്വന്തം ലേഖകൻ കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷമാരംഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയേക്കും. തുലാവര്‍ഷത്തിനുമുന്നോടിയായി ബംഗാള്‍ ഉള്‍ക്കടലിലും തെക്കേ ഇന്ത്യയിലും വടക്കുകിഴക്കന്‍ കാറ്റിന്റെ വരവും സജീവമാകുന്നുണ്ട്. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്ത് ജില്ലകളിലും ചൊവ്വയും ബുധനും 11 ജില്ലകളിലും മഴ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി […]

14 വര്‍ഷങ്ങള്‍ക്ക് ശേഷം; തീപ്പെട്ടി വില ഒന്നിൽ നിന്ന് രണ്ടിലേക്ക്; വില വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നത് ഡിസംബര്‍ ഒന്നു മുതല്‍

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് തീപ്പെട്ടിയ്ക്ക് വില ഉയര്‍ത്തി. ഒരു രൂപയില്‍ നിന്ന് രണ്ടു രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. വില വര്‍ധനവ് ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഉത്പാദന ചെലവ് ഉയര്‍ന്നതാണ് വില വര്‍ധിപ്പിച്ചതാണ് കാരണമെന്ന് നിര്‍മ്മാതക്കള്‍ പറയുന്നു. തീപ്പെട്ടി നിര്‍മ്മാണ കമ്പനികള്‍ സംയുക്തമായാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. നേരത്തെ 50 പൈയയായിരുന്ന വില 2007ലാണ് ഒരു രൂപയാക്കി വര്‍ധിപ്പിച്ചത്. 1995ലാണ് 25 പൈസയില്‍ നിന്ന് 50 പൈസയാക്കിയത്. തീപ്പട്ടി നിര്‍മ്മിക്കാനാവശ്യമായ 14 അസംസ്‌കൃത വസ്തുക്കള്‍ക്കും വില വര്‍ധിച്ചു. […]

ലഹരി പാർട്ടി; എൻസിബി പണം വാഗ്‌ദാനം ചെയ്‌തിരുന്നു എന്ന് സാക്ഷി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോക്കെതിരെ ആരോപണവുമായി ലഹരി പാർട്ടിക്കേസിലെ സാക്ഷി. എൻസിബി പണം വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നും കേസ് ഒത്തുതീർപ്പാക്കാൻ പണ ഇടപാട് നടന്നതായും പ്രഭാകരൻ സെയിൽ എന്ന സാക്ഷി ആരോപിച്ചു. കേസിലെ സാക്ഷിയും മറ്റൊരു വഞ്ചന കേസിലെ പ്രതിയുമായ കെപി ഗോസാവിയും സാം ഡിസൂസ എന്നയാളുമായി 18 കോടിയുടെ ‘ഡീല്‍’ ചര്‍ച്ച നടന്നു എന്നാണ് പ്രഭാകര്‍ സെയില്‍ വെളിപ്പെടുത്തിയത്. എട്ട് കോടി എന്‍സിബി സോണൽ ഡയറക്‌ടർ സമീര്‍ വാങ്കഡെക്ക് നല്‍കാൻ ധാരണയായെന്നും പ്രഭാകര്‍ സെയില്‍ ആരോപിച്ചു. എന്നാൽ, സാക്ഷിയുടെ ആരോപണങ്ങൾ സമീര്‍ […]

സിറ്റി വിത്ത് ദി മോസ്‌റ്റ് സസ്‌റ്റെയിനബിൾ ട്രാൻസ്‌പോർട്ട് സിസ്‌റ്റം’ അവാർഡ് കേരളത്തിന്; അവാർഡ് വിതരണം ഈ മാസം 29ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ മികച്ച സുസ്‌ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള പുരസ്‌കാരം കേരളത്തിന്. ‘സിറ്റി വിത്ത് ദി മോസ്‌റ്റ് സസ്‌റ്റെയിനബിൾ ട്രാൻസ്‌പോർട്ട് സിസ്‌റ്റം’ അവാർഡ് കേരളത്തിന് ലഭിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. നഗര ഗതാഗത മേഖലയിലെ മികവിന് കേന്ദ്ര സർക്കാരിന്റെ ഭവന-നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ അവാർഡാണിത്. ഒക്‌ടോബർ 29ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഹൗസിങ്ങ് ആൻഡ് അർബൻ അഫയേഴ്സ് മന്ത്രി ഹർദീപ് സിങ് പുരി അവാർഡ് വിതരണംചെയ്യും. ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഗതാഗത […]

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് വാഹന അപകടത്തില്‍ പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം; സംഭവത്തില്‍ ദുരൂഹത

സ്വന്തം ലേഖകൻ കണ്ണൂർ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് വാഹന അപകടത്തില്‍ പരുക്ക്. ആകാശും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ കൂത്തുപറമ്പ് നീര്‍വേലിയില്‍ അപകടത്തില്‍ പെട്ടത്. കൂടെയുണ്ടായിരുന്ന മുഴക്കുന്ന് സ്വദേശികളായ അശ്വിന്‍, അഖില്‍ എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ അടുക്കിവച്ചിരുന്ന സിമന്‍റു കട്ടകളില്‍ ഇടിക്കുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. ആകാശ് തില്ലങ്കേരിയെ കൂടാതെ മുഴക്കുന്ന് സ്വദേശികളായ അശ്വിന്‍, അഖില്‍, ഷിബിന്‍ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇതില്‍ അശ്വിന്‍, അഖില്‍ എന്നിവരുടെ […]

വെള്ളമെടുക്കാൻ പോകുന്നതിനിടെ തെരുവോര കച്ചവടക്കാരുടെ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ വീട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി; പ്രായപൂർത്തിയാകാത്ത നാടോടി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

സ്വന്തം ലേഖകൻ1 കോഴിക്കോട്: പ്രായപൂർത്തിയാകാത്ത നാടോടി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. കൊയിലാണ്ടി കോയിന്റകത്ത് വളപ്പിൽ ശശീന്ദ്ര കുമാർ (33), ചേവരമ്പലം ചെങ്ങോടി താഴം സന്തോഷ് (55) എന്നിവരെയാണ് ചേവായൂർ എസ്‌ഐ ഷാൻ അറസ്‌റ്റ് ചെയ്‌തത്‌. ഇരുവർക്കുമെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തെരുവോര കച്ചവടക്കാരുടെ ഭിന്നശേഷിക്കാരിയായ പെൺകുട്ടിക്ക് നേരെയാണ് പീഡനശ്രമം നടന്നത്. പെൺകുട്ടി വെള്ളമെടുക്കാൻ പോകുന്നതിനിടെ സന്തോഷിന്റെ വീട്ടിലേക്ക് ഇരുവരും വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. തുടർന്നാണ് പീഡനശ്രമം നടന്നത്. എന്നാൽ, പെൺകുട്ടി കരഞ്ഞതിനെ തുടർന്ന് മാതാവ് ഓടിയെത്തുകയും കുട്ടിയെ രക്ഷപ്പെടുത്തുകയും ആയിരുന്നു. […]

അനധികൃത മൽസ്യബന്ധനം; കോഴിക്കോട് ജില്ലയിൽ രണ്ട് ബോട്ടുകൾ പിടികൂടി

സ്വന്തം ലേഖകൻ കോഴിക്കോട്: ജില്ലയിൽ മറൈൻ ഫിഷറീസ്‌ റെഗുലേഷൻ ആക്‌ട് ലംഘിച്ച്‌ കടലിൽ മൽസ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ പിടികൂടി. ബേപ്പൂർ കോസ്‌റ്റൽ പോലീസാണ് മദീന, മിലാൻ എന്നീ ബോട്ടുകൾ പിടികൂടിയത്. കൂടാതെ ബോട്ടുടമകളായ ബേപ്പൂർ സ്വദേശി ഷിഹാബ്, ഉമ്മർ എന്നിവർക്കെതിരെ കേസെടുക്കുകയും ചെയ്‌തു. മണൽച്ചാക്കുകളും പ്ളാസ്‌റ്റിക്‌ കുപ്പികളും കുലച്ചിലുകളും ഉപയോഗിച്ച്‌ തോണികളിൽ മീൻപിടിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബോട്ടുകൾ പിടികൂടിയത്. തുടർന്ന് മദീന ബോട്ടിൽ നിന്നും മണൽ നിറച്ച 15 ചാക്കുകൾ, 150 തെങ്ങിൻ കുലച്ചിൽ, 400 പ്ളാസ്‌റ്റിക്‌ കുപ്പികൾ […]

വീടിന് വെളിയില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി; ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 20കാരന്‍ പൊലീസ് വലയിൽ;കേസില്‍ നിര്‍ണായകമായത് നൂറിലധികം സിസിടിവികള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി. 36 മണിക്കൂറിനുള്ളിലാണ് 20കാരന്‍ പൊലീസ് വലയിലായത്. രഘുബീര്‍ നഗര്‍ സ്വദേശിയായ സൂരജാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. നൂറിലധികം സിസിടിവികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പ്രതിയുടെ ചിത്രമാണ് കേസില്‍ നിര്‍ണായകമായത്. യുവാവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി രാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസമാണ് ഡല്‍ഹിയെ നടുക്കിയ സംഭവം അരങ്ങേറിയത്. വീടിന് വെളിയില്‍ […]

മോൻസന്റെ പക്കൽ തിമിംഗലത്തിന്റെ അസ്ഥികളും; കണ്ടെടുത്തത് വാഴക്കാലയിലെ വീട്ടിൽ നിന്ന്

സ്വന്തം ലേഖകൻ എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ പക്കൽ നിന്നും തിമിംഗല അസ്ഥി കണ്ടെടുത്തു. വാഴക്കാലയിലെ വീട്ടിൽ നിന്നാണ് തിമിംഗലത്തിന്റെ എല്ലുകൾ പിടികൂടിയത്. വനംവകുപ്പാണ് ഇവ പിടിച്ചെടുത്തത്. കലൂരിലെ വീട്ടിൽ നിന്നും റെയ്ഡിന് തൊട്ടു മുൻപ് ഇവ മാറ്റിയിരുന്നു. ക്രൈംബ്രാഞ്ച് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് പരിശോധന നടത്തിയത്. അതേസമയം മോൻസൺ മാവുങ്കലിന്റെ ഗസ്റ്റ് ഹൗസിൽ നിന്നും സൗന്ദര്യ ചികിത്സാ കേന്ദ്രത്തിൽ നിന്നും ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറകൾ […]