മോൻസന്റെ പക്കൽ തിമിംഗലത്തിന്റെ അസ്ഥികളും; കണ്ടെടുത്തത് വാഴക്കാലയിലെ വീട്ടിൽ നിന്ന്
സ്വന്തം ലേഖകൻ
എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ പക്കൽ നിന്നും തിമിംഗല അസ്ഥി കണ്ടെടുത്തു. വാഴക്കാലയിലെ വീട്ടിൽ നിന്നാണ് തിമിംഗലത്തിന്റെ എല്ലുകൾ പിടികൂടിയത്. വനംവകുപ്പാണ് ഇവ പിടിച്ചെടുത്തത്.
കലൂരിലെ വീട്ടിൽ നിന്നും റെയ്ഡിന് തൊട്ടു മുൻപ് ഇവ മാറ്റിയിരുന്നു. ക്രൈംബ്രാഞ്ച് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് പരിശോധന നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം മോൻസൺ മാവുങ്കലിന്റെ ഗസ്റ്റ് ഹൗസിൽ നിന്നും സൗന്ദര്യ ചികിത്സാ കേന്ദ്രത്തിൽ നിന്നും ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറകൾ വോയിസ് കമാൻഡ് അനുസരിച്ച് റെക്കോർഡ് ചെയ്യുന്നവയാണ്.
ഇത്തരത്തിലുള്ള അതിനൂതനമായ മൂന്ന് ക്യാമറകളാണ് ക്രൈംബ്രാഞ്ചും സൈബർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ കണ്ടെടുത്തത്. അതേസമയം തെളിവ് നശിപ്പിക്കാൻ പെൻഡ്രൈവ് കത്തിച്ചുകളഞ്ഞെന്ന വെളിപ്പെടുത്തലുമായി മോൻസന്റെ ഡ്രൈവർ ജിഷ്ണു രംഗത്തെത്തി.