വെള്ളമെടുക്കാൻ പോകുന്നതിനിടെ തെരുവോര കച്ചവടക്കാരുടെ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ വീട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി; പ്രായപൂർത്തിയാകാത്ത നാടോടി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ1

video
play-sharp-fill

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത നാടോടി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. കൊയിലാണ്ടി കോയിന്റകത്ത് വളപ്പിൽ ശശീന്ദ്ര കുമാർ (33), ചേവരമ്പലം ചെങ്ങോടി താഴം സന്തോഷ് (55) എന്നിവരെയാണ് ചേവായൂർ എസ്‌ഐ ഷാൻ അറസ്‌റ്റ് ചെയ്‌തത്‌. ഇരുവർക്കുമെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

തെരുവോര കച്ചവടക്കാരുടെ ഭിന്നശേഷിക്കാരിയായ പെൺകുട്ടിക്ക് നേരെയാണ് പീഡനശ്രമം നടന്നത്. പെൺകുട്ടി വെള്ളമെടുക്കാൻ പോകുന്നതിനിടെ സന്തോഷിന്റെ വീട്ടിലേക്ക് ഇരുവരും വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. തുടർന്നാണ് പീഡനശ്രമം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, പെൺകുട്ടി കരഞ്ഞതിനെ തുടർന്ന് മാതാവ് ഓടിയെത്തുകയും കുട്ടിയെ രക്ഷപ്പെടുത്തുകയും ആയിരുന്നു. സുഹൃത്തായ സന്തോഷിന്റെ വീട്ടിൽ ജോലിക്കെത്തിയതാണ് ശശീന്ദ്ര കുമാർ. എസ്‌ഐ അഭിജിത്ത്, സീനിയർ സിപിഒമാരായ രാജീവ് കുമാർ പാലത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌.