ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് വാഹന അപകടത്തില്‍ പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം; സംഭവത്തില്‍ ദുരൂഹത

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് വാഹന അപകടത്തില്‍ പരുക്ക്. ആകാശും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ കൂത്തുപറമ്പ് നീര്‍വേലിയില്‍ അപകടത്തില്‍ പെട്ടത്.

കൂടെയുണ്ടായിരുന്ന മുഴക്കുന്ന് സ്വദേശികളായ അശ്വിന്‍, അഖില്‍ എന്നിവരുടെ പരുക്ക് ഗുരുതരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ അടുക്കിവച്ചിരുന്ന സിമന്‍റു കട്ടകളില്‍ ഇടിക്കുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.

ആകാശ് തില്ലങ്കേരിയെ കൂടാതെ മുഴക്കുന്ന് സ്വദേശികളായ അശ്വിന്‍, അഖില്‍, ഷിബിന്‍ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇതില്‍ അശ്വിന്‍, അഖില്‍ എന്നിവരുടെ നില ഗുരുതരമാണ്. നാലു പേരെയും കണ്ണൂരിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂത്തുപറമ്പ് ഭാഗത്തുനിന്നും മുഴക്കുന്നിലേക്ക് പോവുകയായിരുന്നെന്നാണ് സൂചന. അപകടത്തില്‍ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്.

ആകാശും സുഹൃത്തുക്കളും എവിടെ നിന്നാണ് വന്നതെന്നും എങ്ങോട്ട് പോവുകയായിരുന്നെന്നും വ്യക്തമാവേണ്ടതുണ്ട്. ഇവര്‍ക്കൊപ്പം മറ്റൊരു വാഹനം കൂടി ഉണ്ടായിരുന്നതായും സംശയിക്കുന്നുണ്ട്.