play-sharp-fill
അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷമാരംഭിക്കാൻ സാധ്യത; ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷമാരംഭിക്കാൻ സാധ്യത; ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സ്വന്തം ലേഖകൻ

കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷമാരംഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയേക്കും. തുലാവര്‍ഷത്തിനുമുന്നോടിയായി ബംഗാള്‍ ഉള്‍ക്കടലിലും തെക്കേ ഇന്ത്യയിലും വടക്കുകിഴക്കന്‍ കാറ്റിന്റെ വരവും സജീവമാകുന്നുണ്ട്.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്ത് ജില്ലകളിലും ചൊവ്വയും ബുധനും 11 ജില്ലകളിലും മഴ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ചൊവ്വാഴ്ച ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group