play-sharp-fill

ഇരുചക്രവാഹനങ്ങളിൽ കുട്ടികൾക്ക് ഹെൽമെറ്റും ബെൽറ്റും നിർബന്ധം; വേഗം 40 കിലോമീറ്ററിൽ കൂടരുത്; കരട് വിജ്ഞാപനം പുറത്തിറക്കി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇരുചക്രവാഹനയാത്രയ്ക്ക് കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. ഇതിനായി ഗതാഗതനിയമങ്ങളിൽ മാറ്റം വരുത്തി കരട് വിജ്ഞാപനം പുറത്തിറക്കി. ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുമ്പോൾ കുട്ടികൾ ബിഐഎസ് മാനദണ്ഡമനുസരിച്ചുള്ള ഹെൽമറ്റ് ധരിക്കണണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. കുട്ടികളെ വണ്ടിയോടിക്കുന്ന ആളുമായി സുരക്ഷിതമായി ബന്ധിപ്പിക്കുന്നതിന് നിശ്ചിത മാനദണ്ഡത്തിലുള്ള ബെൽറ്റ് ഉപയോഗിക്കണമെന്നും കരടിൽ നിർദേശമുണ്ട്. കുട്ടികളുമായുള്ള യാത്ര നാൽപ്പത് കിലോമീറ്റർ വേഗതയിൽ കൂടരുതെന്നും നിർദേശത്തിൽ പറയുന്നു. 2016ലെ സുരക്ഷ മാർഗനിർദേശം അനുസരിച്ചുള്ള ബിഐഎസ് ഹെൽമെറ്റ് ആയിരിക്കണം കുട്ടികൾ ധരിക്കേണ്ടത്. ബൈക്ക് യാത്രയ്ക്കുള്ള ഹെൽമെറ്റ് ഇല്ലെങ്കിൽ സൈക്കിൾ യാത്രയ്ക്ക് ഉപയോഗിക്കുന്ന ഇതേ […]

മുല്ലപ്പരിയാർ ഡാം തുറന്നാൽ 883 കുടുംബങ്ങളെ മാറ്റിപാർപ്പിക്കേണ്ടിവരും; ഡാം തുറക്കുന്നതിന് 24 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നൽകണമെന്നും ജില്ലാ കലക്ടർ തമിഴ്‌നാട് സർക്കാരിനോട്; 2018ലെ സാഹചര്യമില്ലെന്ന് കലക്ടർ

സ്വന്തം ലേഖകൻ ഇടുക്കി: മുല്ലപ്പരിയാർ ഡാം തുറന്നാൽ 883 കുടുംബങ്ങളെ മാറ്റിപാർപ്പിക്കേണ്ടിവരുമെന്ന് ഇടുക്കി ജില്ലാ കലക്ടർ ഷീബാ ജോർജ്. ഡാം തുറക്കുന്നതിന് 24 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നൽകണമെന്നും ജില്ലാ കലക്ടർ തമിഴ്‌നാട് സർക്കാരിനോട് അഭ്യർഥിച്ചു. വണ്ടിപ്പെരിയാറിൽ നടന്ന ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. 2018ലെ പ്രളയവുമായി താരതമ്യം ചെയ്യുമ്പോൾ അത്തരമൊരു അവസ്ഥ നിലവിലല്ലെന്നും. മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ അതിനുള്ള മുന്നൊരുക്കങ്ങൾ ചെയ്തതായും കലക്ടർ പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിൽ 137.6 അടി വെള്ളമാണ് ഉള്ളത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇപ്പോൾ മഴയുടെ ലഭ്യതയിൽ കുറവുണ്ടായതായും […]

കൊണ്ടോട്ടി പീഡനശ്രമത്തിൽ പ്രായപൂർത്തിയാകാത്ത യുവാവിനെ കസ്‌റ്റഡിയിലെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ മലപ്പുറം: കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത യുവാവിനെയാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെയാണ് നാടിനെ നടുക്കി കൊണ്ടോട്ടിയിൽ ഇരുപത്തിരണ്ടുകാരിയയെ അജ്ഞാതൻ അതിക്രമിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. പഠിക്കാനായി പോകുന്നതിനിടെ ആളൊഴിഞ്ഞ വഴിയിൽ വെച്ച് പെൺകുട്ടി അക്രമിക്കപ്പെടുകയായിരുന്നു. അതിക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയെ മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മലപ്പുറം കൊണ്ടോട്ടി കോട്ടുകരയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പെൺകുട്ടിയെ പിന്തുടർന്ന് വന്ന യുവാവ് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കടന്നുപിടിക്കുകയായിരുന്നു. വായപൊത്തിപ്പിടിച്ച് […]

വീട്ടിൽ അടുപ്പ് പുകഞ്ഞിട്ട് ദിവസങ്ങളാകുന്നു; ഉള്ള ചോറിൽ മുളക് പൊടി ചാലിച്ച് കഴിച്ചു; പ്രതിയുടെ കയ്യിൽ നിന്ന് രണ്ട് ലക്ഷം രൂപ വാങ്ങി കേസ് ഒതുക്കിയോ എന്ന നാട്ടുകാരുടെ ചോദ്യത്തിന് മുന്നിൽ ജീവൻ ഒടുക്കി 11കാരിയുടെ അച്ഛൻ; ആരും സംരക്ഷിക്കാനില്ലാതെ പീഡനത്തിന് ഇരയായ കുറിച്ചി സ്വദേശിനി

സ്വന്തം ലേഖകൻ കുറിച്ചി: പീഡനത്തിന് ഇരയായ 11കാരിയുടെ അച്ഛൻ തൂങ്ങിമരിച്ച സംഭവമായിരുന്നു കഴിഞ്ഞ ദിവസം നാടിനെ നടുക്കിയത്. ദാരിദ്ര്യത്തിനും കഷ്ടതകൾക്കും ഇടയിൽ നാട്ടുകാരുടെ കുത്തുവാക്കുകൾ കൂടി നേരിട്ടതോടെയാണ് യുവാവ് ജീവനൊടുക്കിയത്. കടുത്ത ദാരിദ്ര്യത്തിലൂടെയാണ് ഈ കുടുംബം കടന്നു പോയിരുന്നത്. ഇവരുടെ വീട്ടിൽ അടുപ്പ് പുകഞ്ഞിട്ട് ദിവസങ്ങളായിരുന്നു. ചോറുവെച്ച ദിവസം മുളക് പൊടി വിതറിയാണ് കഴിച്ചത്. കറി വെക്കാനുള്ള വക കണ്ടെത്താൻ അവർക്കാവുന്നുണ്ടായില്ല. അടച്ചുറപ്പില്ലാത്ത വീടാണ് ഇവരുടേത്. വാതിലുകളും ജനലുകളും അവിടവിടെ പൊളിഞ്ഞിരിക്കുന്നു. വീടിന് ചുറ്റം മലിന ജലമാണ് കെട്ടികിടക്കുന്നത്. മകൾ പീഡനത്തിന് ഇരയായതിനെ മനക്കരുത്തിലൂടെ […]

അവിഹിത ബന്ധത്തിലുണ്ടായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊന്നു; 13 വയസ്സുകാരനായ മൂത്ത മകനെ കൊണ്ട് മൃതദേഹം പുഴയുടെ തീരത്ത് മറവു ചെയ്യിപ്പിച്ചു; അമ്മയേയും മകനേയും പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ മുംബൈ: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.കൊലയ്ക്ക് ശേഷം 13 വയസ്സുകാരനായ മൂത്ത മകനെ കൊണ്ട് മൃതദേഹം മറവു ചെയ്യിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയായ സ്ത്രീയ്ക്കൊപ്പം മൃതദേഹം കുഴിച്ചിട്ട മൂത്ത മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പുണെയിലെ യെർവാഡയിലാണ് സംഭവം. പല്ലവി ബോംഗെ എന്ന സ്ത്രീയാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഭർത്താവുമായി അകന്ന് കഴിയുകയായിരുന്ന പല്ലവിക്ക് മറ്റൊരു ബന്ധത്തിലുണ്ടായ കുട്ടിയെ ആണ് കൊലചെയ്തത്. പല്ലവിക്ക് മറ്റൊരാളുമായി പ്രണയബന്ധം ഉണ്ടായിരുന്നതും ഗർഭിണിയായതിനെക്കുറിച്ചുമെല്ലാം നാട്ടുകാർ അറിഞ്ഞു. മൂന്ന് മാസം മുൻപ് […]

മഴയ്‌ക്കൊപ്പം മത്സ്യം; പെയ്തിറങ്ങിയത് 50 കിലോയിലധികം; അമ്പരന്ന് ഗ്രാമവാസികള്‍; ശക്തമായ ന്യൂനമര്‍ദ്ദമാണ് ഈ പ്രതിഭാസത്തിന് പിന്നിലെന്ന് കാലാവസ്ഥാ ഗവേഷകർ

സ്വന്തം ലേഖിക ലക്നൗ: മഴയില്‍ ആലിപ്പഴം പൊഴിയുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാല്‍ മഴയ്‌ക്കൊപ്പം മത്സ്യം പെയ്തിറങ്ങിയാല്‍ എന്താണവസ്ഥ. ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയില്‍ കഴിഞ്ഞ തിങ്കളാഴ്ച കനത്ത മഴയ്‌ക്കൊപ്പമാണ് മത്സ്യം പെയ്തിറങ്ങിയത്. ആകാശത്തു നിന്ന് മഴയ്‌ക്കൊപ്പം മത്സ്യങ്ങള്‍ പെയ്തിറങ്ങുന്നത് കണ്ട് ഗ്രാമവാസികള്‍ അമ്പരക്കുകയായിരുന്നു. ചൗരി, ഭദോഹി പ്രദേശങ്ങളിലാണ് കനത്ത മഴയ്ക്കും കാറ്റിനുമൊപ്പം മത്സ്യങ്ങള്‍ പൊഴിഞ്ഞത്. 50 കിലോയിലധികം മത്സ്യമാണ് പ്രദേശത്ത് പൊഴിഞ്ഞുവീണത്. നിരവധിയാളുകള്‍ താഴെവീണുകിടന്ന മത്സ്യങ്ങള്‍ പെറുക്കിയയെടുക്കുന്നുണ്ടായിരുന്നു. വീടിന്റെ ടെറസ്സിലും പാടത്തുമൊക്കെയായി നിരവധി മത്സ്യങ്ങളാണ് പ്രദേശവാസികള്‍ക്ക് ലഭിച്ചത്. ഈ മത്സ്യങ്ങളെയെല്ലാം പെറുക്കിക്കൂട്ടി കുളങ്ങളില്‍ നിക്ഷേപിക്കുകയും ബാക്കിയുള്ളവയെ […]

കടകളിൽ കയറിയിറങ്ങിയും കോൺക്രീറ്റ് പണിക്ക് പോയൊക്കെയുമാണ് ആണിൽ നിന്ന് പെണ്ണിലെയ്ക്ക് എന്ന ആ​ഗ്രഹം സാധിച്ചെടുത്തത്; മൂത്രശങ്ക ഏറുമ്പോൾ പിൻ ഉപയോഗിച്ച് ചെറുതായി ഒന്നു കുത്തും, അപ്പോൾ കുറച്ചു മൂത്രം പോകും പക്ഷേ മൂത്രത്തെക്കാൾ ഉപരി രക്തമാകും ശരീരത്തിൻ നിന്ന് ഒഴുകുക; അനന്യയ്ക്ക് പിന്നാലെ ലിംഗമാറ്റ ശസ്ത്രക്രിയുടെ ദുരിതത്തിൽ നന്ദനയും

സ്വന്തം ലേഖകൻ കൊച്ചി: മൂന്നാം ലിം​ഗക്കാരെന്നും ചാന്തുപൊട്ടെന്നുമൊക്കെ നാടും നാട്ടാരും വിളിച്ച് ഇധിക്ഷേപിക്കുന്ന കാലഘട്ടത്തിൽ സ്വന്തം വ്യക്തിത്വം പ്രകടമാക്കി ജീവിക്കാൻ ആഘ്രഹിക്കുന്നവരാണ് ഓരോ ട്രാൻസ് ജെൻഡർമാരും.എന്നാൽ ശരീരം പൂർണതയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ലിം​ഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന അവരുടെ ടുടർജീവിതം സു​ഗകരമാകില്ലെന്നാണ് അനന്യയുടെ മരണത്തോടെ വ്യക്തമാകുന്നത്.അനന്യ അനുഭനവിച്ച അതേ അവസ്ഥയിലൂടെയാണ് ഇപ്പോൾ നന്ദന കടന്നു പോകുന്നത്. ഏറെ ബുദ്ധിമുട്ടിയാണ് ട്രാൻസ്‌വുമണായ നന്ദന ഇന്ന് ജീവിക്കുന്നത്. കൊല്ലം പുനലൂർ സ്വദേശി നന്ദന സുരേഷാണ് രണ്ട് വർഷം മുമ്പ് ലിംഗമാറ്റ ശസ്ത്രക്രിയിലൂടെ ആണിൽ നിന്ന് പെണ്ണിലെയ്ക്ക് നടന്നുകയറിയത്. പക്ഷേ […]

അധ്യയനം തുടങ്ങാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ സംസ്ഥാനത്തെ മൂവായിരത്തോളം സ്‌കൂളുകളുടെ അവസ്ഥ ശോചനീയം; സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 30 ശതമാനത്തിനും ഷീറ്റ് മേഞ്ഞ മേൽക്കൂരകളുള്ള കെട്ടിടങ്ങൾ; ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടാനുള്ള അവസാന തീയതി ഈ മാസം 16; പലസ്കൂളുകളും ഇതുവരെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിട്ടില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്‌കൂൾ തുറക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് മേഖലകളിലായി മൂവായിരത്തോളം സ്‌കൂളുകൾക്ക് ക്ഷമത (ഫിറ്റ്നസ്) ഇല്ലെന്ന് തദ്ദേശ സ്ഥാപനങ്ങളുടെ കണ്ടെത്തൽ.സ്‌കൂളുകൾ ഈ മാസം 16-നുമുമ്പ് തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ക്ഷമതാ സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിരുന്നത്. മലബാർ മേഖലയിലടക്കം പല സ്‌കൂളുകൾക്കും ക്ഷമതാ സർട്ടിഫിക്കറ്റ് നൽകാൻ തദ്ദേശസ്ഥാപനങ്ങൾ തയ്യാറായിട്ടില്ല. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളുകളാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. ക്ഷമതാ സർട്ടിഫിക്കറ്റില്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളിൽ ഭാവിയിൽ അപകടമുണ്ടായാൽ മാനേജർമാരും പ്രഥമാധ്യാപകരും കുറ്റക്കാരാകും. നിശ്ചിത സമയത്തിനകം ക്ഷമതാ സർട്ടിഫിക്കറ്റ് വാങ്ങിയില്ലെങ്കിൽ […]

പ്ലസ് വണ്‍ പ്രവേശനം; സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിന് ഇന്നു മുതല്‍ അപേക്ഷിക്കാം

സ്വന്തം ലേഖിക തിരുവനന്തപുരം: പ്ലസ് വണ്‍ സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിന് ഇന്നു രാവിലെ പത്തുമണി മുതല്‍ അപേക്ഷിക്കാം. മുഖ്യ അലോട്ട്‌മെൻ്റില്‍ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിന് അപേക്ഷിക്കാം. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിവരെ പുതുക്കല്‍, പുതിയ അപേക്ഷാഫോറം എന്നിവ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടത് കൊണ്ട് അലോട്ട്‌മെൻ്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും സപ്ലിമെൻ്ററി അലോട്ട്‌മെൻ്റില്‍ അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കും മുഖ്യഘട്ടത്തില്‍ അലോട്ട്‌മെൻ്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും ക്വാട്ടയില്‍ പ്രവേശനം […]

മലക്കം മറിഞ്ഞ് അനുപമ; തന്റെ കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടികൊണ്ടു പോയതല്ല; താല്‍ക്കാലിക സംരക്ഷണത്തിനായി കുഞ്ഞിനെ മാതാപിതാക്കളെ ഏല്‍പ്പിക്കുകയായിരുന്നു

സ്വന്തം ലേഖിക തിരുവനന്തപുരം: നിരവധി വിവാദങ്ങൾക്കൊടുവിൽ മലക്കം മറിഞ്ഞ് അനുപമ. തന്റെ കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടികൊണ്ടു പോയതല്ലെന്ന് തിരുത്തി അനുപമ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. താല്‍ക്കാലിക സംരക്ഷണത്തിനായി കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് ഏല്‍പ്പിക്കുകയായിരുന്നുവെന്ന് അനുപമ എസ് ചന്ദ്രന്‍ കുടുംബ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു അനുപമ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നത്. ഇതുതന്നെയായിരുന്നു നേരത്തെ മാധ്യമങ്ങളോടും അനുപമ ആവര്‍ത്തിച്ചത്. തന്റെ മാതാപിതാക്കള്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന അനുപമയുടെ പരാതി പ്രകാരമാണ് പൊലീസ് മാതാപിതാക്കള്‍ക്കും കുടുംബക്കാര്‍ക്കുമെതിരെ പൊലീസ് ക്രിമിനല്‍ നടപടി പ്രകാരം കേസെടുത്തത്. തിരുവനന്തപുരം കുടുംബകോടതിയില്‍ […]