കടകളിൽ കയറിയിറങ്ങിയും കോൺക്രീറ്റ് പണിക്ക് പോയൊക്കെയുമാണ് ആണിൽ നിന്ന് പെണ്ണിലെയ്ക്ക് എന്ന ആഗ്രഹം സാധിച്ചെടുത്തത്; മൂത്രശങ്ക ഏറുമ്പോൾ പിൻ ഉപയോഗിച്ച് ചെറുതായി ഒന്നു കുത്തും, അപ്പോൾ കുറച്ചു മൂത്രം പോകും പക്ഷേ മൂത്രത്തെക്കാൾ ഉപരി രക്തമാകും ശരീരത്തിൻ നിന്ന് ഒഴുകുക; അനന്യയ്ക്ക് പിന്നാലെ ലിംഗമാറ്റ ശസ്ത്രക്രിയുടെ ദുരിതത്തിൽ നന്ദനയും
സ്വന്തം ലേഖകൻ
കൊച്ചി: മൂന്നാം ലിംഗക്കാരെന്നും ചാന്തുപൊട്ടെന്നുമൊക്കെ നാടും നാട്ടാരും വിളിച്ച് ഇധിക്ഷേപിക്കുന്ന കാലഘട്ടത്തിൽ സ്വന്തം വ്യക്തിത്വം പ്രകടമാക്കി ജീവിക്കാൻ ആഘ്രഹിക്കുന്നവരാണ് ഓരോ ട്രാൻസ് ജെൻഡർമാരും.എന്നാൽ ശരീരം പൂർണതയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന അവരുടെ ടുടർജീവിതം സുഗകരമാകില്ലെന്നാണ് അനന്യയുടെ മരണത്തോടെ വ്യക്തമാകുന്നത്.അനന്യ അനുഭനവിച്ച അതേ അവസ്ഥയിലൂടെയാണ് ഇപ്പോൾ നന്ദന കടന്നു പോകുന്നത്.
ഏറെ ബുദ്ധിമുട്ടിയാണ് ട്രാൻസ്‌വുമണായ നന്ദന ഇന്ന് ജീവിക്കുന്നത്. കൊല്ലം പുനലൂർ സ്വദേശി നന്ദന സുരേഷാണ് രണ്ട് വർഷം മുമ്പ് ലിംഗമാറ്റ ശസ്ത്രക്രിയിലൂടെ ആണിൽ നിന്ന് പെണ്ണിലെയ്ക്ക് നടന്നുകയറിയത്. പക്ഷേ രണ്ട് വർഷത്തിനിപ്പുറം ആ നടന്നത് പൂർത്തികരിക്കാനാകുമോ എന്ന സംശയത്തിലാണ് നന്ദന. ഇപ്പോൾ നന്ദനക്കൊന്ന് മൂത്രമൊഴിക്കണമെങ്കിൽ സേഫ്റ്റി പിന്ന് ആവശ്യമാണ്. പിന്ന് കൊണ്ട് കൊണ്ട് ദ്വാരം ഉണ്ടാക്കി മാത്രമേ മൂത്രമൊഴിക്കാൻ സാധിക്കുകയുള്ളു. പിൻ ഉപയോഗിച്ച് കുത്തുന്നതു കൊണ്ട് നന്ദനയുടെ ശരീരത്തിലുള്ള ബ്ലീഡിങ് നിയന്ത്രിക്കാനും കഴിയുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കലൂരിലെ കടകളിൽ കയറിയിറങ്ങിയും കോൺക്രീറ്റ് പണിക്ക് പോയൊക്കെയുമാണ് ആണിൽ നിന്ന് പെണ്ണിലെയ്ക്ക് എന്ന ആഗ്രഹം സാധിച്ചെടുത്തത്. കെെയിൽ ഉണ്ടായിരുന്ന മുഴുവൻ പണവും നൽകി 2019 ഒക്ടോബറിൽ തമിഴ്‌നാട്ടിലെ ശരവണ ആശുപത്രിയിൽ നിന്ന് ലിംഗമാറ്റ ശസ്ത്രക്രിയയും നടത്തി. ശസ്ത്രക്രിയ വിജയകരമായിരുന്ന് എന്നാണ് നന്ദന പറയുന്നത് എന്നാൽ പീന്നിട് എവിടയൊ ചെറിയ ഒരു പാളിച്ച നടുവിൽ തുടങ്ങുന്ന വേദന വയറിനെയും കെെയ്യടക്കി യോനിയിലെയ്ക്ക് മാറുമ്പോൾ വേദന താങ്ങാനാവാതെ ആ പാവം നിലത്തു കിടന്ന് പുളയുകയാകും.
മൂത്രശങ്ക ഏറുമ്പോൾ പിൻ ഉപയോഗിച്ച് ചെറുതായി ഒന്നു കുത്തും അപ്പോൾ കുറച്ചു മൂത്രം പോകും പക്ഷേ മൂത്രത്തെക്കാൾ ഉപരി രക്തമാകും ശരീരത്തിൻ നിന്ന് ഒഴുകുക. പിൻ ഉപയോഗിച്ച് കുത്തുന്നതു കൊണ്ട് നന്ദനയുടെ ശരീരത്തിലുള്ള ബ്ലീഡിങ് നിയന്ത്രിക്കാനും കഴിയില്ല. ശസ്ത്രക്രിയ കഴിഞ്ഞുണ്ടായ അണുബാധ മൂലമാണന്നായിരുന്നു കാണിച്ച ഡോക്ടർമാരുടെ മറുപടി. കയറിയിറങ്ങാൻ ഇനി ആശുപത്രികളില്ലന്ന് പറയാം. സാധാരണ നിലയിൽ പൂർത്തിയാക്കേണ്ട മാനദണ്ഡങ്ങളൊന്നും ആശുപത്രി അധികൃതർ ശസ്ത്രക്രിയക്ക് ശേഷം ചെയ്തിരുന്നില്ല. സർജറി കഴിഞ്ഞതായി വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് പോലും നൽകിയില്ല.
ആദ്യഘട്ടത്തിൽ നേരിടേണ്ടി വന്ന ശാരീരിക ബുദ്ധിമുട്ടുകൾ സ്വാഭാവികമായിരിക്കുമെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അത് പിന്നീട് വർദ്ധിച്ചുവരുകയായിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും നന്ദന പറഞ്ഞു. ഇടയ്ക്ക് മധുരയിലെ ആശുപത്രിയിൽ നിന്ന് ഒന്നുകൂടെ ശസ്ത്രക്രിയ നടത്താമെന്ന് പറഞ്ഞ് വിളിച്ചിരുന്നങ്കിലും പണത്തിന്റെ ദൗർബല്യം വേണ്ടന്ന് വെക്കാൻ പ്രേരിപ്പിച്ചു.
പീന്നിട് ഉണ്ടായ ദേഷ്യത്തിൽ എറിഞ്ഞു പൊട്ടിച്ച ഫോണിലൂടെ നമ്പറും നഷ്ടമായി. ചികിത്സയിലെ പിഴവ് എന്തായിരുന്നു വെന്ന് പോലും ഇപ്പോഴും നന്ദനയ്ക്ക് അറിയില്ല. മധുരയിലെ ആശുപത്രി ഒരു മെഡിക്കൽ റെക്കോർഡ്സും നന്ദനയ്ക്ക് നൽകിയിട്ടുമില്ല. ലിംഗമാറ്റ ശസ്ത്രക്രിയ പരാജയപ്പെട്ടതോടെ പ്രതിസന്ധിയിലായ നന്ദന പ്രാഥമിക കൃയകൾ പോലും നിർവ്വഹിക്കാനാകാതെ വേദനയനുഭവിക്കുകയാണ് ഇനിയുള്ള അവസാന പ്രതീക്ഷ സർക്കാരാണ്. സർക്കാരിന്റെയോ സുമനസ്സുകളുടെയോ സഹായമില്ലാതെ മറ്റൊരു സർജറിയെ കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ലെന്ന് നന്ദന പറയുന്നത്. ഇപ്പോൾ നന്ദനയ്ക്ക് ഒരു അപേക്ഷ മാത്രമെയുള്ളു.. സർക്കാർ കനിയണം ജീവിക്കാനുള്ള ആഗ്രഹമാണ്..