മലക്കം മറിഞ്ഞ് അനുപമ; തന്റെ കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടികൊണ്ടു പോയതല്ല; താല്‍ക്കാലിക സംരക്ഷണത്തിനായി കുഞ്ഞിനെ മാതാപിതാക്കളെ ഏല്‍പ്പിക്കുകയായിരുന്നു
സ്വന്തം ലേഖിക
തിരുവനന്തപുരം: നിരവധി വിവാദങ്ങൾക്കൊടുവിൽ മലക്കം മറിഞ്ഞ് അനുപമ.
തന്റെ കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടികൊണ്ടു പോയതല്ലെന്ന് തിരുത്തി അനുപമ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
താല്‍ക്കാലിക സംരക്ഷണത്തിനായി കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് ഏല്‍പ്പിക്കുകയായിരുന്നുവെന്ന് അനുപമ എസ് ചന്ദ്രന്‍ കുടുംബ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു അനുപമ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നത്. ഇതുതന്നെയായിരുന്നു നേരത്തെ മാധ്യമങ്ങളോടും അനുപമ ആവര്‍ത്തിച്ചത്.
തന്റെ മാതാപിതാക്കള്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന അനുപമയുടെ പരാതി പ്രകാരമാണ് പൊലീസ് മാതാപിതാക്കള്‍ക്കും കുടുംബക്കാര്‍ക്കുമെതിരെ പൊലീസ് ക്രിമിനല്‍ നടപടി പ്രകാരം കേസെടുത്തത്.
തിരുവനന്തപുരം കുടുംബകോടതിയില്‍ തിങ്കളാഴ്ചയാണ് അനുപമ ഹര്‍ജി നല്‍കിയത്. കാട്ടാക്കടയിലെ ആശുപത്രിയില്‍ താന്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ശേഷം താത്ക്കാലിക സംരക്ഷണത്തിനായി കുഞ്ഞിനെ തന്റെ മാതാപിതാക്കളെ ഏല്‍പ്പിച്ചു.
പിന്നീട് ഈ കുഞ്ഞിനെ ആവശ്യപ്പെട്ടപ്പോള്‍ തങ്ങളുടെ പക്കലില്ല എന്നാണ് മാതാപിതാക്കള്‍ അറിയിച്ചതെന്നാണ് അനുപമ കേടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ഇന്നലെയാണ് അനുപമയുടെ കുഞ്ഞിൻ്റെ ദത്ത് നടപടികള്‍ കോടതി സ്‌റ്റേ ചെയ്തത്.