play-sharp-fill

മഴയ്‌ക്കൊപ്പം മത്സ്യം; പെയ്തിറങ്ങിയത് 50 കിലോയിലധികം; അമ്പരന്ന് ഗ്രാമവാസികള്‍; ശക്തമായ ന്യൂനമര്‍ദ്ദമാണ് ഈ പ്രതിഭാസത്തിന് പിന്നിലെന്ന് കാലാവസ്ഥാ ഗവേഷകർ

സ്വന്തം ലേഖിക ലക്നൗ: മഴയില്‍ ആലിപ്പഴം പൊഴിയുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാല്‍ മഴയ്‌ക്കൊപ്പം മത്സ്യം പെയ്തിറങ്ങിയാല്‍ എന്താണവസ്ഥ. ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയില്‍ കഴിഞ്ഞ തിങ്കളാഴ്ച കനത്ത മഴയ്‌ക്കൊപ്പമാണ് മത്സ്യം പെയ്തിറങ്ങിയത്. ആകാശത്തു നിന്ന് മഴയ്‌ക്കൊപ്പം മത്സ്യങ്ങള്‍ പെയ്തിറങ്ങുന്നത് കണ്ട് ഗ്രാമവാസികള്‍ അമ്പരക്കുകയായിരുന്നു. ചൗരി, ഭദോഹി പ്രദേശങ്ങളിലാണ് കനത്ത മഴയ്ക്കും കാറ്റിനുമൊപ്പം മത്സ്യങ്ങള്‍ പൊഴിഞ്ഞത്. 50 കിലോയിലധികം മത്സ്യമാണ് പ്രദേശത്ത് പൊഴിഞ്ഞുവീണത്. നിരവധിയാളുകള്‍ താഴെവീണുകിടന്ന മത്സ്യങ്ങള്‍ പെറുക്കിയയെടുക്കുന്നുണ്ടായിരുന്നു. വീടിന്റെ ടെറസ്സിലും പാടത്തുമൊക്കെയായി നിരവധി മത്സ്യങ്ങളാണ് പ്രദേശവാസികള്‍ക്ക് ലഭിച്ചത്. ഈ മത്സ്യങ്ങളെയെല്ലാം പെറുക്കിക്കൂട്ടി കുളങ്ങളില്‍ നിക്ഷേപിക്കുകയും ബാക്കിയുള്ളവയെ […]

കടകളിൽ കയറിയിറങ്ങിയും കോൺക്രീറ്റ് പണിക്ക് പോയൊക്കെയുമാണ് ആണിൽ നിന്ന് പെണ്ണിലെയ്ക്ക് എന്ന ആ​ഗ്രഹം സാധിച്ചെടുത്തത്; മൂത്രശങ്ക ഏറുമ്പോൾ പിൻ ഉപയോഗിച്ച് ചെറുതായി ഒന്നു കുത്തും, അപ്പോൾ കുറച്ചു മൂത്രം പോകും പക്ഷേ മൂത്രത്തെക്കാൾ ഉപരി രക്തമാകും ശരീരത്തിൻ നിന്ന് ഒഴുകുക; അനന്യയ്ക്ക് പിന്നാലെ ലിംഗമാറ്റ ശസ്ത്രക്രിയുടെ ദുരിതത്തിൽ നന്ദനയും

സ്വന്തം ലേഖകൻ കൊച്ചി: മൂന്നാം ലിം​ഗക്കാരെന്നും ചാന്തുപൊട്ടെന്നുമൊക്കെ നാടും നാട്ടാരും വിളിച്ച് ഇധിക്ഷേപിക്കുന്ന കാലഘട്ടത്തിൽ സ്വന്തം വ്യക്തിത്വം പ്രകടമാക്കി ജീവിക്കാൻ ആഘ്രഹിക്കുന്നവരാണ് ഓരോ ട്രാൻസ് ജെൻഡർമാരും.എന്നാൽ ശരീരം പൂർണതയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ലിം​ഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന അവരുടെ ടുടർജീവിതം സു​ഗകരമാകില്ലെന്നാണ് അനന്യയുടെ മരണത്തോടെ വ്യക്തമാകുന്നത്.അനന്യ അനുഭനവിച്ച അതേ അവസ്ഥയിലൂടെയാണ് ഇപ്പോൾ നന്ദന കടന്നു പോകുന്നത്. ഏറെ ബുദ്ധിമുട്ടിയാണ് ട്രാൻസ്‌വുമണായ നന്ദന ഇന്ന് ജീവിക്കുന്നത്. കൊല്ലം പുനലൂർ സ്വദേശി നന്ദന സുരേഷാണ് രണ്ട് വർഷം മുമ്പ് ലിംഗമാറ്റ ശസ്ത്രക്രിയിലൂടെ ആണിൽ നിന്ന് പെണ്ണിലെയ്ക്ക് നടന്നുകയറിയത്. പക്ഷേ […]

അധ്യയനം തുടങ്ങാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ സംസ്ഥാനത്തെ മൂവായിരത്തോളം സ്‌കൂളുകളുടെ അവസ്ഥ ശോചനീയം; സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 30 ശതമാനത്തിനും ഷീറ്റ് മേഞ്ഞ മേൽക്കൂരകളുള്ള കെട്ടിടങ്ങൾ; ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടാനുള്ള അവസാന തീയതി ഈ മാസം 16; പലസ്കൂളുകളും ഇതുവരെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിട്ടില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്‌കൂൾ തുറക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് മേഖലകളിലായി മൂവായിരത്തോളം സ്‌കൂളുകൾക്ക് ക്ഷമത (ഫിറ്റ്നസ്) ഇല്ലെന്ന് തദ്ദേശ സ്ഥാപനങ്ങളുടെ കണ്ടെത്തൽ.സ്‌കൂളുകൾ ഈ മാസം 16-നുമുമ്പ് തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ക്ഷമതാ സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിരുന്നത്. മലബാർ മേഖലയിലടക്കം പല സ്‌കൂളുകൾക്കും ക്ഷമതാ സർട്ടിഫിക്കറ്റ് നൽകാൻ തദ്ദേശസ്ഥാപനങ്ങൾ തയ്യാറായിട്ടില്ല. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളുകളാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. ക്ഷമതാ സർട്ടിഫിക്കറ്റില്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളിൽ ഭാവിയിൽ അപകടമുണ്ടായാൽ മാനേജർമാരും പ്രഥമാധ്യാപകരും കുറ്റക്കാരാകും. നിശ്ചിത സമയത്തിനകം ക്ഷമതാ സർട്ടിഫിക്കറ്റ് വാങ്ങിയില്ലെങ്കിൽ […]

പ്ലസ് വണ്‍ പ്രവേശനം; സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിന് ഇന്നു മുതല്‍ അപേക്ഷിക്കാം

സ്വന്തം ലേഖിക തിരുവനന്തപുരം: പ്ലസ് വണ്‍ സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിന് ഇന്നു രാവിലെ പത്തുമണി മുതല്‍ അപേക്ഷിക്കാം. മുഖ്യ അലോട്ട്‌മെൻ്റില്‍ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിന് അപേക്ഷിക്കാം. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിവരെ പുതുക്കല്‍, പുതിയ അപേക്ഷാഫോറം എന്നിവ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടത് കൊണ്ട് അലോട്ട്‌മെൻ്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും സപ്ലിമെൻ്ററി അലോട്ട്‌മെൻ്റില്‍ അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കും മുഖ്യഘട്ടത്തില്‍ അലോട്ട്‌മെൻ്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും ക്വാട്ടയില്‍ പ്രവേശനം […]

മലക്കം മറിഞ്ഞ് അനുപമ; തന്റെ കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടികൊണ്ടു പോയതല്ല; താല്‍ക്കാലിക സംരക്ഷണത്തിനായി കുഞ്ഞിനെ മാതാപിതാക്കളെ ഏല്‍പ്പിക്കുകയായിരുന്നു

സ്വന്തം ലേഖിക തിരുവനന്തപുരം: നിരവധി വിവാദങ്ങൾക്കൊടുവിൽ മലക്കം മറിഞ്ഞ് അനുപമ. തന്റെ കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടികൊണ്ടു പോയതല്ലെന്ന് തിരുത്തി അനുപമ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. താല്‍ക്കാലിക സംരക്ഷണത്തിനായി കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് ഏല്‍പ്പിക്കുകയായിരുന്നുവെന്ന് അനുപമ എസ് ചന്ദ്രന്‍ കുടുംബ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു അനുപമ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നത്. ഇതുതന്നെയായിരുന്നു നേരത്തെ മാധ്യമങ്ങളോടും അനുപമ ആവര്‍ത്തിച്ചത്. തന്റെ മാതാപിതാക്കള്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന അനുപമയുടെ പരാതി പ്രകാരമാണ് പൊലീസ് മാതാപിതാക്കള്‍ക്കും കുടുംബക്കാര്‍ക്കുമെതിരെ പൊലീസ് ക്രിമിനല്‍ നടപടി പ്രകാരം കേസെടുത്തത്. തിരുവനന്തപുരം കുടുംബകോടതിയില്‍ […]

പാല, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോട് ചേർന്ന ഭാഗങ്ങളിൽ മീനച്ചിലാറ്റിലെ വെള്ളം ഒരു തരത്തിലും ഉപയോഗയോഗ്യമല്ലെന്ന് പഠന റിപ്പോർട്ട്; ജില്ലയിലെ അമ്പതിലധികം കുടിവെള്ള പദ്ധതികളുടെ സ്രോതസ്സായ മീനച്ചിലാറിലെ വെള്ളത്തിൽ കണ്ടെത്തിയത് മനുഷ്യവിസർജ്യത്തിന്റെ സാന്നിധ്യം; അധികൃതർക്ക് മനുഷ്യാവകാശ കമ്മീഷൻറെ നോട്ടീസ്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയുടെ പ്രധാന ജലസ്രോതസ്സായ മീനച്ചിലാറ്റിൽ വെള്ളം മിലിന്യം നിറഞ്ഞതാണെന്ന റിപ്പോർട്ടിൽ അധികൃതർക്ക് മനുഷ്യാവകാശ കമ്മീഷൻറെ നോട്ടീസ്. പാല, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോട് ചേർന്ന ഭാഗങ്ങളിൽ മീനച്ചിലാറ്റിലെ വെള്ളം ഒരു തരത്തിലും ഉപയോഗയോഗ്യമല്ലെന്ന് പഠനത്തിൽ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സ്വീകരിക്കാൻ പോകുന്ന നടപടികളെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിർദ്ദേശം നൽകിയത്. തദ്ദേശ സ്വയംഭരണ വകുപ്പു സെക്രട്ടറി, ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർ, കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ, മലിനീകരണ നിയന്ത്രണ ബോർഡ് […]

അയൽവാസികളുമായി ബന്ധം പുലർത്താതെ താമസം; പുറത്തുനിന്നുള്ള ആളുകൾ വരാതിരിക്കാൻ വീടിന് മുൻപിൽ നായകളെ കാവൽ നിർത്തി; പതിനൊന്നുകാരിയെ അമ്മയും കാമുകനും ചേർന്ന് വീട്ടു തടങ്കലിൽ പാർപ്പിച്ച്‌ പീഡിപ്പിച്ചു, അമ്മ അറസ്റ്റിൽ

സ്വന്തം ലേഖകൻ മലപ്പുറം: ആനക്കയത്ത് പതിനൊന്നു വയസ്സുകാരിയെ വീട്ടു തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും കാമുകനുമെതിരെ കേസ്. വീട്ടിൽ പുട്ടിയിട്ട് പീഡിപ്പിച്ചതിനെ തുടർന്ന് പീഡന വിവരം പെൺകുട്ടിയുടെ അമ്മയുടെ അച്ഛനെ അറിയിക്കുകയായിരുന്നു. തുടർന്ന് മുത്തച്ഛൻ മലപ്പുറം ചൈൽഡ് ലൈനിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. അമ്മയെ മലപ്പുറം വനിതാ സ്റ്റേഷൻ എസ് ഐ. റസിയ ബംഗാളത്തും സംഘവും അറസ്റ്റ് ചെയ്തു. ഭർത്താവുമായി പിരിഞ്ഞ് കാമുകനൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. കാമുകൻ ഒളിവിലാണ്. തിരുവനന്തപുരം സ്വദേശികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. […]

സംസ്ഥാനത്ത് സമ്പര്‍ക്കമില്ലാത്ത 38 ശതമാനം കുട്ടികളില്‍ കൊവിഡ് വന്നുപോയി; രോഗലക്ഷണം ഉണ്ടായില്ല; 5.9 ശതമാനം കുട്ടികള്‍ക്ക് ആൻ്റിബോഡി ഇല്ല; കൂടുതല്‍ രോഗബാധ പെണ്‍കുട്ടികള്‍ക്ക്; സെറോ സര്‍വേ ഫലം

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചിനും 17നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളില്‍ മൂന്നിലൊന്ന് ശതമാനം പേര്‍ക്കും കൊവിഡ് വന്നു പോയതായി സെറോ സര്‍വ്വേ. രോഗം വന്ന കുട്ടികള്‍ക്ക് ഗുരുതര പ്രശ്നങ്ങളുണ്ടായില്ലെന്നത് സ്കൂള്‍ തുറക്കുന്ന വേളയിലെ ആശ്വാസ കണക്കാണ്. കുട്ടികളില്‍ കൂട്ടത്തോടെ രോഗബാധയുണ്ടാകുമോയെന്നാണ് സ്കൂള്‍ തുറക്കുമ്പോഴുള്ള പ്രധാന ആശങ്ക. സംസ്ഥാനത്ത് 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികളുണ്ട്. ഇതില്‍ പകുതി എന്ന കണക്കെടുത്താലും 23 ലക്ഷം കുട്ടികളാണ് ഒരേസമയം സ്കൂളുകളില്‍ എത്താൻ പോവുന്നത്. കോവിഡ് കാലത്ത് സര്‍ക്കാരെടുക്കാന്‍ പോകുന്ന ഏറ്റവും വലിയ റിസ്ക് സ്കൂള്‍ തുറക്കാലാണെന്നതില്‍ സംശയമില്ല. കര്‍ശനമായ […]

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി; ചെറിയാന് ജയിച്ച്‌ വരാന്‍ കഴിയുന്ന സീറ്റ് കൊടുക്കാന്‍ കഴിഞ്ഞില്ല; അന്നും ഇന്നും അദ്ദേഹത്തോട് വിദ്വേഷം ഇല്ലെന്നും ഉമ്മന്‍ ചാണ്ടി; തൻ്റെ രക്ഷകര്‍ത്താവാണ് ഉമ്മന്‍ ചാണ്ടി എന്ന് ചെറിയാന്‍

സ്വന്തം ലേഖിക തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി. അന്നും ഇന്നും ചെറിയാന്‍ ഫിലിപ്പിനോട് തനിക്ക് വിദ്വേഷമില്ലെന്നും ഉമ്മന്‍ ചാണ്ടി കേരള സഹൃദയ വേദിയുടെ അവുക്കാദര്‍കുട്ടി നഹ പുരസ്‌കാരദാന ചടങ്ങില്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി പറഞ്ഞത്: ‘പുതുപ്പള്ളിയില്‍ എനിക്കെതിരെ ചെറിയാന്‍ ഫിലിപ്പ് മത്സരിച്ചപ്പോള്‍ എല്ലാര്‍ക്കും അതൊരു അത്ഭുതമായിരുന്നു. എല്ലാവരും ധരിച്ചത് ഞാനും ചെറിയാനുമായിട്ടുള്ള സൗഹൃദം അവസാനിച്ചെന്നാണ്. എന്നാല്‍, ഞാന്‍ അങ്ങനെയായിരുന്നില്ല. ഏത് പ്രശ്നം വന്നാലും ഞാന്‍ എതിരെയുള്ള ആളുടെ കാഴ്ചപ്പാടില്‍ കൂടി നോക്കും. അങ്ങനെ നോക്കുമ്ബോള്‍ എനിക്ക് […]

16 പേരെ താമസിപ്പിക്കേണ്ടിടത് 43 പേർ; വൈത്തിരി സബ് ജയിലിലെ 26 തടവുകാര്‍ക്ക് കോവിഡ്; പോസിറ്റീവായ തടവുകാരാണ് ജയിലില്‍ ഭക്ഷണമുണ്ടാക്കുന്നതെന്നും ആരോപണം

സ്വന്തം ലേഖിക കല്‍പ്പറ്റ: വൈത്തിരി സ്‌പെഷ്യല്‍ സബ് ജയിലില്‍ പകുതിയിലധികം പേര്‍ക്കും കോവിഡ്. എട്ട് സെല്ലുകളിലായി രണ്ട് പേര്‍ വീതം 16 പേരെയാണ് താമസിപ്പിക്കേണ്ടതെങ്കിലും 43 തടവുകാരാണ് ഇപ്പോഴുള്ളത്. ഇതില്‍ 26 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മറ്റുള്ളവരില്‍ നിരവധി പേര്‍ക്ക് രോഗലക്ഷണമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച രണ്ടാള്‍ക്കും മാത്രം കിടക്കാവുന്ന ഇടുങ്ങിയ മുറികളിലാണ് എട്ടു പേരെ വീതം പാര്‍പ്പിച്ചിരിക്കുന്നത്. ആകെയുള്ള എട്ട് മുറികളില്‍ ഒരെണ്ണം പാചകകാര്യങ്ങള്‍ നോക്കുന്ന തടവുകാര്‍ക്ക് താമസിക്കാനുള്ളതാണ്. ഒരെണ്ണം പുതുതായി വരുന്നവര്‍ക്കും മറ്റൊരെണ്ണം കൊറോണ പോസിറ്റിവായി എത്തുന്നവര്‍ക്കും നല്‍കാറുണ്. ബാക്കി അഞ്ച് […]