ശസ്ത്രക്രിയ ഉപകരണങ്ങള്‍ കൂടിയ വിലയ്ക്കു നല്കാന് സ്വകാര്യ കമ്പനി ഏജന്റിന് ഇടനില നിന്ന സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ടു യുവ ഡോക്ടര്‍മാര്‍ കുറ്റക്കാര്‍; നടപടി വേണമെന്ന് അന്വേഷണ കമ്മീഷന്; ജൂനിയര്‍ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ സംഭവം കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷനും അപമാനം
സ്വന്തം ലേഖിക ഗാന്ധിനഗര്‍: രോഗിക്ക് ശസ്ത്രക്രിയ ഉപകരണങ്ങള്‍ കൂടിയ വിലയ്ക്കു നല്കാന് സ്വകാര്യ കമ്പനി ഏജന്റിന് ഇടനില നിന്ന സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ടു യുവ ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്ന് അന്വേഷണ കമ്മീഷന്. രോഗിയുടെ ബന്ധുവും ഏജന്റുമായി ഇടനിലയ്ക്ക് അവസരമുണ്ടാക്കിയ അസ്ഥിരോഗ വിഭാഗം മൂന്നാം യൂണിറ്റിലെ ഒന്നാം വര്‍ഷ പിജി വിദ്യാര്ഥികള്ക്കെതിരേയാണ് ശക്തമായ നടപടി വേണമെന്ന് അന്വേഷണ കമ്മീഷന് ശിപാര്‍ശ ചെയ്തിരിക്കുന്നത്. മറ്റൊരു ഡോക്ടര്‍ക്കു സംഭവത്തില്‍ ഉത്തരവാദിത്വമില്ലെങ്കിലും കൂട്ടുനിന്നതിനാല്‍ ഇയാളെ താക്കീത് ചെയ്യണമെന്നുമാണ് മൂന്നംഗ അന്വേഷണ സമിതിയുടെ ശിപാര്‍ശ. ഡോക്ടര്‍മാര്‍ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയെങ്കിലും […]