ഇടുക്കി അണക്കെട്ടിൻ്റെ മൂന്നാമത്തെ ഷട്ടറും അടച്ചു; തീരുമാനം മഴയും നീരൊഴുക്കും കുറഞ്ഞതോടെ;  ജലനിരപ്പ് 2397.90 അടി

ഇടുക്കി അണക്കെട്ടിൻ്റെ മൂന്നാമത്തെ ഷട്ടറും അടച്ചു; തീരുമാനം മഴയും നീരൊഴുക്കും കുറഞ്ഞതോടെ; ജലനിരപ്പ് 2397.90 അടി

സ്വന്തം ലേഖിക

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ മൂന്ന് ഷട്ടറുകളില്‍ അവസാനത്തേതും അടച്ചു.

മഴയും നീരൊഴുക്കും കുറഞ്ഞതോടെ മൂന്നാമത്തെ ഷട്ടറും അടക്കാന്‍ സംസ്ഥാന റൂള്‍ ലെവല്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. 19നാണ് ഇടുക്കിയിലെ മൂന്ന് ഷട്ടറുകള്‍ 35 സെന്‍റിമീറ്റര്‍ വീതം തുറന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴ കുറയുകയും പുതിയ റൂള്‍ ലെവല്‍ നിലവില്‍ വരുകയും ചെയ്തതോടെ 22ന് രണ്ട് ഷട്ടറുകള്‍ അടച്ചു.
മൂന്നാമത്തെ ഷട്ടര്‍ 40 സെൻ്റീമീറ്ററാണ് ഉയര്‍ത്തിയിരുന്നത്.

ജലനിരപ്പ് 2397.90 അടിയിലെത്തിയ സാഹചര്യത്തിലാണ് ഷട്ടര്‍ അടയ്ക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയത്. ഇത്രയും ദിവസം കൊണ്ട് 46.296 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഷട്ടര്‍ വഴി പുറത്തേക്ക് ഒഴുകിയത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.6 അടി തുടരുകയാണ്. 142 അടിയാണ് സുപ്രീംകോടതി നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ്. ഇത് 139 അടിയായി താഴ്ത്തണമെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ജലനിരപ്പ് 142 അടിയാക്കാം എന്നാണ് മേല്‍നോട്ട സമിതിയുടെ നിലപാട്. തങ്ങളുടെ തീരുമാനത്തോട് കേരളം വിയോജിപ്പ് അറിയിച്ചിട്ടുണ്ടെന്നും മേല്‍നോട്ടസമിതി ഇന്ന് കോടതിയില്‍ വ്യക്തമാക്കി.