പോലീസ് സ്‌റ്റേഷനിലെ ലാപ്‌ടോപ്പ് നഷ്ടപ്പെട്ടിട്ട് ഒരാഴ്ച; കള്ളനെ പൊക്കാൻ പെടാപ്പാട് പെട്ട് പോലീസ് ഉദ്യോഗസ്ഥർ; ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകേണ്ട പോലീസുകാർക്ക് സ്വന്തം സ്‌റ്റേഷനിലെ സ്വത്ത് പോലും സംരക്ഷിക്കാനാവുന്നില്ല

പോലീസ് സ്‌റ്റേഷനിലെ ലാപ്‌ടോപ്പ് നഷ്ടപ്പെട്ടിട്ട് ഒരാഴ്ച; കള്ളനെ പൊക്കാൻ പെടാപ്പാട് പെട്ട് പോലീസ് ഉദ്യോഗസ്ഥർ; ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകേണ്ട പോലീസുകാർക്ക് സ്വന്തം സ്‌റ്റേഷനിലെ സ്വത്ത് പോലും സംരക്ഷിക്കാനാവുന്നില്ല

സ്വന്തം ലേഖകൻ

കോഴിക്കോട് : പോലീസ് സ്‌റ്റേഷനിലെ ലാപ്‌ടോപ്പ് കാണാനില്ല.കുറ്റം കൃത്യം തടയാനായി എല്ലാ പോലീസ് സ്‌റ്റേഷനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ക്രൈം ആൻഡ് നെറ്റ് വർക്ക് ആൻഡ് സിസ്റ്റംസ് സൗകര്യമുള്ള ലാപ്‌ടോപ്പാണ് നഷ്ടമായത്. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ പന്തീരങ്കാവ് സ്റ്റേഷനിലുള്ള ലാപ്‌ടോപ്പ് ആണ് കാണാതായത്. നഷ്ടപ്പെട്ട് ഒരാഴ്ചയായെങ്കിലും ഇതുവരെ കണ്ടെത്താൻ ലാപ്‌ടോപ്പ് കണ്ടെത്താൻ സാധിച്ചിട്ടില്ല.

ലാപ്‌ടോപ്പ് കാണാതായതു സേനയിൽ ഗൗരവ വിഷയമായി നിലനിൽക്കുന്നുണ്ടെങ്കിലും ഇക്കാര്യം പുറത്തറിയാതിരിക്കാനുള്ള ജാഗ്രത പോലീസ് തുടരുന്നുണ്ട്. എന്നാലിത് പരസ്യമായ രഹസ്യമായി മാറിക്കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുറത്തുനിന്നുള്ളവർ വന്ന് ലാപാടോപ്പ് മോഷ്ടിക്കാൻ സാധ്യത ഇല്ല എന്നാണ് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.എന്തിനു വേണ്ടിയാണ് ലാപ്‌ടോപ്പ് മോഷ്ടിച്ചതെന്ന കാര്യം ഇപ്പോഴും അവ്യക്തമായി തുടരുന്നത് സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു.

പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്‌സിലാണ് ഇപ്പോൾ പോലീസ് സ്‌റ്റേഷൻ പ്രവർത്തിക്കുന്നത്. മഴപെയ്തതോടെ കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങി. ഫയലുകളും മറ്റു രേഖകളും മഴയിൽ നശിക്കാതിരിക്കാൻ ഇതേ കെട്ടിടത്തിലെ തന്നെ മറ്റൊരു മുറിക്കുള്ളിലേക്ക് ഇവയെല്ലാം മാറ്റി. ഇതിനുള്ളിൽ ലാപ്‌ടോപ്പും കുടുങ്ങിയിരിക്കാനാണ് സാധ്യതയെന്നാണ് പോലീസുകാർ നൽകുന്ന വിശദീകരണം.

അതേസമയം സ്ഥിരമായി ലാപ്‌ടോപ്പ് ഉപയോഗിക്കുന്ന ഏതെങ്കിലും പോലീസുകാർക്ക് പണി നൽകാനായിട്ട് ആരെങ്കിലും ലാപ്‌ടോപ്പ് മാറ്റിവെച്ചതാണോ എന്ന സംശയവും ഉയരുന്നുണ്ട്.ലാപ്‌ടോപ്പ് കണ്ടെത്താനായി ആറു പോലീസുകാരെയാണ് നിയോഗിച്ചതെന്നാണ് വിവരം. എന്നിട്ടും ലാപ്‌ടോപ്പ് കണ്ടുപിടിക്കാനായിട്ടില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകേണ്ട പോലീസുകാർക്ക് സ്വന്തം സ്‌റ്റേഷനിലെ സ്വത്ത് പോലും സൂക്ഷിക്കാനാവില്ലേ എന്ന ചോദ്യവും ഉയരുന്നു.