പീഡനത്തിന് ഇരയായ പതിനേഴുകാരി ആരുമറിയാതെ വീട്ടില്‍ പ്രസവിച്ചു; പ്രസവരീതികൾ മനസിലാക്കിയത് യൂട്യൂബ് നോക്കി; പൊക്കിള്‍ക്കൊടിയും പെണ്‍കുട്ടി സ്വയം മുറിച്ചു; ആശുപത്രിയിലെത്തിച്ചത് മൂന്നു ദിവസത്തിന് ശേഷം; അയല്‍വാസിയായ 21-കാരന്‍ അറസ്റ്റില്‍; ഞെട്ടിക്കുന്ന സംഭവം കേരളത്തിൽ

സ്വന്തം ലേഖിക

മലപ്പുറം: പീഡനത്തിനിരയായ പതിനേഴുകാരി യു ട്യൂബ് വീഡിയോ നോക്കി ആരുമറിയാതെ വീട്ടില്‍ പ്രസവിച്ചു.

പരസഹായമില്ലാതെയാണ് പ്ലസ് ടു വിദ്യാര്‍ഥിനി പ്രസവിച്ചത്. മലപ്പുറം കോട്ടക്കലിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം 20നാണ് വീട്ടുകാരറിയാതെ പെണ്‍കുട്ടി മുറിയില്‍ പ്രസവിച്ചത്. മൂന്നുദിവസത്തിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെയും കുഞ്ഞിന്‍റെയും ആരോഗ്യനില തൃപ്തികരമാണ്.

സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അയൽവാസിയായ 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

യൂട്യൂബ് നോക്കിയാണ് പ്രസവരീതികള്‍ മനസിലാക്കിയതെന്നും ഇതനുസരിച്ചാണ് പൊക്കിള്‍കൊടി മുറിച്ചുമാറ്റുന്നതുള്‍പ്പെടെ ചെയ്തതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്.