ഗൾഫിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയ അരുൺ ഭാര്യവീട്ടിലെത്തിയത് വസ്തുവിൽക്കുന്നുണ്ടെന്ന് അറിഞ്ഞ്; സ്വത്തിന് വേണ്ടി മകളെ കൊണ്ടു പോകാൻ കഴിയില്ലെന്ന നിലപാടിലുറച്ച് നിന്ന സുനിലിനെ മരുമകൻ കുത്തിയത് അരയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച്; ഓട്ടോറിക്ഷത്തൊഴിലാളിയായ സുനിലിന്റെയും മകന്റെയും കൊലപാതകം അരുൺ നടത്തിയത് മദ്യലഹരിയിലെന്ന് പൊലീസ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: പൂജപ്പുരയിൽ മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. സുനിൽ, മകനായ അഖിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിൽ മരുമകൻ അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. തിരുവനന്തപുരം മുടവുൻമൂളിലാണ് സംഭവം. ഓട്ടോഡ്രൈവറായ സുനിലിന്റെ മകളുടെ ഭർത്താവാണ് അരുൺ. രാത്രി എട്ട് മണിയോടെ വീട്ടിലെത്തിയ അരുൺ വഴക്കുണ്ടാക്കുകയും കത്തി ഉപയോഗിച്ച് സുനിലിനേയും മകൻ അഖിലിനേയും കുത്തുകയായിരുന്നു. സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പ്രതി അരുൺ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. […]