play-sharp-fill

വെള്ളമെടുക്കാൻ പോകുന്നതിനിടെ തെരുവോര കച്ചവടക്കാരുടെ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ വീട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി; പ്രായപൂർത്തിയാകാത്ത നാടോടി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

സ്വന്തം ലേഖകൻ1 കോഴിക്കോട്: പ്രായപൂർത്തിയാകാത്ത നാടോടി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. കൊയിലാണ്ടി കോയിന്റകത്ത് വളപ്പിൽ ശശീന്ദ്ര കുമാർ (33), ചേവരമ്പലം ചെങ്ങോടി താഴം സന്തോഷ് (55) എന്നിവരെയാണ് ചേവായൂർ എസ്‌ഐ ഷാൻ അറസ്‌റ്റ് ചെയ്‌തത്‌. ഇരുവർക്കുമെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തെരുവോര കച്ചവടക്കാരുടെ ഭിന്നശേഷിക്കാരിയായ പെൺകുട്ടിക്ക് നേരെയാണ് പീഡനശ്രമം നടന്നത്. പെൺകുട്ടി വെള്ളമെടുക്കാൻ പോകുന്നതിനിടെ സന്തോഷിന്റെ വീട്ടിലേക്ക് ഇരുവരും വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. തുടർന്നാണ് പീഡനശ്രമം നടന്നത്. എന്നാൽ, പെൺകുട്ടി കരഞ്ഞതിനെ തുടർന്ന് മാതാവ് ഓടിയെത്തുകയും കുട്ടിയെ രക്ഷപ്പെടുത്തുകയും ആയിരുന്നു. […]

അനധികൃത മൽസ്യബന്ധനം; കോഴിക്കോട് ജില്ലയിൽ രണ്ട് ബോട്ടുകൾ പിടികൂടി

സ്വന്തം ലേഖകൻ കോഴിക്കോട്: ജില്ലയിൽ മറൈൻ ഫിഷറീസ്‌ റെഗുലേഷൻ ആക്‌ട് ലംഘിച്ച്‌ കടലിൽ മൽസ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ പിടികൂടി. ബേപ്പൂർ കോസ്‌റ്റൽ പോലീസാണ് മദീന, മിലാൻ എന്നീ ബോട്ടുകൾ പിടികൂടിയത്. കൂടാതെ ബോട്ടുടമകളായ ബേപ്പൂർ സ്വദേശി ഷിഹാബ്, ഉമ്മർ എന്നിവർക്കെതിരെ കേസെടുക്കുകയും ചെയ്‌തു. മണൽച്ചാക്കുകളും പ്ളാസ്‌റ്റിക്‌ കുപ്പികളും കുലച്ചിലുകളും ഉപയോഗിച്ച്‌ തോണികളിൽ മീൻപിടിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബോട്ടുകൾ പിടികൂടിയത്. തുടർന്ന് മദീന ബോട്ടിൽ നിന്നും മണൽ നിറച്ച 15 ചാക്കുകൾ, 150 തെങ്ങിൻ കുലച്ചിൽ, 400 പ്ളാസ്‌റ്റിക്‌ കുപ്പികൾ […]

വീടിന് വെളിയില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി; ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 20കാരന്‍ പൊലീസ് വലയിൽ;കേസില്‍ നിര്‍ണായകമായത് നൂറിലധികം സിസിടിവികള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി. 36 മണിക്കൂറിനുള്ളിലാണ് 20കാരന്‍ പൊലീസ് വലയിലായത്. രഘുബീര്‍ നഗര്‍ സ്വദേശിയായ സൂരജാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. നൂറിലധികം സിസിടിവികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പ്രതിയുടെ ചിത്രമാണ് കേസില്‍ നിര്‍ണായകമായത്. യുവാവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി രാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസമാണ് ഡല്‍ഹിയെ നടുക്കിയ സംഭവം അരങ്ങേറിയത്. വീടിന് വെളിയില്‍ […]

മോൻസന്റെ പക്കൽ തിമിംഗലത്തിന്റെ അസ്ഥികളും; കണ്ടെടുത്തത് വാഴക്കാലയിലെ വീട്ടിൽ നിന്ന്

സ്വന്തം ലേഖകൻ എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ പക്കൽ നിന്നും തിമിംഗല അസ്ഥി കണ്ടെടുത്തു. വാഴക്കാലയിലെ വീട്ടിൽ നിന്നാണ് തിമിംഗലത്തിന്റെ എല്ലുകൾ പിടികൂടിയത്. വനംവകുപ്പാണ് ഇവ പിടിച്ചെടുത്തത്. കലൂരിലെ വീട്ടിൽ നിന്നും റെയ്ഡിന് തൊട്ടു മുൻപ് ഇവ മാറ്റിയിരുന്നു. ക്രൈംബ്രാഞ്ച് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് പരിശോധന നടത്തിയത്. അതേസമയം മോൻസൺ മാവുങ്കലിന്റെ ഗസ്റ്റ് ഹൗസിൽ നിന്നും സൗന്ദര്യ ചികിത്സാ കേന്ദ്രത്തിൽ നിന്നും ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറകൾ […]

ശനിയാഴ്ച്ച രാവിലെ ബന്ധുവീട്ടിൽ വെച്ച് കാണാതായി; ശിവപാർവണയുടെ മൃതദേഹം കണ്ടെത്തിയത് ദേശീയ പാതയിലെ കുട്ടിരായൻ പാലത്തിന് താഴെ നിന്ന്

സ്വന്തം ലേഖകൻ വയനാട്: മീനങ്ങാടി പുഴങ്കുനിയിൽ കാണാതായ രണ്ടര വയസുകാരി ശിവപാർവണയുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച്ച രാവിലെ ബന്ധുവീട്ടിൽ വെച്ച് കാണാതായ കുട്ടിയുടെ മൃതദേഹം ദേശീയ പാതയിലെ കുട്ടിരായൻ പാലത്തിന് താഴെ നിന്നാണ് കണ്ടെത്തിയത്. കൽപ്പറ്റ ഗവൺമെൻറ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. കൽപ്പറ്റ മാനിവയൽ തട്ടാരകത്തൊടി വീട്ടിൽ ഷിജുവിൻറെ മകളാണ് ശിവപാർവണ. ഇന്നലെ രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. ഷിജുവിൻറെ ഭാര്യയുടെ സഹോദരിയുടെ പുഴങ്കുനിയിലെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു കുടുംബം. ഇവിടെ നിന്നാണ് ശിവപാർവണയെ കാണാതായത്. വീട്ടിലും പരിസര പ്രദേശങ്ങളിലും ഏറെ നേരം തിരഞ്ഞിട്ടും കുട്ടിയെ […]

കാറില്‍ നിന്ന് കണ്ടെടുത്തത് 120 കുപ്പി പ്രാദേശിക മദ്യം; കുവൈത്തില്‍ രണ്ട് പ്രവാസികള്‍ പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ കുവൈറ്റ് സിറ്റി: വില്‍പന നടത്താനായി കൊണ്ടുപോവുകയായിരുന്ന മദ്യ ശേഖരവുമായി രണ്ട് പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റിലായി. സംഘത്തിലുണ്ടായിരുന്ന മറ്റൊരാൾക്കായി പോലീസ് അന്വേഷണം തുടരുന്നു. പ്രാദേശികമായി നിർമ്മിച്ച മദ്യമാണ് കണ്ടെടുത്തത്. രാത്രിയിലെ പട്രോളിങിനിടയിലുള്ള പതിവ് സുരക്ഷാ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ ഏതാനും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി വിശദമായ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് ഒരു കാറില്‍ നിന്ന് 120 കുപ്പി മദ്യം കണ്ടെടുത്തത്. അറസ്റ്റിലായ രണ്ട് പ്രവാസികളെയും പിടിച്ചെടുത്ത മദ്യ ശേഖരവും ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡ്രഗ്സ് ആന്റ് ആല്‍ക്കഹോള്‍ കണ്‍ട്രോളിന് […]

ബൈക്കിന്റെ പിന്നിലിരുന്നുപോകവേ അമ്മയുടെ കൈയിൽനിന്ന് പിടിവിട്ട് റോഡിലേക്കു വീണു; പിഞ്ചുകുഞ്ഞ് മരിച്ചു

സ്വന്തം ലേഖകൻ പത്തനംതിട്ട: ബൈക്കിന്റെ പിന്നിലിരുന്നുപോകവേ അമ്മയുടെ കൈയിൽനിന്ന് പിടിവിട്ട് റോഡിലേക്കു വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ആലപ്പുഴ കോട്ടൂർ നാഴിപ്പാറ വട്ടമലയിൽ രഞ്ജിത്തിന്റെയും ഗീതയുടെയും മകൻ ആദവ് ആണ് മരിച്ചത്. മൂന്നു മാസം പ്രായമുള്ള മകനെയും കൊണ്ട് ആശുപത്രിയിൽ പോയി മടങ്ങവെ വീടിന് സമീപത്തു വെച്ചായിരുന്നു അപകടം. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടാകുന്നത്. പനി ബാധിച്ച ആദവിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ കാണിച്ച് മടങ്ങുകയായിരുന്നു. കുട്ടിയേയും കൈയിൽ പിടിച്ച് രഞ്ജിത്തിന്റെ ബൈക്കിന്റെ പിന്നിൽ ഇരിക്കുകയായിരുന്നു ​ഗീത. എന്നാൽ ഇടയ്ക്കുവെച്ച് ​ഗീതയ്ക്ക് തലകറക്കം ഉണ്ടായതിനെത്തുടർന്ന് […]

നോക്കുകൂലി ആവശ്യപ്പെട്ട് വീട്ടുടമയുടെ കൈ തല്ലിയൊടിച്ചു; 10 സിഐടിയു ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ റജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്ത് ജില്ലാ ലേബര്‍ ഓഫിസര്‍

സ്വന്തം ലേഖകൻ വടക്കാഞ്ചേരി: നോക്കുകൂലി ആവശ്യപ്പെട്ട് വീട്ടുടമയുടെ കൈ തല്ലിയൊടിച്ച കേസില്‍ 10 സിഐടിയു ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ റജിസ്‌ട്രേഷന്‍ ജില്ലാ ലേബര്‍ ഓഫിസര്‍ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് തെക്കുംകര മലാക്കയില്‍ വീടുപണിക്കു ഗ്രാനൈറ്റ് ഇറക്കുന്നതിനു നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു തൊഴിലാളികള്‍ വീട്ടുടമ കദളിക്കാട്ടില്‍ പ്രകാശന്റെ(53) കൈ തല്ലിയൊടിച്ചത്. അറസ്റ്റിലായ 8 തൊഴിലാളികളെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.വി.വി.ജയകുമാര്‍, പി.വി.രാധാകൃഷ്ണന്‍, കെ.ജെ.ജോര്‍ജ്, എം.ആര്‍.രാജേഷ്, സി.എസ്.വിഷ്ണു, എ.എസ്.ഷാജന്‍, കെ.എം.ബഷീര്‍, എം.ബി.സുകുമാരന്‍, യു.വി.തമ്ബി, സി.ആര്‍.രാജീവന്‍ എന്നിവരുടെ തൊഴില്‍ കാര്‍ഡാണു സസ്‌പെന്‍ഡ് […]

കോഴിഫാമിൽ നിന്ന് കഞ്ചാവ് പിടികൂടി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൽ ഇൻസ്പെക്ടർ ടി അനികുമാറിന് ലഭിച്ച രഹസ്യ വിവരെത്ത തുടര്‍ന്ന് നെടുമങ്ങാട് നെല്ലനാട് മണലിമുക്ക് ഭാഗത്തുള്ള കോഴി ഫോമിൽ ഉളിപ്പിച്ച് സൂക്ഷിച്ചിരുന്ന 60 കിലയോളം കഞ്ചാവ് കണ്ട് പിടികൂടി. ഒന്നാം പ്രതിയും മുഖ്യ സൂത്രധാരനുമായ നെടുമങ്ങാട് അഴിക്കോട് കരിമരക്കോട് സ്വദേശിയായ അക്ബർഷായെ പ്രതിയായി അറസ്റ്റ് ചെയ്തു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ തലവനായ സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറിനെ കൂടാതെ സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ എക്സൈസ് ഇൻസ്‌പെക്ടർമാരായ ടി.ആർ.മുകേഷ് കുമാർ, കെ.വി […]

ജീവനക്കാരൻ മൃഗശാലയിൽ പാമ്പ്കടിയേറ്റ് മരിച്ച സംഭവം; നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിൽ കൂടു വൃത്തിയാക്കുന്നതിനിടയിൽ ഇക്കഴിഞ്ഞ ജൂലൈ 1 ന് പാമ്പുകടിയേറ്റ് മരിച്ച മൃഗശാലാ ജീവനക്കാരനായ എ. ഹർഷാദിന്റെ കുടുംബത്തിന് ലഭിക്കേണ്ട നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും കാലതാമസം കൂടാതെ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ചീഫ് സെക്രട്ടറിക്കും മ്യൂസിയം – മൃഗശാലാ ഡയറക്ടർക്കുമാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവ് നൽകിയത്. ഹർഷാദിന്റെ മരണത്തിൽ പിതാവായ എം. അബ്ദുൾ സലാം ദുരുഹത സംശയിക്കുന്നതിനാൽ മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം 859/2021 കേസിൽ പിതാവിന്റെ വാദങ്ങൾ കൂടി […]