play-sharp-fill
ബൈക്കിന്റെ പിന്നിലിരുന്നുപോകവേ അമ്മയുടെ കൈയിൽനിന്ന് പിടിവിട്ട് റോഡിലേക്കു വീണു; പിഞ്ചുകുഞ്ഞ് മരിച്ചു

ബൈക്കിന്റെ പിന്നിലിരുന്നുപോകവേ അമ്മയുടെ കൈയിൽനിന്ന് പിടിവിട്ട് റോഡിലേക്കു വീണു; പിഞ്ചുകുഞ്ഞ് മരിച്ചു

സ്വന്തം ലേഖകൻ

പത്തനംതിട്ട: ബൈക്കിന്റെ പിന്നിലിരുന്നുപോകവേ അമ്മയുടെ കൈയിൽനിന്ന് പിടിവിട്ട് റോഡിലേക്കു വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ആലപ്പുഴ കോട്ടൂർ നാഴിപ്പാറ വട്ടമലയിൽ രഞ്ജിത്തിന്റെയും ഗീതയുടെയും മകൻ ആദവ് ആണ് മരിച്ചത്. മൂന്നു മാസം പ്രായമുള്ള മകനെയും കൊണ്ട് ആശുപത്രിയിൽ പോയി മടങ്ങവെ വീടിന് സമീപത്തു വെച്ചായിരുന്നു അപകടം.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടാകുന്നത്. പനി ബാധിച്ച ആദവിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ കാണിച്ച് മടങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയേയും കൈയിൽ പിടിച്ച് രഞ്ജിത്തിന്റെ ബൈക്കിന്റെ പിന്നിൽ ഇരിക്കുകയായിരുന്നു ​ഗീത. എന്നാൽ ഇടയ്ക്കുവെച്ച് ​ഗീതയ്ക്ക് തലകറക്കം ഉണ്ടായതിനെത്തുടർന്ന് കുഞ്ഞ് പിടിവിട്ട് റോഡിൽ വീഴുകയായിരുന്നെന്ന് തിരുവല്ല പോലീസ് പറഞ്ഞു.

കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികിത്സയും നൽകി. പരിക്ക് ഗുരുതരമല്ലാത്തതിനാൽ വീട്ടിൽവിട്ടു. വെള്ളിയാഴ്ച കുഞ്ഞിന് വീണ്ടും ബോധക്ഷയമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സഹോദരി: ശിഖ.