‘കാലിലെ വെള്ളികൊലുസ് എത്ര പവൻ’? സ്ത്രീധനത്തെച്ചൊല്ലി ഭർത്തൃവീട്ടിൽ നിന്ന് നിരന്തര മാനസികപീഡനം, കല്ലടയാറ്റിലേക്കു ചാടി യുവതി ആത്മഹത്യ ചെയ്തതിന് പിന്നിൽ ഭർത്തൃവീട്ടുകാരെന്ന് യുവതിയുടെ ബന്ധുക്കൾ

സ്വന്തം ലേഖകൻ കുണ്ടറ: കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്കു ചാടിയ യുവതി മരിച്ചു. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പവിത്രേശ്വരം ചെറുപൊയ്ക കല്ലുംമൂട് കുഴിവിളവീട്ടിൽ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകൾ രേവതി കൃഷ്ണൻ (23) ആണ് മരിച്ചത്. സ്ത്രീധനത്തെച്ചൊല്ലി ഭർത്തൃവീട്ടിൽ നിന്നുള്ള മാനസികപീഡനമാണ് ആത്മഹത്യക്കു പിന്നിലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. രേവതിയുടെ ഭർത്താവ് സൈജു വിദേശത്താണ്. കഴിഞ്ഞ ഓഗസ്റ്റ് 30-നായിരുന്നു സൈജുവിന്റെയും രേവതിയുടേയും വിവാഹം. സാമ്പത്തിക സ്ഥിതി കുറഞ്ഞ വീട്ടിലെ അം​ഗമായിരുന്നു രേവതി. കാലമായതിനാൽ നിർധന കുടുംബത്തിന് ആഭരണങ്ങൾ വാങ്ങുന്നതിനും മറ്റു ചെലവുകൾക്കും ആവശ്യമായ പണം സ്വരൂപിക്കാനായില്ല. […]

‘കേസിൽ പ്രതിയായതുകൊണ്ട് ഒരാൾക്ക് മന്ത്രിയാകാൻ പാടില്ലെന്ന യു.ഡി.എഫ് നിലപാട് ആശ്ചര്യപ്പെടുത്തുന്നു; കേസിനെ നിയമപരമായി നേരിടും, അതിന്റെ പേരിൽ രാജിവയ്ക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല’; മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേസിൽ പ്രതിയായതുകൊണ്ട് ഒരാൾക്ക് മന്ത്രിയാകാൻ പാടില്ലെന്ന യു.ഡി.എഫിന്റെ നിലപാട് ആശ്ചര്യപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മന്ത്രി ശിവൻകുട്ടിക്കെതിരായ കേസിനെ നിയമപരമായി നേരിടുമെന്നും അതിന്റെ പേരിൽ രാജിവയ്ക്കുന്ന പ്രശ്നമേ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സുപ്രീം കോടതി വിധിക്കെതിരായ പരാമർശമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും വിധിയെ മുഖ്യമന്ത്രി തെറ്റായി വ്യാഖ്യാനിച്ചുവെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപിച്ചു. ‘നിയമസഭയിലെ അക്രമങ്ങളെല്ലാം സഭയിൽ തന്നെ തീർത്തുവെന്ന് പറഞ്ഞത് തെറ്റാണ്. കേരള, പഞ്ചാബ് നിയമസഭകളിലെ അക്രമങ്ങൾ പൊലീസ് കേസായിട്ടുണ്ട്. കോടതി […]

ആശുപത്രിയിലേക്ക്‌ പോകും വഴി ഹൃദയസ്തംഭനം; നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി ആർക്കിടെക്ട്‌ മരിച്ചു; ഭാര്യയ്ക്ക് പരിക്ക്

സ്വന്തം ലേഖകൻ കൊല്ലം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക്‌ പോകും വഴി കാർ അപകടത്തിൽപ്പെട്ടു ആർക്കിടെക്ട്‌ മരിച്ചു. കൊല്ലം മുണ്ടയ്ക്കൽ എ.ആർ.എ.നഗർ, ശിവമംഗലം വീട്ടിൽ ജി.പ്രശാന്ത് (44) ആണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം. അപകട സമയത്ത് പ്രശാന്തിന്റെ ഭാര്യയും ഒപ്പം ഉണ്ടായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബെൻസിഗർ ആശുപത്രിയിലേക്ക് ഭാര്യ ദിവ്യയുമൊത്ത് സ്വയം കാറോടിച്ചുവരികയായിരുന്നു. ആശുപത്രിക്കുസമീപം എത്തിയതോടെ നെഞ്ചുവേദന പെെട്ടന്ന്‌ കൂടുകയും കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. നിയന്ത്രണംവിട്ട കാർ കൊല്ലം ബീച്ച് റോഡിൽ കടയിലേക്ക് ഇടിച്ചുകയറി. ഇരുവരെയും ബെൻസിഗർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയസ്തംഭനമുണ്ടായ പ്രശാന്തിനെ […]

ഇന്ധവ വില; ഇ​ട​പെ​ട്ട് ഹൈ​ക്കോ​ട​തി; കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടേ​യും ജി​എ​സ്ടി കൗ​ൺ​സി​ലി​ൻറേ​യും വി​ശ​ദീ​ക​ര​ണം തേ​ടി

സ്വന്തം ലേഖകൻ കൊ​ച്ചി: സംസ്ഥാനത്ത് ഇന്ധവ വില ക്രമാതീതമായി കുതിച്ചുയരുന്ന സാഹചര്യത്തിൽ വ​ർ​ധ​ന​വി​ൽ ഇ​ട​പെ​ട്ട് കേ​ര​ളാ ഹൈ​ക്കോ​ട​തി. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടേ​യും ജി​എ​സ്ടി കൗ​ൺ​സി​ലി​ൻറേ​യും വി​ശ​ദീ​ക​ര​ണം തേ​ടി. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മൂ​ന്നാ​ഴ്ച​ക്ക​കം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഇ​ന്ധ​ന​വി​ല നി​യ​ന്ത്രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി. സംസ്ഥാനത്ത് പെട്രോളിന്റെ വില 100 മുകളിലായിട്ട് ദിവസങ്ങളായി. ഡീസലിന്റെ വില 100 ലേക്ക് എത്തുന്നു. അടിക്കടിയുള്ള വില വർധന പൊതുജനങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.  

ബോക്‌സിങ്ങിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യ; ലവ്‌ലിന ബോർഗോഹെയ്ൻ സെമിയിൽ; തോൽപിച്ചത് ചൈനീസ് തായ്‌പെയ് താരം ചെൻ നിൻ ചിന്നിനെ

സ്വന്തം ലേഖകൻ ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യ ഒരു മെഡൽ കൂടി ഉറപ്പിച്ചു. ബോക്‌സിങ്ങിൽ വനിതകളുടെ 69 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ലവ്‌ലിന ബോർഗോഹെയ്ൻ സെമിയിൽ പ്രവേശിച്ചതോടയാണിത്. ഓ​ഗസ്റ്റ് നാലിനാണ് സെമി ഫൈനൽ. ക്വാർട്ടറിൽ ചൈനീസ് തായ്‌പെയ് താരം ചെൻ നിൻ ചിന്നിനെയാണ് ലവ്‌ലിന തകർത്താണ് (4-1). നാലാം സീഡും മുൻ ലോക ചാമ്പ്യനുമായ താരത്തെയാണ് 23-കാരിയായ ലവ്‌ലിന പരാജയപ്പെടുത്തിയത്. ആദ്യ റൗണ്ടിൽ ഇഞ്ചോടിഞ്ച് പോരാടിയ ലവ്‌ലിന 3-2-ന് റൗണ്ട് വിജയിച്ചു. ചൈനീസ് തായ്‌പെയ് താരത്തിനെതിരേ രണ്ടാം റൗണ്ടിൽ ആധിപത്യം പുലർത്തിയ ലവ്‌ലിന 5-0നാണ് രണ്ടാം […]

പി.എസ്.സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ്; പട്ടിക സെപ്റ്റംബർ 29 വരെ നീട്ടും

സ്വന്തം ലേഖകൻ തിരുവനന്തപുരം: പി.എസ്.സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടു. ഉദ്യോഗാർത്ഥികളുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. ഓഗസ്റ്റ് 4 ന് അവസാനിക്കുന്ന പട്ടിക സെപ്റ്റംബർ 29 വരെ നീട്ടാനാണ് ട്രിബ്യൂണൽ ഉത്തരവിട്ടത്. നിയമ വശം പരിശോധിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പി.എസ്.സി അറിയിച്ചു. അതേ സമയം വനിത കോൺസ്റ്റബിൾ ലിസ്റ്റ് നീട്ടണം എന്ന അപേക്ഷ നാളെ പരിഗണിക്കും. വിധി ആശ്വാസകരമാണെന്നും എന്നാൽ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ലാസറ്റ് […]

ജീവനക്കാരോടുള്ള പ്രതികാരനടപടി അവസാനിപ്പിക്കുക – ജോസഫ് വാഴയ്ക്കൻ

സ്വന്തം ലേഖകൻ കോട്ടയം: തുടർ ഭരണത്തിൽ ഇടതുപക്ഷ സർക്കാർ ജീവനക്കാരോട് കാണിക്കുന്ന പ്രതികാര നടപ്പടി അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ അസോസിയേഷൻ 46- മത് വെർച്ച്വൽ പ്ലാറ്റ്ഫോമിൽ നടന്ന ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. ജില്ലാ പ്രസിഡന്റ് സതീഷ് ജോർജിന്റെ അദ്ധ്യാ ക്ഷതയിൽ കൂടിയ സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറും, സംഘടനാ ചർച്ച ജനറൽ സെക്രട്ടറി എസ് രവീന്ദ്രനും ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ എ. രാജശേഖരൻ നായർ, സംസ്ഥാന […]

സംസ്ഥാനത്ത് ഇന്ന് 22,064 പേർക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53, 20,891 പേർക്ക് രോ​ഗം ബാധിച്ചത് സമ്പർക്കത്തിലൂടെ; ആകെ മരണം 16,585

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് ഇന്ന് 22,064 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂർ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂർ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസർഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, […]

മെഡിക്കൽ സംവരണം: അഖിലേന്ത്യാ ക്വാട്ടയിൽ ഒബിസിക്ക് 27 ശതമാനവും, 10 ശതമാനം സാമ്പത്തിക സംവരണവും ഏർപ്പെടുത്തും, ഈ നടപ്പു വർഷം മുതൽ സംവരണം പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലേക്ക് കേന്ദ്ര സർക്കാർ സംവരണം നടപ്പിലാക്കി. അഖിലേന്ത്യാ ക്വാട്ടയിൽ ഒബിസിക്ക് 27 ശതമാനം സംവരണവും സാമ്പത്തിക പരാധീനതകളുള്ളവർക്ക് 10 ശതമാനം സാമ്പത്തിക സംവരണവും ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നടപ്പ് അധ്യയന വർഷം മുതൽ എംബിബിഎസ്, എംഡി, എംഎസ്, ബിഡിഎസ്, എംഡിഎസ്, ഡിപ്ലോമ മെഡിക്കൽ പ്രോഗ്രാമുകൾ എന്നിവയ്ക്ക് ഇത് ബാധകമാകും. എംബിബിഎസിൽ 1,500 ഒബിസി വിദ്യാർത്ഥികൾക്കും ബിരുദാനന്തര ബിരുദത്തിൽ 2,500 ഒബിസി വിദ്യാർത്ഥികൾക്കും തീരുമാനം പ്രയോജനം ചെയ്യും. ഇതു കൂടാതെ എംബിബിഎസിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 550 […]

മോഹം പൊലിഞ്ഞു; ബോക്‌സിങ് പ്രീ ക്വാർട്ടറിൽ പൊരുതി തോറ്റ് മേരി കോം

സ്വന്തം ലേഖകൻ ടോക്യോ: ഇന്ത്യൻ മെഡൽ സ്വപ്നത്തിന് വൻ തിരിച്ചടി. ഇന്ത്യൻ ബോക്‌സിങ് താരം മേരി കോം 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റ് പ്രീ ക്വാർട്ടറിൽ പുറത്ത്. കൊളംബിയയുടെ ലോറെന വലൻസിയയോട് ഇന്ത്യൻ താരം തോൽവി ഏറ്റു വാങ്ങിയത്. കടുത്ത പോരാട്ടത്തിനൊടുവിൽ 3-2നായിരുന്നു മേരിയുടെ തോൽവി. ആദ്യ റൗണ്ടിൽ ലോറെന ആക്രമിച്ചു കളിച്ചതോടെ ഇന്ത്യൻ താരത്തിന് അടിതെറ്റി. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും മേരി കോം നേരിയ മുൻതൂക്കം നേടിയെങ്കിലും വിജയത്തിന് അത് മതിയാകുമായിരുന്നില്ല. ആദ്യ റൗണ്ട് മത്സരഫലം നിർണയിച്ചു. ഡൊമിനിക്കയുടെ […]