‘കാലിലെ വെള്ളികൊലുസ് എത്ര പവൻ’? സ്ത്രീധനത്തെച്ചൊല്ലി ഭർത്തൃവീട്ടിൽ നിന്ന് നിരന്തര മാനസികപീഡനം, കല്ലടയാറ്റിലേക്കു ചാടി യുവതി ആത്മഹത്യ ചെയ്തതിന് പിന്നിൽ ഭർത്തൃവീട്ടുകാരെന്ന് യുവതിയുടെ ബന്ധുക്കൾ

‘കാലിലെ വെള്ളികൊലുസ് എത്ര പവൻ’? സ്ത്രീധനത്തെച്ചൊല്ലി ഭർത്തൃവീട്ടിൽ നിന്ന് നിരന്തര മാനസികപീഡനം, കല്ലടയാറ്റിലേക്കു ചാടി യുവതി ആത്മഹത്യ ചെയ്തതിന് പിന്നിൽ ഭർത്തൃവീട്ടുകാരെന്ന് യുവതിയുടെ ബന്ധുക്കൾ

Spread the love

സ്വന്തം ലേഖകൻ

കുണ്ടറ: കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്കു ചാടിയ യുവതി മരിച്ചു. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പവിത്രേശ്വരം ചെറുപൊയ്ക കല്ലുംമൂട് കുഴിവിളവീട്ടിൽ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകൾ രേവതി കൃഷ്ണൻ (23) ആണ് മരിച്ചത്.

സ്ത്രീധനത്തെച്ചൊല്ലി ഭർത്തൃവീട്ടിൽ നിന്നുള്ള മാനസികപീഡനമാണ് ആത്മഹത്യക്കു പിന്നിലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. രേവതിയുടെ ഭർത്താവ് സൈജു വിദേശത്താണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഓഗസ്റ്റ് 30-നായിരുന്നു സൈജുവിന്റെയും രേവതിയുടേയും വിവാഹം. സാമ്പത്തിക സ്ഥിതി കുറഞ്ഞ വീട്ടിലെ അം​ഗമായിരുന്നു രേവതി.

കാലമായതിനാൽ നിർധന കുടുംബത്തിന് ആഭരണങ്ങൾ വാങ്ങുന്നതിനും മറ്റു ചെലവുകൾക്കും ആവശ്യമായ പണം സ്വരൂപിക്കാനായില്ല.

വിവാഹം നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വരന്റെ നിർബന്ധത്തിനു വഴങ്ങി വിവാഹം നടത്തുകയായിരുന്നു. വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുശേഷം സൈജു വിദേശത്തെ ജോലിസ്ഥലത്തേക്കു മടങ്ങി.

സ്ത്രീധനത്തെച്ചൊല്ലി ഭർത്തൃവീട്ടിൽനിന്നുള്ള നിരന്തര മാനസികപീഡനം രേവതി വീട്ടിൽ അറിയിച്ചിരുന്നു.

കാലിൽ കിടക്കുന്ന വെള്ളിക്കൊലുസ് എത്ര പവനാണെന്നു സൈജുവിന്റെ പിതാവ് കളിയാക്കി ചോദിക്കുമായിരുന്നു.

ഒടുവിൽ ബ്ലോക്ക് പഞ്ചായത്തിൽനിന്നു ലഭിച്ച വിവാഹ ധനസഹായമായ 70,000 രൂപകൊണ്ട് ശശികല മകൾക്ക് സ്വർണക്കൊലുസ് വാങ്ങി നൽകി. പിന്നീട് സ്വർണമാലയെച്ചൊല്ലിയായി മാനസികപീഡനം.

രേവതി ഭർത്താവിന് അവസാനമായി അയച്ച വാട്സാപ്പ് സന്ദേശം ഭർത്തൃപിതാവിന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്ന് ബന്ധുക്കൾ പറയുന്നു.

രണ്ടു ദിവസം മുൻപ് രേവതി കൂട്ടുകാരിയുമൊത്ത് കുടുംബവീട്ടിലെത്തിയിരുന്നു. കൂട്ടുകാരി കൂടെയുണ്ടായിരുന്നതിനാൽ ഭർത്തൃവീട്ടിലെ കാര്യങ്ങൾ സംസാരിച്ചില്ല.

ഇതിനു ശേഷം കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചില്ല. വ്യാഴാഴ്ച രാവിലെ 10-ന് വിദേശത്തുനിന്ന് സൈജു രേവതിയുടെ അമ്മയെ വിളിച്ചു.

രേവതി ഫോൺ എടുക്കുന്നില്ലെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ശശികല ഓട്ടോറിക്ഷയിൽ സൈജുവിന്റെ വീട്ടിലെത്തി.

വീട്ടിൽനിന്നിറങ്ങി പുറത്തേക്കുപോയെന്നും എവിടെയാണെന്ന് അറിയില്ലെന്നുമാണ് ഭർത്തൃവീട്ടുകാർ അറിയിച്ചത്.

ഇവിടെ നിന്ന് കിഴക്കേ കല്ലട പോലീസ് സ്റ്റേഷനിലെത്തിയ അമ്മ രേവതിയുടെ മരണവിവരമാണ് അറിയുന്നത്.

മൃതദേഹ പരിശോധനയ്ക്കു ശേഷം ചെറുപൊയ്ക കുഴിവിളവീട്ടിൽ വെള്ളിയാഴ്ച ശവസംസ്‌കാരം നടത്തും. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു.