മലിനീകരണ നിയന്ത്രണ ബോർഡിലെ അഴിമതിവീരൻ ഹാരീസിനെതിരെ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചു; ഹാരീസിന്റെ ജീപ്പ് ഇടിച്ചുണ്ടായ മരണത്തിലും ദുരൂഹത; അപകടശേഷം നിര്‍ത്താതെപോയ ഔദ്യോഗിക വാഹനം ഹാരിസിന്റേത് ; കൈക്കൂലി കഥകൾക്ക് പിന്നാലെ പുറത്ത് വരാൻ ഇനിയും കഥകളേറെ

സ്വന്തം ലേഖകൻ കോട്ടയം: അഴിമതി വീരനായ എൻജിനിയർ എ.എം.ഹാരീസിന്റെ ജാമ്യാപേക്ഷ കോട്ടയം വിജിലൻസ് കോടതി തള്ളി. ഹാരീസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കേരളത്തെ ഞെട്ടിച്ച മലിനീകരണ നിയന്ത്രണ ബോർഡിലെ അഴിമതി കേസിൽ വിജിലൻസ് റെയ്ഡ് തുടരുന്നു. സീനിയർ എൻജിനീയറായ ജോസ് മോന്റെ വീട്ടിലെ വിജിലൻസ് പരിശോധനയിലും അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ വീട്ടിൽ നിന്ന് ഒന്നര ലക്ഷം രൂപയും വിദേശ കറൻസികളും കണ്ടെത്തി. ഇടുക്കി ജില്ലയിൽ റിസോർട്ട് അടക്കം കോടികളുടെ സമ്പാദ്യം സീനിയർ എൻജീനർ ജോസ് മോനുള്ളതായി പരിശോധനയിൽ തെളിഞ്ഞു. കഴിഞ്ഞ ദിവസമാണ് […]

നടക്കാൻ വേറെ….വഴി നോക്കിക്കോ…. ഇത്‌ ഞങ്ങളിങ്ങ്‌ എടുത്തു…. ഭാരത് ആശുപത്രിയ്ക്ക് സമീപം നട്ടപ്പാതിരായ്ക്ക് റോഡ് കൈയ്യേറി ; അറിഞ്ഞിട്ടും അറിയാതെ നഗരസഭ; കൈയ്യേറ്റം നടന്നത് വൈസ് ചെയർമാൻ്റെ വാർഡിൽ

സ്വന്തം ലേഖകൻ കോട്ടയം: പൊതുജനത്തിന്‌ നടക്കേണ്ട നടപ്പാത കയ്യേറി അനധികൃത നിർമ്മാണം. കോട്ടയം നഗരത്തിൽ ഏറ്റവും കൂടുതൽ തരിക്കുള്ള ആസാദ്‌ ലൈൻ റോഡിൽ ഭാരത്‌ ആശുപത്രിയ്‌ ക്ക്‌ സമീപം കാഞ്ഞിരക്കാട്ട്‌ ആർക്കേടാണ്‌ നടപ്പാതയാണ്‌ കയ്യേറി ടൈലും കമ്പിയും ഇട്ടിരിക്കുന്നത്‌. ഇന്നലെ ഒറ്റ രാത്രികൊണ്ടാണ്‌ നഗരസഭയുടെ മൂക്കിന്‌ താഴെയുള്ള ഈ അനധികൃത കയ്യേറ്റം നടന്നത്‌. അനധികൃതമായി കയ്യേറിയ ഭാഗം ചങ്ങലയിടാനായി സ്‌റ്റീൽ കമ്പികളും സ്ഥാപിച്ചിരിക്കു കയാണ്‌. ആശുപത്രിയിലേക്ക് ആയിരക്കണക്കിന്‌ രോഗികൾ വരുകയും ആംബുലൻസും, മറ്റ്‌ വാഹനങ്ങളും കടന്നുപോകുന്ന വഴിയിലെ നടപ്പാതയാണ്‌ കയ്യേറി സ്വന്തമാക്കിയിരിക്കുന്നത്‌.നഗരസഭാ വൈസ്‌ ചെയർമാൻ […]

ബിജെപി നേതാവിന്റെ കൊലപാതകം; 11 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; അക്രമികള്‍ എത്തിയത് ആംബുലന്‍സിലെന്ന് സംശയം; എസ്ഡിപിഐ നിയന്ത്രണത്തിലെ ആംബുലന്‍സുകൾ പരിശോധിക്കുന്നു

സ്വന്തം ലേഖിക ആലപ്പുഴ: വെള്ളക്കിണറില്‍ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ 11 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ആംബുലന്‍സിലാണ് പ്രതികളെത്തിയതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംഭവത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന ആംബുലന്‍സ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലപ്പുഴ നഗരത്തില്‍ നിന്നുതന്നെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആംബുലന്‍സിലെത്തിയ പ്രതികള്‍ രഞ്ജിത്തിന്റെ വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ബിജെപി ഒബിസി സംസ്ഥാന സെക്രട്ടറിയായ അഡ്വ. രഞ്ജിത് ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥി കൂടിയായിരുന്നു രഞ്ജിത്. ആലപ്പുഴയില്‍ 12 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ കൊലപാതകമാണിത്. ശനിയാഴ്ച രാത്രി ഏഴരയ്ക്ക് […]

ആലപ്പുഴയെ നടുക്കി വീണ്ടും രാഷ്ട്രീയ കൊല; എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

സ്വന്തം ലേഖിക ആലപ്പുഴ: എസ്ഡിപിഐ നേതാവിന്റെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ തികയുന്നതിന് മുൻപേ ബിജെപി നേതാവിനെയും വെട്ടിക്കൊന്നു. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിടെ ഒരു സംഘമെത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ ന​ഗര പരിധിയിലാണ് സംഭവമുണ്ടായത്. ഇന്നലെ നടന്ന കൊലപാതകത്തിന്റെ പ്രത്യാക്രമണമാണ് ഇതെന്ന് ആര്‍എസ്‌എസ് ആരോപിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ കൊലചെയ്യപ്പെടുന്നത്. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാനിനെ കാറില്‍ എത്തിയ സംഘം പിന്നില്‍ നിന്ന് വന്നിടിച്ചുവീഴ്ത്തിയാണ് വെട്ടിയത്. […]

ഹണ്ടര്‍’ മണംപിടിച്ചു; കാറില്‍ നിന്ന് 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

സ്വന്തം ലേഖിക കൊല്ലം: വില്പനയ്ക്കായി കാറില്‍ ഒളിപ്പിച്ചിരുന്ന 200 ഗ്രാം കഞ്ചാവ്, പൊലീസ് നായ ‘ഹണ്ടര്‍’ മണം പിടിച്ചു കണ്ടെത്തി. വാഹനത്തിന്റെ ഉടമ ഇരവിപുരം വാളത്തുംഗല്‍ ലിയോ നഗര്‍ കാരാളി തൊടിയില്‍ ഇസ്മയില്‍ (50) പിടിയിലായി. വാഹനങ്ങളിലും മ​റ്റും ലഹരി പദാര്‍ത്ഥങ്ങള്‍ കടത്തുന്നത് തടയാന്‍ ഓപ്പറേഷന്‍ കാവല്‍ പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും കൊല്ലം സി​റ്റി കെ- 9 സ്ക്വാഡിലെ സ്‌നിഫര്‍ ഡോഗായ ഹണ്ടറും ഇരവിപുരം പൊലീസും സംയുക്തമായി വാളത്തുംഗല്‍ സ്‌കൂളിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്ന് […]

അച്ഛന്റെ ഹൃദ്രോഗം ഗുരുതരമായപ്പോൾ കിട്ടിയ ജോലിയ്ക്ക് പോയി തുടങ്ങി; എന്നാൽ നടുറോഡില്‍ എരിഞ്ഞടങ്ങുക എന്നതായിരുന്നു അവളുടെ വിധി; വീട്ടുമുറ്റത്തെ ചിതയില്‍ എരിഞ്ഞടങ്ങിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; കൃഷ്ണപ്രിയയ്‌ക്ക് കണ്ണീരോടെ വിട നല്‍കി നാട്

സ്വന്തം ലേഖിക കോഴിക്കോട്: കൃഷ്ണപ്രിയയ്‌ക്ക് കണ്ണീരോടെ വിട നല്‍കി ജന്മനാട്. ആകെയുണ്ടായിരുന്ന നാലര സെന്റ് സ്ഥലത്തിന്റെ വീട്ടുമുറ്റത്ത് തന്നെയാണ് കൃഷ്ണപ്രിയയ്‌ക്ക് ചിതയൊരുക്കിയത്. അന്ത്യവിശ്രമമൊരുക്കാന്‍ വേറെ സ്ഥലമുണ്ടായിരുന്നില്ല. അച്ഛന്‍ മനോജിന്റെ ഹൃദ്രോഗം ഗുരുതരമായപ്പോഴാണ് കൃഷ്ണപ്രിയ തന്റെ 22-ാം വയസില്‍ ജോലിക്ക് പോയി തുടങ്ങിയത്. എന്നാല്‍ ആ കുടുംബത്തിന്റെ പ്രതീക്ഷയെല്ലാം തകര്‍ക്കുന്ന സംഭവമാണ് അരങ്ങേറിയത്. എംസിഎ ബിരുദധാരിയായിരുന്നു കൃഷ്ണപ്രിയ. പക്ഷെ വീട്ടിലെ അവസ്ഥ കാരണം കിട്ടിയ ജോലിയ്‌ക്ക് പോവുകയായിരുന്നു. പാവപ്പെട്ട കുടുംബത്തിന് താങ്ങായതും കൃഷ്ണപ്രിയയുടെ പഠനം പോലും നോക്കി നടത്തിയതും നാട്ടുകാരായിരുന്നു. പഠനത്തില്‍ മികവ് പുലര്‍ത്തിയ കൃഷ്ണപ്രിയയെ […]

റാണിമാരുടെ പൊന്ന് സൂക്ഷിച്ച സ്ഥലം പൊന്നുംതുരുത്തായി; ഇപ്പോൾ ക്രിമിനലുകളുടെ ഒളിത്താവളം

സ്വന്തം ലേഖിക തിരുവനന്തപുരം: കൊലക്കേസ് പ്രതിയായ കുപ്രസിദ്ധ ക്രിമിനല്‍ ഒട്ടകം രാജേഷ് ഒളിച്ചിരുന്നുവെന്ന് കരുതുന്ന പൊന്നും തുരുത്ത് സഞ്ചാരികളുടെ ഇഷ്ട ഇടം കൂടിയാണ്. വിജനസ്ഥലമായതിനാല്‍ ഇപ്പോൾ പുറത്ത് നിന്നെത്തി ഒളിച്ചുതാമസിക്കാന്‍ ക്രിമിനലുകള്‍ സുരക്ഷിത താവളമാക്കാറുണ്ടെന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ ഈ മണ്ണിനുമുണ്ട് ചരിത്രമേറെ പറയാൻ. അകത്തുമുറി , അഞ്ചുതെങ്ങ് കായല്‍ നെട്ടായത്തില്‍ നാലുവശവും കായലിനാല്‍ ചുറ്റപ്പെട്ട ചെറിയ ദ്വീപാണെങ്കിലും സന്ദര്‍ശകരുടെ മനസ്സുകുളിര്‍പ്പിക്കുന്ന കാഴ്ചകളാണ് പ്രകൃതിയൊരുക്കിയിരിക്കുന്നത്. അഞ്ചുതെങ്ങ് കായലിലൂടെയാണ് യാത്ര. സൂര്യാസ്തമയവും പ്രകൃതിശോഭയും ആസ്വദിക്കാനെത്തുന്നവര്‍ക്ക് പ്രിയതരം. ശിവ-പാര്‍വതിമാര്‍ക്കും മഹാവിഷ്ണുവിനും ഒരുപോലെ പ്രാധാന്യമുള്ളതാണ് തുരുത്തിലെ ക്ഷേത്രം. പൊന്നുംതുരുത്ത് എന്ന […]

വ്യവസായിയുടെ ഭാര്യയില്‍നിന്ന്‌ 200 കോടി രൂപ തട്ടിയെടുത്ത കേസ്; മുഖ്യആസൂത്രക മലയാളി നടി ലീന മരിയാ പോളാണെന്ന്‌ ഇ.ഡി

സ്വന്തം ലേഖകൻ കൊച്ചി: വ്യവസായിയുടെ ഭാര്യയില്‍നിന്ന്‌ 200 കോടി രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യആസൂത്രക മലയാളി നടിയും മോഡലുമായ ലീന മരിയാ പോളാണെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി) കുറ്റപത്രം. തട്ടിപ്പു നടന്ന സമയത്ത്‌ നിരപരാധിയെന്ന് അഭിനയിച്ച്‌ ആളുകളെ ലീന കബളിപ്പിച്ചെന്നും ഭർത്താവ്‌ സുകേഷ്‌ ചന്ദ്രശേഖറെ അറസ്റ്റ് ചെയ്തതോടെ തെളിവുകളെല്ലാം ലീന നശിപ്പിച്ചെന്നും ഇഡി പറയുന്നു. വ്യവസായികളെയും രാഷ്ട്രീയ നേതാക്കളെയും വഞ്ചിച്ച്‌ കോടികള്‍ തട്ടിയെടുത്ത നിരവധി കേസുകളിലെ പ്രതികളാണ്‌ ചെന്നൈ സ്വദേശി സുകേഷ് ചന്ദ്രശേഖറും പങ്കാളിയായ നടി ലീനയും. കഴിഞ്ഞ സെപ്‌റ്റംബറിലാണ്‌ സുകേഷും ഭാര്യ ലീനയും […]

കാർ ഇടിച്ച് തലയ്ക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന സ്കൂട്ടർ യാത്രക്കാരി ചികിത്സയിലിരിക്കെ മരിച്ചു

സ്വന്തം ലേഖകൻ ഏറ്റുമാനൂര്‍: കാര്‍ ഇടിച്ച് തലയ്ക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരി ചികിത്സയിലിരിക്കെ മരിച്ചു. സംക്രാന്തി കുമ്പളത്തില്‍ ഏബ്രഹാം ഫിലിപ്പിന്റെ (സണ്ണി) ഭാര്യ ഷീമോള്‍ ഏബ്രഹാ(44)മാണ് മരിച്ചത്. ഡിസംബർ എട്ടിന്‌ രാവിലെ 10.30 – ന് പഴയ എം .സി റോഡിൽ നൂറ്റിയൊന്ന് കവലയ്ക്കും പാറോലിക്കൽ ജങ്ഷനും ഇടയിലാണ് അപകടം നടന്നത്. ഏറ്റുമാനൂരേക്ക് പോകുകയായിരുന്ന ഷീമോൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ , മറികടക്കാൻ കാർ ശ്രമിക്കുന്നതിനിടയിൽ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹെൽമറ്റ് തെറിച്ചു പോയി റോഡിൽ തലയിടിച്ച് വീണ ഷീമോൾ 10 ദിവസമായി […]

ചങ്ങനാശേരിയിൽ സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം നീന്തൽ പഠിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

സ്വന്തം ലേഖകൻ ച​ങ്ങ​നാ​ശേ​രി:​ സ​ഹോ​ദ​ര​നും സു​ഹൃ​ത്തു​ക്ക​ള്‍​ക്കുമൊ​പ്പം നീ​ന്ത​ല്‍ പ​ഠി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കു​ള​ത്തി​ല്‍ മു​ങ്ങിമ​രി​ച്ചു. പു​ഴ​വാ​ത് കൊ​ട്ടാ​ര​ച്ചി​റ പ​രേ​ത​നാ​യ ഷാ​ജി​യു​ടെ മ​ക​ന്‍ വി​ഷ്ണു (28) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30 ഓ​ടെ വാ​ഴ​പ്പ​ള്ളി വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പം വാ​ര്യ​ത്തു കു​ള​ത്തി​ലാ​ണ് (തി​രു​വെ​ങ്കി​ട​പു​രം ക്ഷേ​ത്ര​ക്കു​ളം) സം​ഭ​വം. അ​നുജന്‍ ക​ണ്ണ​നും സു​ഹൃ​ത്തു​ക്ക​ള്‍​ക്കുമൊപ്പം നീ​ന്ത​ല്‍ പ​ഠി​ക്കു​ന്ന​തി​നാ​യാ​ണ് വാ​ഴ​പ്പ​ള്ളി വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​ത്തു​ള്ള കു​ള​ത്തി​ല്‍ വിഷ്ണു എ​ത്തി​യ​ത്. നീ​ന്ത​ല്‍ പ​ഠി​​ക്കു​ന്ന​തി​നി​ടെ കു​ള​ത്തി​ന്‍റെ ആ​ഴ​മു​ള്ള ഭാ​ഗ​ത്തേ​ക്കു നീ​ങ്ങി​പ്പോയ വി​ഷ്ണു വെള്ളത്തില്‍ താ​ഴ്ന്നു പോ​കു​ന്ന​ത് ക​ണ്ട് മ​റ്റു​ള്ള​വ​ര്‍ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും കഴിഞ്ഞില്ല. […]