വ്യവസായിയുടെ ഭാര്യയില്‍നിന്ന് 200 കോടി രൂപ തട്ടിയെടുത്ത കേസ്; മുഖ്യആസൂത്രക മലയാളി നടി ലീന മരിയാ പോളാണെന്ന് ഇ.ഡി
സ്വന്തം ലേഖകൻ
കൊച്ചി: വ്യവസായിയുടെ ഭാര്യയില്‍നിന്ന് 200 കോടി രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യആസൂത്രക മലയാളി നടിയും മോഡലുമായ ലീന മരിയാ പോളാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) കുറ്റപത്രം.
തട്ടിപ്പു നടന്ന സമയത്ത് നിരപരാധിയെന്ന് അഭിനയിച്ച് ആളുകളെ ലീന കബളിപ്പിച്ചെന്നും ഭർത്താവ് സുകേഷ് ചന്ദ്രശേഖറെ അറസ്റ്റ് ചെയ്തതോടെ തെളിവുകളെല്ലാം ലീന നശിപ്പിച്ചെന്നും ഇഡി പറയുന്നു. വ്യവസായികളെയും രാഷ്ട്രീയ നേതാക്കളെയും വഞ്ചിച്ച് കോടികള്‍ തട്ടിയെടുത്ത നിരവധി കേസുകളിലെ പ്രതികളാണ് ചെന്നൈ സ്വദേശി സുകേഷ് ചന്ദ്രശേഖറും പങ്കാളിയായ നടി ലീനയും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ സെപ്‌റ്റംബറിലാണ് സുകേഷും ഭാര്യ ലീനയും അറസ്‌റ്റിലായത്. കേസില്‍ ഇതുവരെ 13 പേര്‍ അറസ്‌റ്റിലായി.
തെളിവുകള്‍ മുന്‍നിര്‍ത്തി ചോദ്യംചെയ്‌തപ്പോഴും ലീന ഇടപാടുകള്‍ നിഷേധിച്ചു. സുകേഷിന്റെ അറസ്‌റ്റ് വാര്‍ത്ത പുറത്തുവന്നയുടന്‍ തെളിവുകള്‍ നശിപ്പിച്ചു. കള്ളപ്പണം ഇടപാടുമായി ഒരു ബന്ധവുമില്ലെന്നാണു ചോദ്യംചെയ്യലില്‍ പറഞ്ഞത്.
എന്നാല്‍, ലീന ഭീഷണിപ്പെടുത്തിയെന്നു കേസില്‍ കുറ്റാരോപിതരായ അരുണ്‍ മുത്തു, ആനന്ദ് മൂര്‍ത്തി, ജഗദീഷ് എന്നിവര്‍ മൊഴി നല്‍കിയെന്നും ഇ.ഡി. ചൂണ്ടിക്കാട്ടി. ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ സുകേഷിനു പരിചയപ്പെടുത്തിയ പിങ്കി ഇറാനിയെ ഇ.ഡി. അടുത്തിടെ അറസ്‌റ്റ് ചെയ്‌തിരുന്നു. സുകേഷിനെയും പിങ്കിയേയും മൂന്നുമണിക്കൂറോളം വെവ്വേറെ ചോദ്യംചെയ്‌തു.
ജാക്വലിനെയും നടിയും മോഡലുമായ നോറ ഫത്തേഹിയെയും ഇ.ഡി. ചോദ്യംചെയ്‌തിരുന്നു. മറ്റൊരു കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്നതിനിടെയാണു സുകേഷ് പ്രധാനതട്ടിപ്പുകള്‍ നടത്തിയത്.
കനറാ ബാങ്കിന്റെ ചെന്നൈ അമ്ബത്തൂര്‍ ശാഖയില്‍നിന്ന് 19 കോടി രൂപയും വസ്‌ത്രവ്യാപാരിയെ കബളിപ്പിച്ച് 63 ലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ 2013-ല്‍ ലീനയും സുകേഷും അറസ്‌റ്റിലായിരുന്നു.
സുകേഷ് ജയിലില്‍ കഴിയുമ്ബോള്‍ പുറത്തുനടന്ന ഇടപാടുകളില്‍ ലീനയ്‌ക്കു പങ്കുണ്ടെന്നാണ് ഇ.ഡി. കണ്ടെത്തല്‍.