കാർ പിന്നോട്ടെടുക്കുന്നതിനിടെ ഡോർ തുറന്നു; മുറ്റത്തേക്ക് വീണ രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ വയനാട്: കാർ പിന്നോട്ടെടുക്കുന്നതിനിടെ ഡോർ തുറന്നു മുറ്റത്തേക്ക് തെറിച്ചു വീണു രണ്ടു വയസുകാരന് ദാരുണാന്ത്യം. കമ്മന കുഴിക്കണ്ടത്തിൽ രഞ്ജിത്തിന്റെയും ഐശ്വര്യയുടെയും ഇളയ മകൻ സ്വാതിക് (2) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു അപകടം. രഞ്ജിത്തും കുടുംബസമേതം മാനന്തവാടി ടൗണിലേക്ക് പോകാനായി കാർ പിന്നോട്ടെടുക്കുന്നതിനിടെ ഡോർ തുറക്കുകയയും കുട്ടികൾ പുറത്തേയ്ക്ക് തെറിച്ച് യുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. രഞ്ജിത്തിന്റെ മൂത്ത മകനും അപകടത്തിൽ കൈക്ക് പരിക്കേറ്റു. കുട്ടികളെ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇളയക്കുട്ടി മരിച്ചിരുന്നു. […]

പുതുച്ചേരിയിൽ നിന്ന് കേരളത്തിലേക്ക് മദ്യം കടത്താന്‍ ശ്രമം; 52 കുപ്പി മദ്യം എക്സൈസ് പിടിച്ചെടുത്തു; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ തെന്മല: പുതുച്ചേരിയില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 52 കുപ്പി മദ്യം ആര്യങ്കാവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടികൂടി. ചരക്കുലോറിയില്‍ കടത്താൻ ശ്രമിച്ച മദ്യം കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ബി. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനിലാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ലോറി ഡ്രൈവറായ തമിഴ്‌നാട് നെയ് വേലി സ്വദേശി സുധാകരനെ (25) എക്‌സൈസ് അറസ്റ്റ് ചെയ്തു. ലോറിയും കസ്റ്റഡിയിലെടുത്തു. കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ബി. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് […]

സ്‌ത്രീ-പുരുഷ തുല്യത കുട്ടികളിൽ അച്ചടക്കം ഇല്ലാതാക്കി; വിവാദമായ പത്താം ക്ലാസ് ഇം​ഗ്ലീഷ് ചോദ്യപേപ്പറിലെ ഭാഗങ്ങൾ ഒഴിവാക്കുമെന്ന് സിബിഎസ്ഇ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കടുത്ത സ്‌ത്രീ വിരുദ്ധത നിറഞ്ഞ, വിവാദമായ പത്താം ക്ലാസ് ഇം​ഗ്ലീഷ് ചോദ്യപേപ്പറിലെ ഭാഗങ്ങൾ ഒഴിവാക്കുമെന്ന് സിബിഎസ്ഇ. പാർലമെന്റിൽ ഉൾപ്പടെ വിഷയം പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച സാഹചര്യത്തിലാണ് സിബിഎസ്ഇയുടെ പിൻമാറ്റം. ആ ചോദ്യത്തിന് വിദ്യാർഥികൾക്ക് മുഴുവൻ മാർക്കും നൽകും. ചോദ്യപേപ്പറിലെ വിവാദ ഖണ്ഡിക ‘മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായല്ല’ തയ്യാറാക്കിയത് എന്നും അതിനോടൊപ്പമുള്ള ചോദ്യങ്ങളും ഖണ്ഡികയും ഒഴിവാക്കിയതായും സിബിഎസ്ഇ പ്രസ്‌താവനയിൽ അറിയിച്ചു. ശനിയാഴ്‌ച നടത്തിയ ഇംഗ്ളീഷ് പരീക്ഷയുടെ ചോദ്യപേപ്പറിൽ പ്രത്യക്ഷപ്പെട്ട ഖണ്ഡികയും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമാണ് വിവാദമായത്. സ്‌ത്രീ-പുരുഷ തുല്യത കുട്ടികളിൽ അച്ചടക്കം ഇല്ലാതാക്കിയെന്നാണ് […]

വിദേശത്തു നിന്നും നെടുമ്പാശ്ശേരിയിലെത്തിയ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സ്രവ സാംപിളുകൾ ഒമൈക്രോൺ പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ കൊച്ചി: വിദേശത്തു നിന്നും നെടുമ്പാശ്ശേരിയിലെത്തിയ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നെതർലാൻഡ്‌സിൽ നിന്നെത്തിയ രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനും കോവിഡ് ബാധയുണ്ടെന്ന് കണ്ടെത്തി. ദുബായിൽ നിന്നെത്തിയ യാത്രക്കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സ്രവ സാംപിളുകൾ ഒമൈക്രോൺ പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം നെടുമ്പാശേരിയിലെത്തിയ ഒരാൾക്ക് ഒമൈക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്. ഇംഗ്ലണ്ടിൽ നിന്നെത്തിയ 39 കാരനായ എറണാകുളം സ്വദേശിക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. വിമാനത്താവളത്തിൽ പരിശോധിച്ചപ്പോൾ ഇയാൾക്ക് കോവിഡ് നെഗറ്റീവായിരുന്നു. ഹൈ റിസ്‌ക് രാജ്യത്ത് നിന്ന് വന്നതിനാൽ സ്രവം […]

അഞ്ചുടിയിലെ ഷംസു വധശ്രമം; കേസിൽ ഒരാൾ അറസ്‌റ്റിൽ

സ്വന്തം ലേഖകൻ താനൂർ: അഞ്ചുടിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ കെപി ഷംസുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്‌റ്റിൽ. ഉണ്യാൽ പള്ളിമാന്റെ പുരക്കൽ അർഷാദിനെയാണ് (27) മലപ്പുറം ക്രൈംബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌തത്‌. 2019 മാർച്ച് നാലിന് ആണ് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരുന്ന കെപി ഷംസുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. തീരദേശ മേഖലയിൽ ഉണ്ടായ ഒട്ടേറെ രാഷ്‌ട്രീയ സംഘർഷങ്ങളിൽ പ്രതിയാണ് അർഷാദ്. ഉണ്യാൽ ഗ്രൗണ്ടിൽ സിപിഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലും അർഷാദ് പ്രതിയാണ്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

അരുമയായ വളർത്തപൂച്ചയെ അയൽവാസി വെടിവച്ചുകൊല്ലാൻ ശ്രമിച്ചതായി ദമ്പതികളുടെ പരാതി

സ്വന്തം ലേഖകൻ വൈക്കം: അരുമയായ വളർത്തപൂച്ചയെ അയൽവാസി വെടിവച്ചുകൊല്ലാൻ ശ്രമിച്ചതായി ദമ്പതികളുടെ പരാതി. തലയാഴം സ്വദേശികളായ പാരണത്ര വീട്ടിൽ രാജുവിൻ്റെയും സുജാതയുടെയും എട്ടുമാസം പ്രായമുള്ള ചിന്നു എന്ന് വിളിക്കുന്ന വളർത്തു പൂച്ചയെയാണ് അയൽവാസി വെടി വച്ചത്. ഗുരുതരമായി മുറിവേറ്റ പൂച്ചയെ കോട്ടയം മൃ​ഗാശുപത്രിയിൽ എത്തിച്ച് അടിയന്തര ശുശ്രൂഷ നൽകി ജീവൻ രക്ഷിച്ചു. മുമ്പ് വളർത്തിയിരുന്ന ഇവരുടെ 15 ലധികം പൂച്ചകളെയും പലപ്പോഴായി ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇനി ഇത്തരം നടപടികുണ്ടാകാതിരിക്കാൻ നിയമസഹായം നേടാനുള്ള തീരുമാനത്തിലാണ് ദമ്പതികൾ.

സന്ദീപ് കൊലക്കേസ്; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

സ്വന്തം ലേഖകൻ പത്തനംതിട്ട: തിരുവല്ലയിൽ സിപിഐഎം ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായതിനാൽ കസ്റ്റഡി നീട്ടാൻ പൊലീസ് ആവശ്യപ്പെടില്ല. കൊലപാതകത്തിന്റെ ആസൂത്രണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ പ്രതികളുടെ ഫോൺ കോൾ രേഖകൾ പൊലീസ് പരിശോധിക്കുകയാണ്. ഒന്നാം പ്രതി ജിഷ്ണുവിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെങ്കിലും മറ്റ് നാല് പ്രതികൾക്കും കുറ്റകൃത്യത്തിൽ വ്യക്തമായ പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഹരിപ്പാട് സ്വദേശി രതീഷിനെ പുളിക്കീഴ് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. […]

തിരുനക്കര ക്ഷേത്രത്തിന്റെ വടക്കേനടയിൽ പട്ടാപകലും കഞ്ചാവ് കച്ചവടം തകൃതി; കഞ്ചാവുമായി എത്തുന്നവരിലേറെയും പെൺകുട്ടികൾ

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര ക്ഷേത്രത്തിന്റെ വടക്കേനടയിൽ പട്ടാപകലും കഞ്ചാവ് കച്ചവടം തകൃതി. കഞ്ചാവുമായി എത്തുന്ന യുവാക്കളോടൊപ്പം പെൺകുട്ടികളും കൂടി എത്തുന്നതോടെ കോളേജ് ക്യാമ്പസുകളെ നാണിപ്പിക്കും വിധം അശ്ലീല രംഗങ്ങൾക്കാണ് ക്ഷേത്ര പരിസരം സാക്ഷ്യം വഹിക്കുന്നത്. യുവാക്കളോടൊപ്പം എത്തുന്ന പെൺകുട്ടികൾ കഞ്ചാവ് വലിച്ച ശേഷം കാണിച്ചുകൂട്ടുന്ന വിക്രിയകൾക്ക് സമീപവാസികൾ സാക്ഷിയാണ്. പ്രദേശത്ത് റെസിഡൻസ് അസോസിയേഷൻ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളും കഞ്ചാവ് സംഘം തല്ലിതകർത്തിട്ട് മാസങ്ങളായി. കഞ്ചാവുമായി എത്തുന്ന യുവാക്കൾ തമ്മിൽ വാക്കേറ്റവും കയ്യങ്കളിയും നടത്തുന്നത് ഇവിടെ നിത്യ സംഭവമാണ്. ക്ഷേത്രത്തിലേക്കെത്തുന്ന ഭക്തർക്കും സമീപത്തെ വ്യാപാരികൾക്കും […]

തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ സർക്കാർ നിർദ്ദേശം

സ്വന്തം ലേഖകൻ കൊച്ചി: മഹാത്‌മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ സർക്കാർ നിർദ്ദേശം. നിലവിൽ തൊഴിലുറപ്പ് പ്രവർത്തി നടപ്പാക്കുന്ന മേഖലകളിൽ തന്നെ കൂടുതൽ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യാം. ലൈഫ് ഭവന നിർമാണത്തിന് 90 ദിവസത്തെ അവിദഗ്‌ധ കായിക തൊഴിൽ നൽകൽ, സർക്കാർ സ്‌കൂളുകളുടെ ചുറ്റുമതിൽ, പാചകപ്പുര, ഭക്ഷണഹാൾ, ശൗചാലയം, കളിസ്‌ഥലം തുടങ്ങി വിദ്യാഭ്യാസ വകുപ്പിലെ പ്രവർത്തികൾ ഏറ്റെടുക്കൽ, ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി വീടുകളിൽ കമ്പോസ്‌റ്റ് പിറ്റ്, സോക്‌പിറ്റ് എന്നിവ സ്‌ഥാപിക്കുന്നതിലും മറ്റ് ശുചീകരണ പ്രവർത്തികളിലും ഉൾപ്പെടുത്തൽ […]

വ​ര​വ്​ കു​റ​ഞ്ഞ​തോ​ടെ വില മുകളിലേക്ക് തന്നെ; 10ചാ​ക്ക്​ പച്ചക്കറി ഓ​ർ​ഡ​ർ ചെ​യ്​​താ​ൽ കി​ട്ടു​ന്ന​ത്​ ര​ണ്ടു ചാ​ക്ക്​ മാ​ത്രം; മു​രി​ങ്ങ​ക്ക വ്യാ​പാ​രം അവസാനിപ്പിച്ച് കോ​ട്ട​യം മാ​ർ​ക്ക​റ്റി​ലെ വ്യാപാരികൾ; അറിയാം ജില്ലയിലെ ചി​ല്ല​റ വി​ല

സ്വന്തം ലേഖകൻ കോ​ട്ട​യം: വ​ര​വ്​ കു​റ​ഞ്ഞ​തോ​ടെ പ​ച്ച​ക്ക​റി വി​ല വീ​ണ്ടും കു​തി​ക്കു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പ് സ​ർക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട​തോ​ടെ അ​ൽപം വി​ല കു​റ​ഞ്ഞി​രു​ന്നു. എന്നാൽ പ​ച്ച​ക്ക​റി​യു​ടെ വ​ര​വു​കു​റ​ഞ്ഞ​താ​ണ്​ ഇ​പ്പോ​ഴ​ത്തെ വി​ല​ക്ക​യ​റ്റ​ത്തി​ന്​ കാ​ര​ണം. 10ചാ​ക്ക്​ ഓ​ർ​ഡ​ർ ചെ​യ്​​താ​ൽ കി​ട്ടു​ന്ന​ത്​ ര​ണ്ടു ചാ​ക്ക്​ മാ​ത്രം. കോ​ട്ട​യം മാ​ർ​ക്ക​റ്റി​ൽ ഞാ​യ​റാ​ഴ്​​ച വ​രെ​യു​ള്ള ത​ക്കാ​ളി ചി​ല്ല​റ​വി​ല 110 ആ​ണ്. മു​രി​ങ്ങ​ക്ക (ബ​റോ​ഡ) വി​ല 500 ആ​യ​തോ​ടെ മു​രി​ങ്ങ​ക്ക വ്യാ​പാ​രം മി​ക്ക വ്യാ​പാ​രി​ക​ളും നി​ർത്തി. ഈ ​വി​ല​യ്​​ക്ക് ആ​രും വാ​ങ്ങി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ത​മി​ഴ്​​നാ​ട് മു​രി​ങ്ങ​ക്ക ​300 രൂ​പ​ക്ക്​ കി​ട്ടു​മെ​ങ്കി​ലും ആ​വ​ശ്യ​ക്കാ​ർ […]