നിലവിൽ വാറന്റുള്ള പ്രതികളെയും ഒളിവിൽ കഴിയുന്നവരെയും ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ തീരുമാനം; ജില്ല തിരിച്ച് സ്ഥിരം കുറ്റവാളികളുടെ കണക്ക് രേഖപ്പെടുത്തും; ഗുണ്ടകൾക്കും കുറ്റവാളികൾക്കും പൂട്ടൊരുക്കി പോലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വലിയൊരു വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കൊലപാതകങ്ങളും ഗുണ്ടാ വിളയാട്ടവും ജനങ്ങളെ പൊറുതിമുട്ടിക്കുന്നു. ഈ പശ്ചാത്തലത്തിൽ സ്ഥിരം കുറ്റവാളികളെയും ഗുണ്ടകളെയും പൂട്ടാൻ പോലീസ് നടപടി കർശനമാക്കുന്നു. ഇരു വിഭാഗങ്ങളിലുമുള്ള കുറ്റവാളികളുടെയും മുൻപു കേസുകളിൽപ്പെട്ടവരുടെയും പട്ടിക ജില്ലാ അടിസ്ഥാനത്തിൽ തയാറാക്കാനാണു ഡിജിപി അനിൽകാന്ത് നൽകിയിരിക്കുന്ന നിർദേശം. നിലവിൽ വാറന്റുള്ള പ്രതികളെയും ഒളിവിൽ കഴിയുന്നവരെയും ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും ജാമ്യത്തിലുള്ളവർ വ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോയെന്നു പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഈയിടെ കേരളത്തിലുണ്ടായ കൊലപാതകങ്ങളിൽ നേരിട്ടു പങ്കെടുത്തവരുടെയും ആസൂത്രണം ചെയ്തവരുടെയും […]

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനുശേഷം കാര്‍ എടുക്കാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; മകളെ റെയില്‍വേ സ്‌റ്റേഷനില്‍നിന്നു കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ പിതാവിന്​ കോട്ടയം നഗരമധ്യത്തില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം

സ്വന്തം ലേഖകൻ കോട്ടയം: മകളെ റെയില്‍വേ സ്‌റ്റേഷനില്‍നിന്നു കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ പിതാവിന്​ കോട്ടയം നഗരമധ്യത്തില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം. കുത്താട്ടുകുളം ശ്രീനിലയില്‍ എം.കെ. മുരളീധരനാണ്​ (61) മരിച്ചത്​.​ വെള്ളിയാഴ്​ച വൈകീട്ട് 6.30ന്​ കുര്യന്‍ ഉതുപ്പ് റോഡ്​ മുറിച്ചുകടക്കുന്നതിനിടെ ബസ്​ ഇടിക്കുകയായിരുന്നു. കൂത്താട്ടുകുളത്ത് ശ്രീലക്ഷ്മി ഹോളോബ്രിക്‌സ് എന്ന സ്ഥാപനം നടത്തുകയാണ്. തിരുവനന്തപുരം നെസ്​റ്റില്‍ ഉദ്യോഗസ്ഥയായ മകള്‍ ശ്രീലക്ഷ്മിയെ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന്​ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയതായിരുന്നു മുരളീധരനും ഭാര്യ കെ.കെ.ശ്രീലതയും. മകളോടൊപ്പം കുടുംബം ശാസ്ത്രി റോഡിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചതിനുശേഷം കാര്‍ എടുക്കാന്‍ കുര്യന്‍ ഉതുപ്പ് റോഡിലേക്ക്​ പോകുമ്പോഴായിരുന്നു അപകടം. […]

റെയിൽവേ പാലത്തിൽ വിള്ളൽ; 23 തീവണ്ടികൾ റദ്ദാക്കി; റദ്ദാക്കിയതിൽ കേരളത്തിലേക്കുള്ള മൂന്ന് തീവണ്ടികളും; യാത്രക്കാർ ദുരിതത്തിൽ

സ്വന്തം ലേഖകൻ ചെന്നൈ: റെയിൽവേ പാലത്തിൽ വിള്ളലുണ്ടായതിനെ തുടർന്ന് ചെന്നൈയിൽനിന്ന് വെള്ളിയാഴ്ച പുറപ്പെടുന്ന 23 തീവണ്ടികൾ അപ്രതീക്ഷിതമായി റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. കേരളത്തിലേക്കുള്ള മൂന്ന് തീവണ്ടികളും റദ്ദാക്കിയതിൽ ഉൾപ്പെട്ടു. ചെന്നൈ- മംഗളൂരു വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് (22637), മംഗളൂരു എക്സ്പ്രസ് (12685), ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ് (12695) എന്നീ വണ്ടികളും കോയമ്പത്തൂർ, ബെംഗളൂരു, വെല്ലൂർ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള വണ്ടികളുമാണ് റദ്ദാക്കിയത്. ക്രിസ്മസ് അവധിക്ക് യാത്രചെയ്യാനിരുന്നവർക്ക് ഇത് ഇരുട്ടടിയായി. കാട്പാഡിക്ക്‌ സമീപം പെന്നാർ നദിക്ക്‌ കുറുകെയുള്ള റെയിൽവേ പാലത്തിലാണ് വിള്ളലുണ്ടായത്. തീവണ്ടികൾ റദ്ദാക്കുന്ന വിവരം വ്യാഴാഴ്ച രാത്രിയോടെയാണ് യാത്രക്കാർക്ക് […]

എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും തേർഡ് ഐ ന്യൂസിൻ്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍

സന്തോഷത്തിന്റെയും ഒരുമയുടെയും സന്ദേശമുണര്‍ത്തിക്കൊണ്ട് ഒരു ക്രിസ്മസ് കൂടി… എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും തേർഡ് ഐ ന്യൂസിൻ്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍

ക്രി​സ്മ​സ് അ​വ​ധി​ക്കാ​ലം മു​ത​ലെ​ടു​ത്ത് വി​മാ​ന​ ​കമ്പ​നി​ക​ളുടെ നിരക്ക് വർധന; അ​വ​ധി​ക്കാ​ലം ചെ​ല​വ​ഴി​ക്കാ​ൻ നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​ക​ളും കു​ടും​ബ​ങ്ങ​ളും ആ​കാ​ശ കൊ​ള്ള​യി​ൽ പ്ര​തി​സ​ന്ധി​യി​ൽ

സ്വന്തം ലേഖകൻ പ​ഴ​യ​ങ്ങാ​ടി: ക്രി​സ്മ​സ് അ​വ​ധി​ക്കാ​ലം മു​ത​ലെ​ടു​ത്ത് വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഗ​ൾ​ഫി​ലേ​ക്കു​ള്ള യാ​ത്ര നി​ര​ക്ക് ര​ണ്ടും മൂ​ന്നും മ​ട​ങ്ങാ​യി വ​ർ​ധി​പ്പി​ച്ചു. അ​വ​ധി​ക്കാ​ലം ചെ​ല​വ​ഴി​ക്കാ​ൻ നാ​ട്ടി​ലെ​ത്തി​യ നി​ര​വ​ധി പ്ര​വാ​സി​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും മ​ട​ക്ക യാ​ത്ര വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ ആ​കാ​ശ കൊ​ള്ള​യി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യി. രാ​ജ്യ​ത്തെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര നി​ര​ക്ക് കു​ത്ത​നെ കൂ​ട്ടി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, സം​സ്ഥാ​ന​ത്തെ കോ​ഴി​ക്കോ​ട്, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ലെ ഗ​ൾ​ഫ് യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന മം​ഗ​ലാ​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര നി​ര​ക്ക് ഈ ​മാ​സം അ​വ​സാ​ന​ത്തെ ആ​ഴ്ച​യി​ലും പു​തു​വ​ർ​ഷ​ത്തെ ആ​ദ്യ […]

ചു​രി​ദാ​ർ വാ​ങ്ങി​ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യി;12 വയസുകാരി നേരിട്ടത് കൊടിയ ലൈംഗീകാതിക്രമം;25 വ​ർ​ഷ​ത്തി​നു​ശേ​ഷം 57 കാരന് 19 വ​ർ​ഷം ത​ട​വും ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴയും

സ്വന്തം ലേഖകൻ പ​ത്ത​നം​തി​ട്ട: 12 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ ചു​രി​ദാ​ർ വാ​ങ്ങി​ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലോ​ഡ്ജി​ൽ താ​മ​സി​പ്പി​ച്ച്​ ബ​ലാ​ത്സം​ഗം ചെ​യ്ത​ശേ​ഷം ഉ​പേ​ക്ഷി​ച്ചു​പോ​യ പ്ര​തി​ക്ക് 25 വ​ർ​ഷ​ത്തി​നു​ശേ​ഷം ശി​ക്ഷ. 19 വ​ർ​ഷം ത​ട​വും ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ്​ പ​ത്ത​നം​തി​ട്ട അ​ഡി​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ന​മ്പ​ർ-​ഒ​ന്ന് ജ​ഡ്ജ് ജ​യ​കു​മാ​ർ ശി​ക്ഷ വി​ധി​ച്ച​ത്. പാ​ല​ക്കാ​ട് ശ്രീ​കൃ​ഷ്ണ​പു​രം ക​രി​മ്പു​ഴ കോ​ട്ട​പ്പു​റം തെ​ക്കും​പ്ലാ​ക്ക​ൽ വീ​ട്ടി​ൽ ജ​യ​ച​ന്ദ്ര​നെ​യാ​ണ് (57) ഐ.​പി.​സി 376ാം വ​കു​പ്പ് പ്ര​കാ​രം 12 വ​ർ​ഷം ക​ഠി​ന ത​ട​വി​നും ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ​യൊ​ടു​ക്കാ​നും 366ാംവ​കു​പ്പ് പ്ര​കാ​രം ഏ​ഴു​വ​ർ​ഷം ത​ട​വി​നും ശി​ക്ഷി​ച്ച​ത്. വെ​ച്ചൂ​ച്ചി​റ […]

സംസ്ഥാനത്ത് ആദ്യമായി ഒമൈക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശി ആശുപത്രി വിട്ടു;സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒമൈക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശി രോഗമുക്തനായി ആശുപത്രി വിട്ടു. യുകെയില്‍ നിന്നെത്തിയ 39 കാരനാണ് തുടര്‍ പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തത്. അതേസമയം സംസ്ഥാനത്ത് ഇന്നലെ 8 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരം 1, കൊല്ലം 1, ആലപ്പുഴ 2, എറണാകുളം 2, തൃശൂര്‍ 2 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. റഷ്യയില്‍ നിന്നും ഡിസംബര്‍ 22ന് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിയ വിദേശി (48), 16ന് നമീബിയയില്‍ നിന്നും […]

പരീക്ഷ കഴിഞ്ഞു മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥിനി പിക്കപ്പ് വാന്‍ ഇടിച്ചു മരിച്ചു

സ്വന്തം ലേഖകൻ മലപ്പുറം: പരീക്ഷ കഴിഞ്ഞു മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥിനി പിക്കപ്പ് വാന്‍ ഇടിച്ചു മരിച്ചു. ഗുരുവായൂര്‍ മമ്മിയൂര്‍ മുസല്യം വീട്ടില്‍ റഹീമിന്റെ മകള്‍ ഹയയാണ് ആണ് മാതാവ് സുനീറയോടൊപ്പം യാത്രചെയ്യുന്നതിനിടെ അപകടത്തില്‍ മരിച്ചത്. തൃശൂരില്‍നിന്ന് ചങ്ങരംകുളത്തെ ബാങ്കിലേക്ക് പണവുമായി പോകുകയായിരുന്ന പിക്കപ്പ് വാന്‍ സ്‌കൂട്ടറിനു പിന്നില്‍ ഇടിക്കുകയായിരുന്നു. തൃശൂര്‍കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്തായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും നാട്ടുകാര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹയയെ രക്ഷിക്കാനായില്ല. സുനീറ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. […]

വിലക്കയറ്റത്തിൽ പിടിച്ചു നിൽക്കാൻ കഴിയുന്നില്ല; സർക്കാർ സബ്സിഡി കുടിശികയായതോടെ 20രൂപ ഊണ് പ്രതിസന്ധിയിലേക്ക്

സ്വന്തം ലേഖകൻ പാലക്കാട്: സർക്കാരിൽ നിന്നുള്ള സബ്സിഡി കുടിശികയായതോടെ കുടുംബശ്രീ ഭക്ഷണശാലകളിൽ 20 രൂപയ്ക്കുള്ള ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിൽ. സബ്സിഡി ലഭിക്കാത്ത ബുദ്ധിമുട്ടു കാരണം 20 രൂപ ഉച്ചഭക്ഷണം ലഭിക്കില്ലെന്നു ചില സ്ഥാപനങ്ങളിൽ അറിയിപ്പു പ്രത്യക്ഷപ്പെട്ടെങ്കിലും കുടുംബശ്രീ അധികൃതരെത്തി ചർച്ച നടത്തി. ഒരു ഊണിനു 10 രൂപയാണ് സബ്സിഡി ലഭിക്കുന്നത്. ഈ തുക മാസങ്ങളായി കുടിശികയാണെന്നു നടത്തിപ്പുകാർ പറയുന്നു. കുടുംബശ്രീ മുഖേനയാണു ജനകീയ ഭക്ഷണശാലകൾക്ക് സബ്സിഡി ലഭിക്കുന്നത്. സബ്സിഡി ലഭിച്ചുതുടങ്ങിയാൽ ഊണ് തടസ്സമില്ലാതെ നൽകാമെന്നാണ് നടത്തിപ്പുകാർ കുടുംബശ്രീ അധികൃതരെ അറിയിച്ചിട്ടുള്ളത്. സംസ്ഥാനമൊട്ടാകെ ഇതേ പ്രതിസന്ധി […]

പെട്രോൾ പമ്പിന് സമീപം പാർക്കിങ്ങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ലോറി തീപിടിച്ച് നശിച്ചു

സ്വന്തം ലേഖകൻ മല്ലപ്പള്ളി: എഴുമറ്റൂർ കിളിയൻകാവിൽ പെട്രോൾ പമ്പിന് സമീപം പാർക്കിങ്ങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ലോറി തീപിടിച്ച് നശിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. തീപടർന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ മറ്റ് വാഹനങ്ങൾ നീക്കിയതിനാൽ കൂടുതൽ അപകടം ഒഴിവായി. റാന്നിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. ആർക്കും പരിക്കില്ല.