ചങ്ങനാശേരിയിൽ സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം നീന്തൽ പഠിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു
സ്വന്തം ലേഖകൻ
ചങ്ങനാശേരി: സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം നീന്തല്‍ പഠിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു. പുഴവാത് കൊട്ടാരച്ചിറ പരേതനായ ഷാജിയുടെ മകന് വിഷ്ണു (28) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30 ഓടെ വാഴപ്പള്ളി വില്ലേജ് ഓഫീസിനു സമീപം വാര്യത്തു കുളത്തിലാണ് (തിരുവെങ്കിടപുരം ക്ഷേത്രക്കുളം) സംഭവം.
അനുജന് കണ്ണനും സുഹൃത്തുക്കള്‍ക്കുമൊപ്പം നീന്തല്‍ പഠിക്കുന്നതിനായാണ് വാഴപ്പള്ളി വില്ലേജ് ഓഫീസിന് സമീപത്തുള്ള കുളത്തില്‍ വിഷ്ണു എത്തിയത്. നീന്തല്‍ പഠിക്കുന്നതിനിടെ കുളത്തിന്റെ ആഴമുള്ള ഭാഗത്തേക്കു നീങ്ങിപ്പോയ വിഷ്ണു വെള്ളത്തില്‍ താഴ്ന്നു പോകുന്നത് കണ്ട് മറ്റുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുളത്തില്‍ ഇറങ്ങി വിഷ്ണുവിനെ കരയ്ക്കു കയറ്റി ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവരമറിഞ്ഞു ചങ്ങനാശേരി അഗ്നിശമന സേന സ്ഥലത്തെത്തിയിരുന്നു. വിഷ്ണുവും സഹോദരന് കണ്ണനും സുഹൃത്തുക്കളും നീന്തല്‍ പഠിക്കുന്നതിനും കുളിക്കുന്നതിനുമായി കുളത്തില്‍ എത്തുന്നത് പതിവായിരുന്നെന്നു ചങ്ങനാശേരി പോലീസ് പറഞ്ഞു.
ചങ്ങനാശേരി ഹോര്‍ട്ടികോര്‍പ് ജീവനക്കാരനായിരുന്ന വിഷ്ണു സിപിഐ ടൗണ്‍ സൗത്ത് ലോക്കല്‍ കമ്മിറ്റിയംഗം, എഐടിയുസി ഹോര്‍ട്ടി കോര്‍പ്പ് യൂണിയന് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരി ക്കുന്ന മൃതദേഹം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അമ്മ: സതി. ഭാര്യ: പ്രീതി.ഏകമകള്‍: ദക്ഷ. സഹോദരി: ഐശ്വര്യ.