മുൻ മിസ് കേരള ആൻസി കബീർ അടക്കം മൂന്ന് പേർ കാറപകടത്തിൽ മരിച്ച കേസിൽ നിർണ്ണായകമായ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതിന് ഹോട്ടൽ ഉടമയടക്കം ആറ് പേരെ അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ കൊച്ചി; ഹോട്ടൽ 18 ഉടമ റോയി വയലാട്ടിനെയും അഞ്ച് ഹോട്ടൽ ജീവനക്കാരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അൻസിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഹോട്ടലുടമ റോയി വയലാട്ടിനെ സംശയിക്കുന്നുണ്ടെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നുണ്ട്. അപകടം നടന്ന രാത്രിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ റോയിയുടെ നിർദേശപ്രകാരം ജീവനക്കാർ നശിപ്പിച്ചെന്ന വിവരം ദുരൂഹത ഇരട്ടിപ്പിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. മകളും സംഘവും സഞ്ചരിച്ച കാറിനെ മറ്റൊരു വാഹനം പിന്തുടർന്നത് എന്തിനാണെന്ന് അറിയണമെന്നും പരാതിയിലുണ്ട്. അപകടത്തെക്കുറിച്ചുള്ള ദുരൂഹത മാറാൻ വിപലുമായ അന്വേഷണം ആവശ്യമാണെന്ന് അൻസി കബീറിൻ്റെ ബന്ധു നിസാം […]

സംസ്ഥാനത്ത് ഇന്ന് 6849 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 61 മരണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 958, കോഴിക്കോട് 932, തിരുവനന്തപുരം 839, തൃശൂര്‍ 760, കോട്ടയം 700, കൊല്ലം 523, കണ്ണൂര്‍ 437, വയനാട് 330, ഇടുക്കി 292, ആലപ്പുഴ 267, പാലക്കാട് 249, പത്തനംതിട്ട 240, മലപ്പുറം 237, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,334 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

ജില്ലയില്‍ 700 പേര്‍ക്ക് കോവിഡ്; 438 പേര്‍ക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 700 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 692 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ എട്ട് പേര്‍ രോഗബാധിതരായി. 438 പേര്‍ രോഗമുക്തരായി. 5095 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 311 പുരുഷന്‍മാരും 292 സ്ത്രീകളും 97 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 122 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 4829 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,31,375 കോവിഡ് ബാധിതരായി. 3,23,939 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 29609 പേര്‍ […]

മദ്യപിച്ചെത്തിയതിനെ തുടർന്നുണ്ടായ തർക്കം; മകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പിതാവ് റിമാൻഡിൽ

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: മദ്യപിച്ചെത്തിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ മകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പിതാവ് ഓലത്താന്നി പാതിരിശേരി (താഴങ്കാട് വീട്) എസ്.എസ്. ഭവനിൽ ശശിധരൻ നായരെ (62) റിമാൻഡ് ചെയ്തു. ഇദ്ദേഹത്തിന്റെ മകൻ എസ്.എസ്. അരുൺ (32) ആണു മരിച്ചത്. മൃതദേഹം സംസ്കരിച്ചു. അരുണിന്റെ നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവിൽ നിന്ന് രക്തം വാർന്നു പോയതാണ് മരണ കാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ശനിയാഴ്ച രാത്രിയിലായിരുന്നു കൊലപാതകം. ഇരുവരും മദ്യലഹരിയിലായിരുന്നതായി പൊലീസ് പറഞ്ഞു. മാതാവിനെ കയ്യേറ്റം ചെയ്യുന്നത് മകൻ ചോദ്യം ചെയ്തതാണ് ശശിധരൻ നായരെ […]

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ ആൾ പാലാ പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖകൻ പാലാ: കൊല്ലപ്പള്ളി ആനക്കല്ലുങ്കൽ ഫിനാൻസിൽ വ്യാജ സ്വർണം പണയം വെച്ച് പണം തട്ടിയ ആൾ പിടിയിൽ. കോതമംഗലം രാമല്ലൂർ സ്വദേശി ഞാലിപ്പറമ്പിൽ പീറ്റർ ദേവസിയാണ് (43) പൊലീസ് പിടിയിലായത്. ഈ മാസം 13 ആം തീയതി രണ്ട് വ്യാജ വളകൾ വ്യാജ ആധാർ കാർഡ്‌ ഉപയോഗിച്ച് പണയം വെച്ച കേസിലാണ് ഇയാളെ പാലാ എസ് എച്ച് ഒ കെ. പി തോംസൺ അറസ്റ്റ് ചെയ്തത്. പ്രതിക്ക് കോതമംഗലം, പെരുമ്പാവൂർ, ആലുവ പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്. പ്രതിയെ ചോദ്യം ചെയ്തതിൽ […]

വിമാനത്തിൽ വച്ച് യാത്രക്കാരന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു; സഹായവുമായി കേന്ദ്രമന്ത്രി; അഭിനന്ദനവുമായി മോദി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: വിമാനയാത്രയ്‌ക്കിടില്‍ ശാരീരിക ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരന് സഹായവുമായി കേന്ദ്രമന്ത്രി. ഡോക്ടര്‍ കൂടിയായ ധനവകുപ്പ് സഹമന്ത്രി ഭഗവത് കാരാഡാണ് സഹയാത്രികന്റെ അസ്വസ്ഥ തിരിച്ചറിഞ്ഞ് സമയോചിതമായി ഇടപെട്ടത്. കഴിഞ്ഞ ദിവസം രാത്രി ഡല്‍ഹിയില്‍ നിന്നും മുംബയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരന്‍ തനിക്ക് തലചുറ്റുന്ന കാര്യം വിമാനത്തിലെ ജീവനക്കാരെ അറിയിച്ചതിനെ തുടര്‍ന്നാണ് ഡോ.കാരാഡ് അരികിലെത്തി പരിശോധിച്ചത്. വിയര്‍ത്തൊലിച്ച യാത്രക്കാരന് ഗ്ലൂക്കോസ് നല്‍കാന്‍ നിര്‍ദ്ദേശിച്ചതും അദ്ദേഹമാണ്. വിമാനത്തിലെ മറ്റുയാത്രക്കാര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തതോടെ കേന്ദ്രമന്ത്രിയെ തേടി അഭിനന്ദനങ്ങളെത്തി. പ്രധാനമന്ത്രി നരേന്ദ്ര […]

ശബരിമല ദർശനത്തിന് നാളെ മുതൽ സ്പോട്ട് ബുക്കിംഗ്

സ്വന്തം ലേഖകൻ ശബരിമല: ശബരിമല ദർശനത്തിന് നാളെ മുതൽ സ്പോട്ട് ബുക്കിംഗ്. പത്ത് ഇടത്താവളങ്ങളിൽ സൗകര്യം ഏർപ്പെടുത്തിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുൻകൂർ ബുക്ക് ചെയ്യാത്ത തീർത്ഥാടകർക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. ആധാർ, തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് എന്നിവ സ്പോട്ട് ബുക്കിങ്ങിനായി ഉപയോഗിക്കാം എന്നും സ‍ർക്കാർ വ്യക്തമാക്കി. സ‍ർക്കാർ രേഖയോടൊപ്പം രണ്ട് വാക്സിനെടുത്ത സർട്ടിഫിക്കറ്റോ അല്ലെങ്കിൽ 72 മണിക്കൂറിന് മുൻപെടുത്ത ആർ.ടി.പി.സി.ആർ പരിശോധനാ ഫലമോ നിർബന്ധമാക്കിയിട്ടുണ്ട്.

കാനനപാതയിൽ അത്ഭുതങ്ങൾ തീർത്ത് ​ഗവിയാത്ര; കൊവിഡ് കാല നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവു ലഭിച്ചതോടെ ​ഗവി സജീവമാകുന്നു

സ്വന്തം ലേഖകൻ പത്തനംതിട്ട: കൊവിഡ് കാല നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവു ലഭിച്ചതോടെ സഞ്ചാരികളുടെ ഇഷ്ടസഞ്ചാര സ്ഥലമായി ഗവി മാറി. തിരക്ക് ഒഴിഞ്ഞിരുന്ന കാനനപാതകൾ വീണ്ടും സജീവമായെങ്കിലും കാട്ടുമൃഗങ്ങൾ ഏറെയും ഉൾക്കാടുകളിലേക്കു മടങ്ങിയിട്ടില്ലാത്തതിനാൽ സഞ്ചാരികൾക്ക് അവയെ കാണുന്നതിന് സൗകര്യം ലഭിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ യാത്രയിലെ പ്രധാന ആകർഷണീയത. മിക്കദിവസങ്ങളിലും മഴ കൂടി ആയതിനാൽ കാട്ടാനയും കാട്ടുപോത്തുമെല്ലാം കാനനപാതകളിലുണ്ട്. ഒപ്പം മാൻ, കേഴ, മയിൽ, സിംഹവാലൻ കുരങ്ങ്, കരിമന്തി തുടങ്ങിയവയെയും അടുത്തു കാണാം. നിയന്ത്രണങ്ങൾക്കു വിധേയമായാണ് യാത്രയെന്നതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് പ്രവേശനം. കെ എസ് ആർ ടി […]

തിരുവനന്തപുരം പേരൂർക്കട ജില്ലാ ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്; ഡോക്ടർമാർ ഉണ്ടായിരുന്നില്ല, വിശദീകരണം തേടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട ജില്ലാ ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്ന് രാവിലെ 8.20ന് ആശുപത്രിയിലെത്തിയ മന്ത്രി രണ്ട് മണിക്കൂറോളം ആശുപത്രിയിൽ ചെലവഴിച്ചു. അത്യാഹിത വിഭാഗം, വിവിധ ഒ.പി.കൾ, വാർഡുകൾ, പേ വാർഡുകൾ, ഇസിജി റൂം എന്നിവ സന്ദർശിക്കുകയും രോഗികളുടേയും ജീവനക്കാരുടേയും പാരാതികൾ കേൾക്കുകയും ചെയ്തു. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറോടൊപ്പം അദ്ദേഹത്തിന്റെ വാഹനത്തിലാണ് മന്ത്രി ആശുപത്രിയിലെത്തിയത്. രാവിലെ ആയതിനാൽ ആശുപത്രിയിൽ കുറച്ച് തിരക്കായിരുന്നു. ആദ്യം ഒ.പി. വിഭാഗങ്ങളിലാണ് സന്ദർശനം നടത്തിയത്. […]

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. 17-11-2021: പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. 18-11-2021: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. 19-11-2021: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം. എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 […]