play-sharp-fill
തിരുനക്കര ക്ഷേത്രത്തിന്റെ വടക്കേനടയിൽ പട്ടാപകലും കഞ്ചാവ് കച്ചവടം തകൃതി; കഞ്ചാവുമായി എത്തുന്നവരിലേറെയും പെൺകുട്ടികൾ

തിരുനക്കര ക്ഷേത്രത്തിന്റെ വടക്കേനടയിൽ പട്ടാപകലും കഞ്ചാവ് കച്ചവടം തകൃതി; കഞ്ചാവുമായി എത്തുന്നവരിലേറെയും പെൺകുട്ടികൾ

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കര ക്ഷേത്രത്തിന്റെ വടക്കേനടയിൽ പട്ടാപകലും കഞ്ചാവ് കച്ചവടം തകൃതി. കഞ്ചാവുമായി എത്തുന്ന യുവാക്കളോടൊപ്പം പെൺകുട്ടികളും കൂടി എത്തുന്നതോടെ കോളേജ് ക്യാമ്പസുകളെ നാണിപ്പിക്കും വിധം അശ്ലീല രംഗങ്ങൾക്കാണ് ക്ഷേത്ര പരിസരം സാക്ഷ്യം വഹിക്കുന്നത്.

യുവാക്കളോടൊപ്പം എത്തുന്ന പെൺകുട്ടികൾ കഞ്ചാവ് വലിച്ച ശേഷം കാണിച്ചുകൂട്ടുന്ന വിക്രിയകൾക്ക് സമീപവാസികൾ സാക്ഷിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്ത് റെസിഡൻസ് അസോസിയേഷൻ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളും കഞ്ചാവ് സംഘം തല്ലിതകർത്തിട്ട് മാസങ്ങളായി.

കഞ്ചാവുമായി എത്തുന്ന യുവാക്കൾ തമ്മിൽ വാക്കേറ്റവും കയ്യങ്കളിയും നടത്തുന്നത് ഇവിടെ നിത്യ സംഭവമാണ്. ക്ഷേത്രത്തിലേക്കെത്തുന്ന ഭക്തർക്കും സമീപത്തെ വ്യാപാരികൾക്കും ഇതുമൂലം വഴി നടക്കാനാവാത്ത സാഹചര്യമാണ്

ക്ഷേത്രമുറ്റത്ത് നടന്നിരുന്ന അസഭ്യ ഫോട്ടോഷൂട്ട് തേർഡ് ഐ ന്യൂസ് വാർത്തയെത്തുടർന്ന് ക്ഷേത്ര ഭാരവാഹികൾ നിരോധിച്ചത് കഴിഞ്ഞയാഴ്ചയാണ്.

പരിപാവനമായ ക്ഷേത്രപരിസരം സാമൂഹ്യ വിരുദ്ധരുടേയും കഞ്ചാവ് മാഫിയയുടേയും താവളമായിരിക്കുകയാണ്. ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് ദിനംപ്രതി ഇവിടെ നടക്കുന്നത്.