ഓണ്‍ലൈന്‍ ബികോം പ്രോഗ്രാമുമായി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി

സ്വന്തം ലേഖകൻ കൊച്ചി:  ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ജെയിന്‍ ഓണ്‍ലൈന്‍ വഴി ബികോം- കോര്‍പ്പറേറ്റ് അക്കൗണ്ടിങ് എന്ന നൂതനവും സവിശേഷവുമായ പ്രോഗ്രാം ആരംഭിച്ചു. ബിരുദത്തിന് ശേഷം സിഎ പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ രീതിയില്‍ ആവിഷ്‌കരിച്ചിരിക്കുന്നതാണ് ഈ പ്രോഗ്രാം. ബികോം പഠനം തുടരുന്നതിനൊപ്പം തന്നെ സിഎക്ക് വേണ്ട തയ്യാറെടുപ്പും നടത്താമെന്നതാണ് ഈ പ്രോഗ്രാമിന്റെ നേട്ടം. രാജ്യത്ത് ഓണ്‍ലൈന്‍ ഡിഗ്രി പ്രോഗ്രാം നടത്താന്‍ യുജിസി അനുമതി നല്‍കിയിട്ടുള്ള 38 സര്‍വകലാശാലകളില്‍ ഒന്നാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. സിഎ […]

സംസ്ഥാനത്ത് ഇന്ന് 13, 984 പുതിയ കോവിഡ് രോഗികൾ ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്1,27,903 സാമ്പിളുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, വയനാട് 263, ഇടുക്കി 196 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,903 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, […]

ഉദ്യോഗാർത്ഥികളുടെ സ്വപ്നത്തിന് വീണ്ടും തിരിച്ചടി; പഴയ ലിസ്റ്റിന്റെ കാലാവധി നീട്ടില്ല; പുതിയ റാങ്ക് ലിസ്റ്റിനായുള്ള പരീക്ഷകൾ നടത്താനൊരുങ്ങി പി.എസ്.സി; തീരുമാനം ഇന്ന് ചേർന്ന പി.എസ്.സി യോ​ഗത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പി.എസ്.സി ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തിന് പിന്നാലെ പുതിയ നീക്കവുമായി പി.എസ്.സി. 493 റാങ്ക് പട്ടികകളുടെ കാലാവധി നാലാം തീയതി അവസാനിക്കാനിരിക്കേ പുതിയ റാങ്ക് ലിസ്റ്റിനായി പരീക്ഷകൾ നടത്താനാണ് പി.എസ്.സി തീരുമാനിച്ചിരിക്കുന്നത്. ട്രിബ്യൂണൽ വിധിക്കെതിരേ കേസുമായി മുന്നോട്ടുപോകും. പി.എസ്.സി.യുടെ യോഗം തിങ്കളാഴ്ച ചേരുമ്പോൾ സർക്കാരിന്റേതായ 493 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന നിർദേശം സർക്കാർ പി.എസ്.സി.ക്ക് സമർപ്പിച്ചിരുന്നില്ല. ഒക്ടോബറിൽ നടക്കാനിരിക്കുന്ന അടുത്തഘട്ടം പരീക്ഷകളുമായും മറ്റു നടപടികളുമായും മുന്നോട്ടുപോകാൻ പി.എസ്.സി. യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. 5-2-21 മുതൽ 3-8-21 […]

ജനോന്മുഖ സിവിൽ സർവീസിനായി അണിനിരക്കുക, നവകേരള നിർമ്മിതിയിൽ പങ്കാളികളാവുക; എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ

സ്വന്തം ലേഖകൻ കോട്ടയംഃ കൂടുതൽ മികച്ച നാടാക്കി നമ്മുടെ നാടിനെ മാറ്റുന്ന നവകേരള നിർമ്മിതിയിൽ സർക്കാർ ജീവനക്കാരുടെ സജീവപങ്കാളിത്തം ഉറപ്പാക്കുന്നതിനും സിവിൽ സർവീസിനെ ജനോന്മുഖമാക്കുന്നതിനും എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗത്തിൽ തീരുമാനമെടുത്തു. വിവിധ കേന്ദ്രങ്ങളിൽ വിർച്വലായി ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം പ്രഫുൽ കെ വി സംസ്ഥാനകൗൺസിൽ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം വി ശശിധരൻ ചർച്ചകൾക്ക് മറുപടി നൽകി. ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ ജില്ലാ സെക്രട്ടറി റിപ്പോർട്ട് ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ അദ്ധ്യക്ഷനായ […]

നെടുങ്കണ്ടത്ത് ആർഎസ്എസ് ശാഖാ കാര്യവാഹകിന് വെട്ടേറ്റു; ആക്രമണം നടത്തിയത് മൂന്ന് ബൈക്കുകളിലെത്തിയ സംഘം; ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

സ്വന്തം ലേഖകൻ ഇടുക്കി: നെടുങ്കണ്ടം തോവാളപ്പടിയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. ആർഎസ്എസ് തോവാളപ്പടി ശാഖാ കാര്യവാഹക് തൈക്കേരി പ്രകാശിനാണ് വെട്ടേറ്റത്. സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മേസ്തിരി ജോലി ചെയ്യുന്ന പ്രകാശ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഞായാറാഴ്ച രാത്രി 9.45നു തോവാളപ്പടിയിൽ മാരകായുധങ്ങളുമായെത്തിയ സംഘം പ്രകാശ് ഓടിച്ചിരുന്ന ജീപ്പ് തടഞ്ഞ് നിർത്തിയാണ് അക്രമിച്ചത്. പ്രകാശിൻ്റെ മുഖത്തും കൈയ്ക്കും കാലിനും പരുക്കുണ്ട്. മൂന്ന് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം […]

പെരുമാറ്റത്തിൽ അസ്വാഭാവികത; ചോദിച്ചപ്പോൾ ഭാര്യയ്ക്കും മക്കൾക്കും തന്നെ വേണ്ടന്നും, ജീവിതം അവസാനിപ്പിക്കാൻ എത്തിയതെന്നും മറുപടി; പൊലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽ മൂലം രക്ഷപെട്ടത് അരൂർ സ്വദേശിയായ ഗൃഹനാഥൻ

സ്വന്തം ലേഖകൻ പനങ്ങാട്: ഭാര്യയ്ക്കും മക്കൾക്കും തന്നെ വേണ്ടാതായതിനാൽ ആത്മഹത്യ ചെയ്യാനൊരുങ്ങിയ ഗൃഹനാഥൻ രക്ഷപെട്ടത് പ്രസാദ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽ മൂലം. പാലം കടക്കുന്നതിനിടെ ഒരാൾ പാലത്തിന് മുകളിൽ ഫുട്പാത്തിൽ നിൽക്കുന്നതും കണ്ടു. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പ്രസാദ്, ബൈക്ക് നിർത്തി പനങ്ങാട്ടേക്കുള്ള വഴി ചോദിച്ചു. പനങ്ങാട്ടേക്ക് കൈചൂണ്ടി കാണിക്കുന്നതിനിടെ അയാൾ കരയുന്നതു കണ്ട് കാര്യം തിരക്കി. ക്ഷുഭിതനായ അയാൾ മറുപടി പറയാൻ ആദ്യം മടിച്ചെങ്കിലും കാര്യമറിയാതെ പോകില്ലെന്ന പ്രസാദ് അറിയിച്ചു. തന്റെ ഭാര്യയ്ക്കും മക്കൾക്കും തന്നെ വേണ്ടാതായെന്നും അതിനാൽ ജീവിതം […]

കോട്ടയത്ത് 673 പേര്‍ക്കു കൂടി കോവിഡ്; 670 പേര്‍ക്കും രോ​ഗം ബാധിച്ചിരിക്കുന്നത് സമ്പര്‍ക്കം മുഖേന; ടെസ്റ്റ് പോസിറ്റിവിറ്റി 11.78

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 673 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 670 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി. പുതിയതായി 5710 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 11.78 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 262 പുരുഷന്‍മാരും 311സ്ത്രീകളും 100 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 884 പേര്‍ രോഗമുക്തരായി. 7593 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 222693 പേര്‍ […]

സംസ്ഥാനത്തെ എല്ലാ കടകളും ഒൻപതാം തീയതി മുതൽ തുറക്കും; തീരുമാനം സർക്കാരിന് ആവശ്യത്തിന് സമയം കൊടുത്തതിനു ശേഷം; സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പാക്കേജ് വെറും പ്രഹസനം; വ്യാപാരി വ്യവസായി ഏകോപന സമിതി

സ്വന്തം ലേഖകൻ കാേഴിക്കോട്: സംസ്ഥാനത്തെ എല്ലാ കടകളും ഒൻപതാം തീയതി മുതൽ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസിറുദീൻ. തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല. സർക്കാരിന് ആവശ്യത്തിന് സമയം കൊടുത്തതിനു ശേഷമാണ് തീരുമാനം എടുത്തത്. വ്യാപാരികൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പാക്കേജ് വെറും പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കടകൾ എല്ലാദിവസവും തുറക്കാനും കൂടുതൽ സമയം പ്രവർത്തിക്കാനും അനുമതി നൽകുന്ന തീരുമാനം നാളെ ഉണ്ടാവുമെന്നാണ് കരുതുന്നത്. ഇതിനൊപ്പം വാരാന്ത്യ ലോക്ക്ഡൗണും ഒഴിവാക്കിയേക്കും. വാ​രാ​ന്ത്യ​ ​ലോ​ക്ക് ​ഡൗ​ൺ​ ​ഗു​ണ​ക​ര​മ​ല്ലെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.​ ​മേ​യ് ​നാ​ലു​മു​ത​ൽ​ […]

സം​സ്ഥാ​ന​ത്തെ റേ​ഷ​ൻവ്യാ​പാ​രി​ക​ൾ പ​ട്ടി​ണി സ​മ​ര​ത്തി​ലേ​ക്ക്; സമരം ഓ​ണ​ത്തി​ന്

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ​ട്ടി​ണി സ​മ​ര​ത്തി​ലേ​ക്ക്. ഓ​ണ​ത്തി​ന് സ​മ​രം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്ത​തി​ലെ ക​മ്മി​ഷ​ൻ വൈ​കു​ന്ന​താ​ണ് സ​മ​ര​ത്തി​ന് കാ​ര​ണ​മെ​ന്ന് ഓ​ൾ കേ​ര​ള റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ‌‌​ൻ അ​റി​യി​ച്ചു. ഓ​ണ​ത്തി​ന് പ​ട്ടി​ണി സ​മ​രം ന​ട​ത്തും. എ​ന്നാ​ൽ ക​ട​യ​ട​ച്ച് സ​മ​രം ന​ട​ത്തി​ല്ല. ഓ​ണ​ത്തി​ന് പ​ട്ടി​ണി സ​മ​രം സൂ​ച​നാ സ​മ​ര​മാ​ണെ​ന്നും പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ൽ ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ണി നെ​ല്ലൂ​ർ പ​റ​ഞ്ഞു.

‘വാക്സിനെടുത്ത ശേഷം ചിക്കൻ കഴിച്ച് രണ്ട് പേർ മരണപ്പെട്ടു; കൊവിഡ് വാക്സിൻ എടുത്തവരും, എടുക്കാൻ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കാൻ പാടില്ല; വാക്സിൻ എടുത്തവർ 14 ദിവസം സ്വന്തം വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രമേ കഴിക്കാവൂ’; വ്യാജപ്രചരണം ആരോഗ്യ വകുപ്പ് പ്രതിനിധിയുടെ പേരിൽ; നടപടിയുമായി പൊലീസ്

സ്വന്തം ലേഖകൻ ആലപ്പുഴ: കൊവിഡ് വാക്സിനേഷൻ സംബന്ധിച്ചുള്ള വ്യാജ വാർത്തയ്ക്കെതിരെ നിയമ നടപടിയുമായി പൊലീസ്. സമൂഹമാധ്യമങ്ങളിലൂടെയാണ് വാർത്ത പ്രചരിക്കുന്നത്. കൊവിഡ് വാക്സിൻ എടുക്കുന്നവരും എടുക്കാൻ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കാൻ പാടില്ലെന്നായിരുന്നു വ്യാജ പ്രചാരണം. വാക്സിനെടുത്ത ശേഷം ചിക്കൻ കഴിച്ച് രണ്ട് പേർ മരണപ്പെട്ടുവെന്നും, വാക്സിൻ എടുത്തവർ 14 ദിവസം സ്വന്തം വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രമേ കഴിക്കാവൂ എന്നും ശബ്ദ സന്ദേശത്തിലുണ്ട്. ആരോഗ്യ വകുപ്പ് പ്രതിനിധിയുടേതെന്ന പേരിലാണ് വാട്സാപ്പിൽ വ്യാജ ശബ്ദ സന്ദേശം പ്രചരിക്കുന്നത്. ആരോഗ്യവകുപ്പ് സ്പെഷ്യൽ ഡയറക്ടർ ഗംഗാദത്തൻ എന്ന് […]