നഗരസഭാ മുൻ വൈസ് ചെയർമാനും ഡിസിസി അംഗവുമായിരുന്ന കെ ആർ മുരളീധരൻ നായർ ബിജെപിയിൽ

സ്വന്തം ലേഖകൻ പാലാ : പാലാ നഗരസഭാ മുൻ വൈസ് ചെയർമാനും, മുൻ ഡിസിസി അംഗവുമായിരുന്ന കെ ആർ മുരളീധരൻ നായർ ബിജെപിയിൽ ചേർന്നു. നാട്ടകം സുരേഷ് ഡിസിസി പ്രസിഡന്റായ ശേഷം പാലായിൽ കോൺഗ്രസിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ഇടപെടൽ നടത്തുന്നതിനിടെയാണ് ദീർഘകാലം പാലായിലെ പാർട്ടി നേതാവും കോൺഗ്രസ് കൗൺസിലറുമായിരുന്ന മുരളീധരന്റെ ബിജെപി പ്രവേശം. ബിജെപി ജില്ലാ പ്രസിഡന്റ്‌ ലിജിൻലാൽ മുരളീധൻ നായരെ വസതിയിലെത്തി ഷാൾ അണിയിച്ച് പാർട്ടിയിലേയ്ക്ക് വരവേറ്റു. പാലാ മണ്ഡലം പ്രസിഡൻ്റ് സുധീഷ് നെല്ലിക്കൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ. ജി അനീഷ്, […]

മുടിയൂർക്കര പുഞ്ചയിൽ വിത്തെറിഞ്ഞു

കോട്ടയം: മീനച്ചിലാർ- മീനന്തറയാർ -കൊടുരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന തരിശുനില കൃഷിക്കായി ഗാന്ധിനഗർ മുടിയൂർക്കര പുഞ്ചയിൽ വിത്തെറിഞ്ഞു. നൂറേക്കറിലേറെ വിസ്തീർണമുള്ള തരിശുനിലങ്ങളിലെ കൃഷിക്കായി മുടിയൂർക്കര തോട് തെളിച്ചെടുത്താണ്‌ വിതച്ചത്‌. വിത മഹോത്സവം നദീ പുനർസംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ. കെ അനിൽകുമാർ ഉദ്ഘാടനംചെയ്തു. പാടശേഖരസമിതി പ്രസിഡന്റ് അജീഷ് ഐസക്ക് അധ്യക്ഷനായി. നഗരസഭാ കൗൺസിലർ സാബു മാത്യു, വി ആർ പ്രസാദ്, കുസുമാലയം ബാലകൃഷ്ണൻ, ഷോബി ലൂക്കോസ്, ജനകീയ കൂട്ടായ്ക്കുവേണ്ടി കെ ജെ സുനിൽ ദേവ്, ബി ശശികുമാർ, നിവാസി റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് […]

കുറ്റവാളികളേയും പിന്നിൽ പ്രവർത്തിച്ചവരേയും പിടികൂടണം:പി.ജെ ജോസഫ്

കോട്ടയം:- മണിക്കൂറുകൾക്കിടെ രണ്ടു രാഷ്ട്രീയ കൊലപാതകങ്ങൾ ആലപ്പുഴയിൽ നടന്നത് അപലപനീയവും ദു:ഖകരവുമാണന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് പറഞ്ഞു. കോട്ടയത്ത് നടന്ന കേരളാ കോൺഗ്രസ് സംസ്ഥാന നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ ശക്തമായ നടപടി ഉണ്ടാകണം. സംസ്ഥാനത്തിൻ്റെ സമാധാനാന്തരീക്ഷത്തിന് ഭീക്ഷണിയാണ് ഇതുപോലുള്ള കൊലപാതകങ്ങൾ. കർക്കശമായി ഇതിനെ അടിച്ചമർത്തണം. മനുഷ്യത്വഹീനമായ ഇത്തരം അക്രമങ്ങൾ മുളയിലെ നുളളിക്കളയണമെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്നും പി.ജെ.ജോസഫ് ആവശ്യപ്പെട്ടു. പി.സി തോമസ് Ex MP, മോൻസ് ജോസഫ് MLA, ജോയി ഏബ്രഹാം […]

നക്ഷത്ര ജലോത്സവുമായി വാഴൂർ ഗ്രാമപഞ്ചായത്ത്

കോട്ടയം: വാഴൂരിൽ ജലോത്സവത്തിനു കളമൊരുങ്ങുന്നു. ഉത്തരവാദിത്ത ടൂറിസവും പ്രാദേശിക വിപണികളും കൈകോർത്ത് നക്ഷത്ര ജലോത്സവം എന്ന പേരിൽ ക്രിസ്മസ്- പുതുവത്സരാഘോഷത്തോടനുബന്ധിച്ചാണ് ജലോത്സവം നടത്തുന്നത്. ഗ്രാമീണ ടൂറിസം പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വഞ്ചിയാത്രയും കേക്ക് – ഭക്ഷ്യമേളയും കരോൾ ഗാനമത്സരവും സംഘടിപ്പിക്കും. ഡിസംബർ 24 മുതൽ 26 വരെ വാഴൂർ ഗ്രാമപഞ്ചായത്തിലെ വാഴൂർ വലിയ തോട്ടിൽ പൊത്തൻ പ്ലാക്കൽ, മൂലയിൽ ചെക്ക് ഡാമുകൾ കേന്ദ്രീകരിച്ചാണ് വഞ്ചിയാത്രയും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്. പൊത്തൻപ്ലാക്കൽ ചെക്ക് ഡാമിൽ നിന്നും വഞ്ചിയാത്രയ്ക്കു പുറമെ ചെറിയ ട്രക്കിങ്ങും സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ ഭക്ഷണശാലകളും […]

ഇന്ത്യയിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യം കോട്ടയം മെഡിക്കൽ കോളജിൽ ഡിഎം ഇൻഫെക്ഷ്യസ് ഡിസീസ് കോഴ്സിന് അനുമതി

കോട്ടയം സർക്കാർ മെഡിക്കൽ കോളജിൽ ഡിഎം ഇൻഫെക്ഷ്യസ് ഡിസീസ് കോഴ്സിന് നാഷണൽ മെഡിക്കൽ കമ്മിഷൻ അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. രണ്ടു സീറ്റാണ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിൽ സർക്കാർ മെഡിക്കൽ കോളജുകളിൽ ആദ്യമായാണ് ഈ കോഴ്സിന് നാഷണൽ മെഡിക്കൽ കമ്മിഷൻ അനുമതി നൽകിയിരിക്കുന്നത്. ഡിഎം ഇൻഫെക്ഷ്യസ് ഡിസീസ് കോഴ്സിന് അനുമതി ലഭിച്ചതോടെ നൂതന ചികിത്സാ മാർഗങ്ങളിലൂടെ പകർച്ചവ്യാധി നിർണയത്തിനും രോഗീപരിചരണത്തിനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. ഗവേഷണ രംഗത്തും കൂടുതൽ പ്രാധാന്യം നൽകാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

തലയിലും, കഴുത്തിലുമേറ്റ ആഴത്തിലുള്ള മുറിവുകൾ മരണകാരണം; ശരീരത്തിൽ 30 ലധികം മുറിവുകൾ; മുഖം വെട്ടേറ്റ് വികൃതമായിരുന്നു; ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

സ്വന്തം ലേഖകൻ ആലപ്പുഴ : തലയിലും, കഴുത്തിലുമേറ്റ ആഴത്തിലുള്ള മുറിവുകൾ മരണകാരണം. ശരീരത്തിൽ 30 ലധികം മുറിവുകൾ ഉണ്ട്. കൊല്ലപ്പെട്ട ബി.ജെ.പി നേതാവും ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ക്രൂരമായ ആക്രമണമാണ് ഉണ്ടായത്. മുറിവുകളിൽ 20 എണ്ണം ആഴത്തിലുള്ളതാണ്. കഴുത്തിലും, തലയിലുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമായത്. തലയിൽ വെട്ടേറ്റതിനെ തുടർന്ന് തലയോട് പൊളിഞ്ഞു. തലച്ചോറിനും ക്ഷതമേറ്റിട്ടുണ്ട്. മുഖം വെട്ടേറ്റ് വികൃതമായിരുന്നു. ഇടതു കണ്ണിന്റെ ഭാഗത്തു നിന്നും തുടങ്ങി താടിയിൽ അവസാനിക്കുന്നതാണ് മുഖത്തേറ്റിരിക്കുന്ന പരിക്ക്. മൂക്കും, നാക്കും, […]

ക്രിസ്മസ്- ന്യൂ ഇയറിന് മുന്നോടിയായി ജില്ലയിൽ അനധികൃത പടക്കശാലകള്‍ വ്യാപകം; താല്കാലിക ലൈസൻസിനായി നാനൂറിലധികം അപേക്ഷകൾ ; പലതും യാതൊരു മാനദണ്ഡവും പാലിക്കാതെ; സ്ഥിരം ലൈസൻസുള്ളവർ നിയമത്തെ വെല്ലുവിളിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: ക്രിസ്മസ്- ന്യൂ ഇയർ വിപണി ലക്ഷ്യമാക്കി ജില്ലയിൽ അനധികൃത പടക്കശാലകള്‍ വ്യാപകം. താല്കാലിക ലൈസൻസിനായി കളക്ട്രേറ്റിലെത്തിയത് നാനൂറിലധികം അപേക്ഷകൾ . പലതും യാതൊരു മാനദണ്ഡവും പാലിക്കാതെയുള്ള അപേക്ഷകളാണ്. സ്ഥിരം ലൈസൻസുള്ളവരാകട്ടെ നിയമത്തെ വെല്ലുവിളിച്ചാണ് വൻതോതിൽ പടക്കം സ്റ്റോക്ക് ചെയ്യുന്നത്. സ്ഥിരം ലൈസൻസിനായി പോലീസ്, ഫയര്‍ഫോഴ്സ്, തഹസീല്‍ദാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം തുടങ്ങിയ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണു ലൈസന്‍സ് അനുവദിക്കുന്നത്. എന്നാൽ പടക്കവിപണന ഷോപ്പുകളിൽ മിക്കതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് തേർഡ് ഐ […]

ഷാൻ വധക്കേസ്; പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

സ്വന്തം ലേഖകൻ ആലപ്പുഴ: ഷാൻ വധക്കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കാട്ടൂർ സ്വദേശി രതീഷ്, മണ്ണഞ്ചേരി സ്വദേശി രാജേന്ദ്ര പ്രസാദ് എന്നിവരെയാണ് ആലപ്പുഴ ജെഎഫ് സി എം കോടതി റിമാൻഡ് ചെയ്തത്. അതേസമയം ആലപ്പുഴ എസ് ഡി പി ഐ നേതാവ് കെ എസ് ഷാനിന്റെ കൊലപാതകത്തിൽ പ്രതികൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന കാർ കണ്ടെത്തിയിരുന്നു. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തുനിന്നാണ് കാർ പൊലീസ് കണ്ടെത്തിയത്. ഷാൻ വധത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രസാദ്, രതീഷ് എന്നിവരെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് […]

കോട്ടയം ജില്ലയില്‍ ഇന്ന് 177 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 422 പേര്‍ രോഗമുക്തി നേടി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 177 പേര്‍ക്കു കോവിഡ്. 422 പേര്‍ക്കു രോഗമുക്തി. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനുമുള്‍പ്പെടുന്നു. 422 പേര്‍ രോഗമുക്തരായി. 2485 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 69 പുരുഷന്‍മാരും 85 സ്ത്രീകളും 23 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 37 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2808 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 342882 പേര്‍ കോവിഡ് ബാധിതരായി. 336165 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19846 പേര്‍ ക്വാറന്റയിനില്‍ […]

സംസ്ഥാനത്ത് ഇന്ന് 2230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 3722 പേര്‍ രോഗമുക്തി നേടി; മരണം 14

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2230 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം 171, കണ്ണൂര്‍ 161, തൃശൂര്‍ 120, പത്തനംതിട്ട 116, ആലപ്പുഴ 86, മലപ്പുറം 80, പാലക്കാട് 73, ഇടുക്കി 61, വയനാട് 46, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,826 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]