play-sharp-fill
മുടിയൂർക്കര പുഞ്ചയിൽ വിത്തെറിഞ്ഞു

മുടിയൂർക്കര പുഞ്ചയിൽ വിത്തെറിഞ്ഞു

കോട്ടയം:
മീനച്ചിലാർ- മീനന്തറയാർ -കൊടുരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന തരിശുനില കൃഷിക്കായി ഗാന്ധിനഗർ മുടിയൂർക്കര പുഞ്ചയിൽ വിത്തെറിഞ്ഞു. നൂറേക്കറിലേറെ വിസ്തീർണമുള്ള തരിശുനിലങ്ങളിലെ കൃഷിക്കായി മുടിയൂർക്കര തോട് തെളിച്ചെടുത്താണ്‌ വിതച്ചത്‌. വിത മഹോത്സവം നദീ പുനർസംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ. കെ അനിൽകുമാർ ഉദ്ഘാടനംചെയ്തു. പാടശേഖരസമിതി പ്രസിഡന്റ് അജീഷ് ഐസക്ക് അധ്യക്ഷനായി. നഗരസഭാ കൗൺസിലർ സാബു മാത്യു, വി ആർ പ്രസാദ്, കുസുമാലയം ബാലകൃഷ്ണൻ, ഷോബി ലൂക്കോസ്, ജനകീയ കൂട്ടായ്ക്കുവേണ്ടി കെ ജെ സുനിൽ ദേവ്, ബി ശശികുമാർ, നിവാസി റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.അനിൽ ഐക്കര, സെക്രട്ടറി കെ ജെ ജയകുമാർ, പാടശേഖരസമിതി സെക്രട്ടറി വിശ്വംഭരൻ, കർഷക പ്രതിനിധികളായ മാത്യു സ്റ്റീഫൻ, സെൽവിൻ മാത്യു എന്നിവർ സംസാരിച്ചു.