നഗരസഭാ മുൻ വൈസ് ചെയർമാനും ഡിസിസി അംഗവുമായിരുന്ന കെ ആർ മുരളീധരൻ നായർ ബിജെപിയിൽ
സ്വന്തം ലേഖകൻ
പാലാ :
പാലാ നഗരസഭാ മുൻ വൈസ് ചെയർമാനും, മുൻ ഡിസിസി അംഗവുമായിരുന്ന കെ ആർ മുരളീധരൻ നായർ ബിജെപിയിൽ ചേർന്നു. നാട്ടകം സുരേഷ് ഡിസിസി പ്രസിഡന്റായ ശേഷം പാലായിൽ കോൺഗ്രസിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ഇടപെടൽ നടത്തുന്നതിനിടെയാണ് ദീർഘകാലം പാലായിലെ പാർട്ടി നേതാവും കോൺഗ്രസ് കൗൺസിലറുമായിരുന്ന മുരളീധരന്റെ ബിജെപി പ്രവേശം.
ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻലാൽ മുരളീധൻ നായരെ വസതിയിലെത്തി ഷാൾ അണിയിച്ച് പാർട്ടിയിലേയ്ക്ക് വരവേറ്റു. പാലാ മണ്ഡലം പ്രസിഡൻ്റ് സുധീഷ് നെല്ലിക്കൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ. ജി അനീഷ്, ബിനീഷ് ചൂണ്ടച്ചേരി, മണ്ഡലം വൈസ് പ്രസിഡൻറ് ശുഭ സുന്ദർരാജ്
എന്നിവരും ഒപ്പമുണ്ടായി.
Third Eye News Live
0