കൗമാരക്കാർക്ക് വാക്സിനേഷൻ ; പതിനഞ്ചിനും പതിനെട്ടിനും ഇടയിലുള്ളവര്‍ക്ക് രജിസ്ട്രേഷന്‍ ജനുവരി ഒന്നുമുതല്‍

സ്വന്തം ലേഖകൻ ദില്ലി: പതിനഞ്ചിനും പതിനെട്ടിനും ഇടയിലുള്ളവര്‍ക്ക് ജനുവരി ഒന്ന് മുതൽ വാക്സിനേഷനായി കൊവിൻ ആപ്പിൽ രജിസ്റ്റര്‍ ചെയ്ത് തുടങ്ങാം. സ്കൂൾ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചും രജിസ്ട്രേഷൻ നടത്താം. കൗമാരക്കാരില്‍ കുത്തിവെയ്ക്കുന്നത് കൊവാക്സിൻ ആകുമെന്നാണ് സൂചന. നാലാഴ്ച്ച ഇടവേളയിൽ രണ്ട് ഡോസ് നൽകുന്ന രീതിയിൽ ആകും വാക്സിനേഷൻ എന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് തലവൻ എൻ കെ അറോറ വ്യക്തമാക്കിയിരുന്നു. ഐസിഎംആർ ഉൾപ്പടെ വിദഗ്ധ സമിതി നടത്തിയ വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കരുതൽ ഡോസിന്‍റെ ഇടവേള ഒന്‍പത് മാസമാക്കി നിശ്ചയിച്ചു. ഏപ്രിൽ ആദ്യ വാരത്തിനുള്ളിൽ […]

മണര്‍കാട് മാലത്ത് അമിത വേ​ഗത്തിലായിരുന്ന കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ചു; കാർ യാത്രക്കാരിക്ക് ​ഗുരുതര പരിക്ക്; ഓട്ടോറിക്ഷാ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ കോട്ടയം: മണര്‍കാട് മാലത്ത് അമിത വേ​ഗത്തിലായിരുന്ന കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ കീഴ്‌മേല്‍ മറിഞ്ഞു. ഓട്ടോ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ പിന്‍സീറ്റിലുണ്ടായിരുന്ന വീട്ടമ്മയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു. കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. മണര്‍കാട് കാവുംപടി ഓട്ടോസ്റ്റാന്‍ഡിലെ സാമിന്റെ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. സാം സാരമായ പരിക്കുകളോടെ രക്ഷപെട്ടു. ഒറവക്കലില്‍ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കാര്‍ അമിതവേഗത്തിലായിരുന്നവെന്നും നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. കാറില്‍ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു.

കിഴക്കമ്പലം ആക്രമണം; പൊലീസുകാരെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്ന് എഫ് ഐ. ആർ; 162 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി; സർക്കാരിന് പന്ത്രണ്ട് ലക്ഷത്തിന്റെ നഷ്ടം

സ്വന്തം ലേഖകൻ കൊച്ചി: ക്രിസ്മസ് ദിനം രാത്രി കിഴക്കമ്പലത്ത് സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാനെത്തിയ പോലീസുകാരെ കൊല്ലാന്‍ അതിഥി തൊഴിലാളികള്‍ ഉറപ്പിച്ചിരുന്നുവെന്ന് എഫ്.ഐ.ആര്‍. പോലീസുകാരെ വധിക്കാന്‍ 50-ല്‍ അധികം വരുന്ന അതിഥി തൊഴിലാളികള്‍ ഒത്തുകൂടി. എസ്.എച്ച്.ഒ ഉള്‍പ്പെടെയുള്ള പോലീസുകാരെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കല്ലുകളും മരവടികളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ചത്. ജീപ്പിനുള്ളിലിരുന്ന പോലീസുകാരെ പുറത്തിറങ്ങാന്‍ കഴിയാത്ത വിധം വാതില്‍ ചവിട്ടിപ്പിടിച്ച ശേഷം വാഹനത്തിന് തീയിടുകയായിരുന്നു. കല്ലുകൊണ്ട് തലയ്ക്കടിച്ചും വടികൊണ്ട് സംഘം ചേര്‍ന്ന് ഗുരുതരമായി പരിക്കേല്‍പ്പിച്ചുമാണ് ആക്രമിച്ചത്. ചികിത്സയില്‍ കഴിയുന്ന പോലീസുകാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് എഫ്.ഐ.ആര്‍ ഇട്ടത്. […]

കാര്‍ മുന്നറിയിപ്പില്ലാതെ യു ടേണ്‍ ചെയ്തു; പിന്നാലെ എത്തിയ ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്

സ്വന്തം ലേഖകൻ അടിമാലി: തമിഴ്‌നാട് പൊള്ളാച്ചിക്ക് സമീപം ഉണ്ടായ ബൈക്ക് അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പൂപാറ ഗാന്ധിനഗര്‍ സ്വദേശി അപ്പായി – അഞ്ജു ദമ്ബതികളുടെ മകന്‍ അമല്‍[20] ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്ക് ഒപ്പം കോയമ്പത്തൂരിലേക്ക് പോകുന്നതിനിടെ പൊള്ളാച്ചിക്ക് അടുത്ത് വെച്ച്‌ അപകടം സംഭവിക്കുകയായിരുന്നു. മുന്നില്‍ പോയ കാര്‍ മുന്നറിയിപ്പില്ലാതെ യു ടേണ്‍ എടുത്തപ്പോള്‍ അമലും സുഹൃത്ത് പ്രവീണും സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച്‌ വീണ അമല്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. പ്രവീണിന്റെ കാലിന് ഒടിവുണ്ട്. രാജാക്കാട് എസ്‌എസ്‌എം […]

മദ്യപിച്ച് ബഹളം ഉണ്ടാക്കിയതു ചോദ്യം ചെയ്തു; അഞ്ചംഗ സംഘം വീട്ടിൽ കയറി യുവാവിന്റെ കാലും കയ്യും തല്ലിയൊടിച്ചു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ : മദ്യപിച്ച് ബഹളം ഉണ്ടാക്കിയതു ചോദ്യം ചെയ്തതിൽ പ്രകോപിതരായ അഞ്ചംഗ സംഘം വീട്ടിൽ കയറി യുവാവിന്റെ കാലും കയ്യും തല്ലിയൊടിച്ചു. വെട്ടിമുകൾ മഹാത്മാ കോളനിയിൽ വള്ളോംമ്പ്രായിൽ അനീഷിനാണു (38) പരുക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ക്രിസ്മസ് ദിവസം വൈകിട്ട് ഏഴിനാണു സംഭവം. അനീഷിന്റെ വീടിന്റെ സമീപത്തെ വീട്ടിൽ ഒരു സംഘം യുവാക്കൾ തമ്പടിക്കുകയും മദ്യപിച്ച ശേഷം അസഭ്യവർഷം നടത്തുകയും ചെയ്തു. ഇത് അനീഷിന്റെ ഭാര്യ സബീന ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ സംഘം വീട്ടിൽ കയറി അനീഷിനെ […]

സംസ്ഥാനത്ത് വിലസുന്നത് കൊടുംകുറ്റവാളികളായ ‘അതിഥികള്‍; നോക്കുകുത്തികളായി അധികൃതര്‍; അഞ്ച് വര്‍ഷത്തിനിടെ പ്രതികളായത് 3,650 കേസുകളില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് വിലസുന്നത് കൊടുംക്കുറ്റവാളികളായ അതിഥി തൊഴിലാളികൾ. കഴിഞ്ഞ അഞ്ച് വ‌ര്‍ഷത്തിനിടെ സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളായത് 3,650 ക്രിമിനല്‍ കേസുകളില്‍.15ാം നിയമസഭയുടെ മൂന്നാം സമ്മേളനത്തില്‍ നജീബ് കാന്തപുരം എം.എല്‍.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. അതേസമയം നിലവില്‍ സംസ്ഥാനത്തുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് തൊഴില്‍ വകുപ്പിന്റെ പക്കലില്ല. ഇതിന് വേണ്ടിയുള്ള പരിശോധന നിലച്ചിട്ട് നാളുകളായി. അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിനും മറ്റുമായി തൊഴില്‍ വകുപ്പ് സജ്ജമാക്കുമെന്ന് അറിയിച്ചിരുന്ന അതിഥി ആപ്പ് പ്രാവര്‍ത്തികമായില്ല. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിനാണ് ചുമതല. […]

സംസ്ഥാനത്ത് ക്രിസ്മസ് തലേന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റത് 65 കോടിയുടെ മദ്യം; കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരത്ത്; രണ്ടാമത് ചാലക്കുടി

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് തലേന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റത് 65 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇതേദിവസം വിറ്റത് 55 കോടിയുടെ മദ്യമാണ്. പത്തു കോടിയുടെ അധിക വില്‍പ്പനയാണ് ഇത്തവണയുണ്ടായത്. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലുള്ള ഷോപ്പിലാണ് കൂടുതല്‍ മദ്യം വിറ്റത്. 73.53 ലക്ഷം രൂപയുടെ വില്‍പ്പന ഈ ഷോപ്പില്‍ നടന്നു. രണ്ടാം സ്ഥാനത്ത് ചാലക്കുടിയിലെ ഷോപ്പാണ്-70.72 ലക്ഷം. മൂന്നാം സ്ഥാനത്ത് ഇരിഞ്ഞാലക്കുട-63.60 ലക്ഷം രൂപ. 265 മദ്യഷോപ്പുകളാണ് ബിവറേജസ് കോര്‍പറേഷനുള്ളത്. കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ വഴി വിറ്റ മദ്യത്തിന്റെ കണക്കുകള്‍ ലഭ്യമായിട്ടില്ല.

സ്കൂട്ടര്‍ യാത്രക്കാരന് നേരെ പാഞ്ഞടുത്ത് രാജവെമ്പാല; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാരൻ; രണ്ട് മാസമായി തുടരുന്ന സാന്നിധ്യം; ജനം ഭീതിയില്‍

സ്വന്തം ലേഖിക തൊടുപുഴ: ഇടുക്കി കുളമാവിന് സമീപം സ്കൂട്ടറില്‍ യാത്രക്കാരന് നേരെ പാഞ്ഞടുത്ത് രാജവെമ്പാല. കുളമാവ് നവോദയ സ്‌കൂള്‍, നേവല്‍ ഫിസിക്കല്‍ ഓഷ്യാനോഗ്രാഫിക്കല്‍ ലബോറട്ടറി (എന്‍പിഒഎല്‍) പ്രദേശത്ത് കഴിഞ്ഞ രണ്ട് മാസമായി രാജവെമ്പാലയുടെ സാന്നിധ്യമുണ്ട്. കഴിഞ്ഞ ദിവസം കുളമാവ് ഡാമിനു സമീപത്തു വെച്ചാണ് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന മുത്തിയുരുണ്ടയാര്‍ സ്വദേശി അനുഷല്‍ ആന്റണിയുടെ നേരെ രാജവെമ്പാല പാഞ്ഞടുത്തത്. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് അനുഷല്‍ രക്ഷപ്പെട്ടത്. ജില്ലയില്‍ പിടികൂടുന്ന രാജവെമ്പാലകളെ കുളമാവ് വനത്തിലാണ് തുറന്നുവിടുന്നത്. പലപ്പോഴും ഉള്‍ക്കാടുകളില്‍ പാമ്പിനെ തുറന്നുവിടാത്തതാണ് പാമ്പിന്റെ സാന്നിധ്യം ജനവാസമേഖലയില്‍ കാണുന്നത്. കഴിഞ്ഞ […]

എസ്‌എസ്‌എല്‍സി പരീക്ഷ തീയതി പ്രഖ്യാപിച്ചു; മാര്‍ച്ച്‌ 31 മുതല്‍ ഏപ്രിൽ 22 വരെ

സ്വന്തം ലേഖിക കാസര്‍കോട്: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷകള്‍ മാര്‍ച്ച്‌ 31 ന് ആരംഭിക്കും. ഏപ്രില്‍ 22 വരെയാണ് പരീക്ഷകള്‍ നടക്കുക. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചത്. പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച്‌ 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച്‌ 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. എസ്‌എസ്‌എല്‍സി പരീക്ഷയുടെ മോഡല്‍ എക്‌സാം മാര്‍ച്ച്‌ 21 മുതല്‍ 25 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി മോഡല്‍ എക്‌സാം മാര്‍ച്ച്‌ 16 മുതല്‍ […]

തന്റെ കൂടെ പള്‍സര്‍ സുനിയെ കണ്ട വിവരം ആരോടും പറയരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു; കാവ്യ നിരന്തരം വിളിച്ചു; വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍

സ്വന്തം ലേഖിക കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമായിരുന്നെന്നും ഇക്കാര്യം പുറത്തുപറയാതിരിക്കാന്‍ നടനും ബന്ധുക്കളും നിര്‍ബന്ധിച്ചുവെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു ബാലചന്ദ്രകുമാര്‍.2014ല്‍ തുടങ്ങിയ സൗഹൃദം 2021 ഏപ്രില്‍ വരെ നീണ്ടുപോയി. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് ജാമ്യത്തിലിറങ്ങിയപ്പോള്‍ തന്നെ ലഭിച്ചിരുന്നെന്നും, താന്‍ ഇതിന് സാക്ഷിയാണെന്നും അഭിമുഖത്തില്‍ സംവിധായകന്‍ വെളിപ്പെടുത്തി. ഒരു വിഐപിയായിരുന്നു നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത്. ദിലീപിന്റെ സഹോദരന്‍ അനൂപും, സഹോദരിയുടെ ഭര്‍ത്താവ് സുരാജും […]