താഴത്തങ്ങാടിയിൽ നിന്നും കാണാതായ ദമ്പതികൾക്കായി മറിയപ്പള്ളിയിലെ പാറക്കുളത്തിൽ തിരച്ചിൽ ആരംഭിച്ച് ക്രൈംബ്രാഞ്ച്;‍ കാണാതായിട്ട് നാല് വർഷം കഴിഞ്ഞു; ദമ്പതികൾ എവിടെ?

സ്വന്തം ലേഖകൻ കോട്ടയം: താഴത്തങ്ങാടിയിൽ നിന്നും കാണാതായ ഹാഷിം, ബബീബ ദമ്പതികൾക്കായി ക്രൈംബ്രാഞ്ച് സംഘം മറിയപ്പള്ളിയിലെ പാറക്കുളത്തിൽ തിരച്ചിൽ ആരംഭിച്ചു. ക്രൈംബ്രാഞ്ച് എസ്പിയുടെയും ഡിവൈഎസ്പിയുടെയും നേതൃത്വത്തിലുള്ള സംഘം രാവിലെ ജെസിബിയുമായി എത്തി പാറക്കുളം വൃത്തിയാക്കുകയാണ്. 2017 മെയ് മാസത്തിലെ ഹർത്താൽ ദിനത്തിൽ ആണ് താഴത്തങ്ങാടിയിൽ നിന്നും ദമ്പതികളെ കാണാതായത്. വർഷങ്ങൾ ഇത്രയുമായിട്ടും ഇരുവരെയും പറ്റിയുള്ള യാതൊരു വിവരവും പോലീസിന് ലഭിച്ചിരുന്നില്ല. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഹർത്താൽ ദിനത്തിൽ വൈകിട്ട് വീട്ടിൽ നിന്നും ഭക്ഷണം വാങ്ങുന്നതിനായി കാറുമായി പുറത്തിറങ്ങിയ ദമ്പതികളെ ആണ് കാണാതായത്. രാത്രി […]

പുതുപ്പള്ളിയ്ക്ക് സമീപം ഭാര്യ ഭർത്താവിനെ വെട്ടി കൊലപ്പെടുത്തി; കൊലപ്പെടുത്തിയത് പുലർച്ചെ അഞ്ചരയോടെ

സ്വന്തം ലേഖകൻ പുതുപ്പള്ളി: പയ്യപ്പാടിയിൽ ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. തുടർന്ന് ആറുവയസുകാരനായ മകനൊപ്പം വീട്ടമ്മ വീട് വിട്ടിറങ്ങി. പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടിൽ സിജി(49) ആണ് കൊല്ലപ്പെട്ടത്. ഭാര്യ റോസന്ന മകനൊപ്പം കൃത്യത്തിന് ശേഷം വീട് വിട്ടിറങ്ങി. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. പുതുപ്പള്ളി പയ്യപ്പാടി വാഴച്ചിറ ഭാഗത്തെ വിട്ടിലായിരുന്നു സംഭവം നടന്നത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന യുവതി ഇടയ്ക്കിടെ വീട് വിട്ട് പോകുന്നത് പതിവായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ മകനെയും കൂട്ടി യുവതി വീട്ടിൽ നിന്ന് പുറത്തേക്ക് പോയത് കണ്ടവരുണ്ട്. രാവിലെ എട്ടരയായിട്ടും വീട്ടിൽ […]

സൈഡിലേക്ക് വണ്ടി ഒതുക്കുവാൻ നോക്കിയപ്പോൾ അവിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന തട്ടുകടയും ആളുകളെയും ശ്രദ്ധയിൽപ്പെട്ടു; ഓടിക്കൊണ്ടിരിക്കെ ലോറിയിൽനിന്ന്​ കണ്ടൈനർ വേർപെട്ടു; ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

സ്വന്തം ലേഖകൻ കരുനാഗപ്പള്ളി: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്നും കണ്ടൈനർ ഊരിമാറി സൈഡിലേക്ക് മറിഞ്ഞു. കൊച്ചിയിൽ നിന്നും കണിയാപുരത്തേക്ക് ന്യൂസ് പ്രിൻറും കയറ്റിവന്ന കൊച്ചി ദീപക് ഏജൻസിയുടെ കണ്ടെയ്നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. പുത്തൻ തെരുവ് ജംഗ്ഷന് സമീപം ഫിസാക്ക ഓഡിറ്റോറിയത്തിന് മുൻവശത്താണ് ചൊവ്വാഴ്​ച്ച പുലർച്ചെ രണ്ട്മണിയോടെ സംഭവം നടന്നത്. അർദ്ധരാത്രി ആയതിനാൽ വൻ ദുരന്തം ഒഴിവായി. അപകടം നടന്നതിന് 25 മീറ്റർ വടക്ക് ഭാഗം ഇ.എസ് .ഐ ആശുപത്രിക്ക് മുൻവശം ഈ സമയം ദേശീയപാതയോരത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന തട്ടുകടയിൽ നിരവധി ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ട് ഇരിപ്പുണ്ടായിരുന്നു. […]

എല്ലാ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പ് അനുവദിച്ചുകൊണ്ട് ആദ്യം തുടങ്ങുക പാലക്കാട്-നിലമ്പൂർ സർവീസ്; ഷൊർണൂർ-നിലമ്പൂർ പാതയിൽ ഈ മാസം അവസാനത്തോടെ കൂടുതൽ പാസഞ്ചർ ട്രെയിനുകൾ

സ്വന്തം ലേഖകൻ മലപ്പുറം: ഷൊർണൂർ-നിലമ്പൂർ പാതയിൽ ഈ മാസം അവസാനത്തോടെ കൂടുതൽ പാസഞ്ചർ ട്രെയിനുകൾ സർവീസ് തുടങ്ങും. എല്ലാ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പ് അനുവദിച്ചുകൊണ്ട് പാലക്കാട്-നിലമ്പൂർ സർവീസ് ആണ് ആദ്യം തുടങ്ങുക. ജനുവരിയോടെ പാതയിലെ മുഴുവൻ ട്രെയിൻ സർവീസുകളും ആരംഭിക്കാനുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നതെന്ന് ഉന്നത റെയിൽവേ ഉദ്യോഗസ്‌ഥൻ പറഞ്ഞു. പാലക്കാട്-നിലമ്പൂർ ട്രെയിൻ രാവിലെ 5.45ന് പാലക്കാട് നിന്ന് പുറപ്പെട്ട് ഏഴിന് ഷൊർണൂരിൽ എത്തും. തുടർന്ന് 8.45ഓടെ നിലമ്പൂരിൽ എത്തും. രാജ്യറാണിക്ക് പുറമെ കോട്ടയം-നിലമ്പൂർ സ്പെഷ്യൽ ട്രെയിൻ ആണ് നിലവിൽ ഈ പാതയിൽ യാത്രക്കാർക്ക് ആകെയുള്ള ആശ്വാസം. […]

മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ വർധന

സ്വന്തം ലേഖകൻ കൊച്ചി: മൂന്നു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ വർധന. പവന് 120 രൂപയാണ് കൂടിയത്. ഇന്നത്തെ പവൻ വില 36,200 രൂപ. ഈ മാസത്തെ ഉയർന്ന വിലയാണിത്. കഴിഞ്ഞ മൂന്നു ദിവസമായി സ്വർണ വില 36,080ൽ തുടരുകയായിരുന്നു. ഗ്രാം വില പതിനഞ്ചു രൂപ കൂടി 4525ൽ എത്തി. ഈ മാസത്തിന്റെ തുടക്കത്തിൽ 35,680 രൂപയായിരുന്നു സ്വർണ വില. ഇത് പിന്നീട് കുറഞ്ഞ് 35,560ൽ എത്തി. പിന്നീടുള്ള ദിവസങ്ങളിൽ വില വർധിക്കുകയായിരുന്നു. 640 രൂപയുടെ വർധനയാണ് ഇതുവരെ ഈ മാസം രേഖപ്പെടുത്തിയത്.

കാലാവസ്ഥ അനുകൂലം, എങ്കിലും വില താഴേക്ക് തന്നെ; 192 രൂപയിൽ നിന്നും റബ്ബർ വില 179 രൂപയിലേക്ക് എത്തിയത് ദിവസങ്ങൾ കൊണ്ട്

സ്വന്തം ലേഖകൻ ആലപ്പുഴ: മഴ മാറി ടാപ്പിങ് പുനരാരംഭിച്ചതോടെ റബ്ബർവില കുത്തനെ വീണു. 192 രൂപവരെ ഉയർന്ന വില ഏതാനും ദിവസങ്ങൾകൊണ്ട് 179 ആയി കുറഞ്ഞു. എങ്കിലും അധികംവൈകാതെ വിലസ്ഥിരത നേടുമെന്നാണ് വിപണി നിരീക്ഷിക്കുന്നവർ പറയുന്നത്. റബ്ബറിൽ നിന്ന് ഏറ്റവുംകൂടുതൽ ഉത്പാദനം കിട്ടുന്ന സമയമാണ് നവംബർ-ഡിസംബർ മാസങ്ങൾ.കഴിഞ്ഞ വർഷം ഈ സമയത്ത് ദിവസം കുറഞ്ഞത് നൂറ് ലിറ്റർ റബ്ബർ പാൽ ശേഖരിക്കുന്നതായിരുന്നു. എന്നാൽ, ഈ വർഷം അത് 65 ലിറ്ററിനും 70 ലിറ്ററിനും ഇടയിലായി ചുരുങ്ങിയിരിക്കുകയാണ്. ഒമിക്രോൺ വൈറസിന്റെ വ്യാപനത്തോടെ ചൈനയിലെ ഷാങ്ഹായി വിപണിയിൽ […]

വീട്ടിൽ അതിക്രമിച്ചു കയറി അശ്ലീല ചുവയോടെ സംസാരിച്ചു; വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും

സ്വന്തം ലേഖകൻ ആലപ്പുഴ : അശ്ലീലച്ചുവയോടെ സംസാരിച്ചതു ചോദ്യംചെയ്ത അയൽവാസിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. നീലംപേരൂർ ഒന്നാംവാർഡ് കൈനടി അടിച്ചിറ വീട്ടിൽ വാസുദേവന്റെ ഭാര്യ സരസമ്മയെ (60) കൊലപ്പെടുത്തിയ കേസിലെ പ്രതി കൈനടി അടിച്ചിറയിൽ പ്രദീപ്കുമാറിനെയാണ് (46) ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി- 3 ജഡ്ജ് പി.എൻ. സീത ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. 2004 മേയ് 10-നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദീപ്കുമാർ അശ്ലീലച്ചുവയോടെ സംസാരിക്കുന്നത് സരസമ്മ എതിർത്തിരുന്നു. സംഭവദിവസം പ്രദീപ്കുമാർ സരസമ്മയോട് മോശമായി സംസാരിക്കാൻ […]

സ്കൂൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങുംവരെ മുട്ടയും പാലും ആഴ്ചയിൽ ഒരുദിവസം മാത്രം; സർക്കാർ നൽകുന്ന പാചകച്ചെലവിൽ വലഞ്ഞ് അധ്യാപകർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രധാനാധ്യാപകരുടെയും അധ്യാപകസംഘടനകളുടെയും കടുത്ത എതിർപ്പിനെത്തുടർന്ന് സ്കൂൾ ഉച്ചഭക്ഷണപദ്ധതി താത്‌കാലികമായി പുനഃക്രമീകരിച്ചു. സ്കൂൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങുംവരെ മുട്ടയും പാലും ആഴ്ചയിൽ ഒരുദിവസം നൽകിയാൽ മതിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നിലവിൽ സപ്ലിമെന്ററി ന്യൂട്രീഷ്യനായി ആഴ്ചയിൽ രണ്ടുദിവസം പാലും (150 മില്ലീലിറ്റർ) ഒരുദിവസം മുട്ടയും മുട്ട കഴിക്കാത്ത കുട്ടികൾക്ക് മുട്ടയുടെ വിലയ്ക്കുള്ള നേന്ത്രപ്പഴവുമാണ് നൽകുന്നത്. സർക്കാർ നൽകുന്ന പാചകച്ചെലവ് ഉപയോഗിച്ച് രണ്ടു കറികളോടുകൂടിയ ഉച്ചഭക്ഷണവും സപ്ലിമെന്ററി ന്യൂട്രീഷ്യന്റെ ഭാഗമായുള്ള ഭക്ഷ്യവസ്തുക്കളും നൽകാനാകില്ലെന്ന് പ്രധാനാധ്യാപകരും അധ്യാപകസംഘടനകളും സർക്കാരിനെ അറിയിച്ചിരുന്നു. പാചകച്ചെലവിനുള്ള തുക കൂട്ടണമെന്നും […]

പെരുമഴ പെയ്തിട്ടും ഒഴിയാതെ ചൂട്; സമതല പ്രദേശങ്ങളിൽ രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് കോട്ടയം ജില്ലയിൽ

സ്വന്തം ലേഖകൻ കോട്ടയം: എത്രമഴപെയ്തിട്ടും രണ്ടുവർഷമായി അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ചൂട് കുറഞ്ഞിട്ടില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റെക്കോർഡ് പ്രകാരം സമതല പ്രദേശങ്ങളിൽ രാജ്യത്ത് ഇന്നലെ( 13-12- 2021) ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് കോട്ടയം ജില്ലയിലാണ്. 35.6 Oc ആണ് ജില്ലയിലെ ഇന്നലെ അനുഭവപ്പെട്ട ചൂട്. അതായത് ശരാശരിയെക്കാൾ 3.6 Oc കൂടുതൽ. തുടർന്യൂനമർദ്ദങ്ങൾ, ചക്രവാതങ്ങൾ, അകമ്പടിയായെത്തുന്ന അതിതീവ്രമഴകൾ, ലഘുമേഘസ്ഫോടനങ്ങൾ, തലക്കെട്ടൊഴിയാതെ എത്തുന്ന കെടുതികൾ, റെക്കോർഡ് മഴ കുറിച്ച് കാലവർഷവും തുലാവർഷവും ഇതൊക്കെയാണ് കഴിഞ്ഞ കുറച്ചുനാളുകളായുള്ള കേരളത്തിന്റെ കാലാവസ്ഥാ ഭൂപടത്തിലെ അടയാളപ്പെടുത്തലുകൾ. ചൂടൊഴിയാത്ത […]

കെ.എസ്.ആർ.ടി.സി ബസിൽ നിന്നും മൂന്നര ലിറ്റർ അന്യസംസ്ഥാന വിദേശ മദ്യം പിടിച്ചെടുത്തു; ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ ആലപ്പുഴ: സര്‍വീസ് കഴിഞ്ഞ് മടങ്ങിയെത്തിയ കെ.എസ്.ആര്‍.ടി.സിയുടെ ആലപ്പുഴ ഡിപ്പോയിലെ സൂപ്പര്‍ ഡീലക്സ് ബസിലെ ജീവനക്കാരുടെ ബാഗില്‍ നിന്ന് രേഖകളില്ലാത്ത 3.5 ലിറ്റര്‍ അന്യസംസ്ഥാന വിദേശ മദ്യം കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗം പിടിച്ചെടുത്തു. സംഭവത്തിന് പിന്നാലെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. കെഎസ്ആർടിസിയുടെ കൊല്ലൂർ മൂകാംബിക–ആലപ്പുഴ സൂപ്പർ ഡീലക്സ് ബസ് ആലപ്പുഴ ബസ്‌‌സ്റ്റാൻഡിൽ എത്തിയപ്പോൾ ഇന്നലെ ഉച്ചയോടെയാണ് മൂന്നര ലീറ്റർ വിദേശ മദ്യം പിടികൂടിയത്. ഇതേ തുടർന്ന് ബസിലെ ഡ്രൈവർ കം കണ്ടക്ടർമാരായ സി.ജെ ഡിക്സൺ, എ.ചന്ദ്രൻ എന്നിവർ ഓടി രക്ഷപ്പെടുകയായിരുന്നു. തിരുവനന്തപുരത്തെ […]