കോട്ടയം ജില്ലയിൽ 1288 പേർക്ക് കോവിഡ്; 1434 പേർ രോഗമുക്തർ; 1253 പേർക്ക് രോ​ഗം ബാധിച്ചത് സമ്പർക്കം മുഖേന

കോട്ടയം ജില്ലയിൽ 1288 പേർക്ക് കോവിഡ്; 1434 പേർ രോഗമുക്തർ; 1253 പേർക്ക് രോ​ഗം ബാധിച്ചത് സമ്പർക്കം മുഖേന

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 1288 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1253 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 35 പേർ രോഗബാധിതരായി. 1434 പേർ രോഗമുക്തരായി. പുതിയതായി 6167 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 546 പുരുഷൻമാരും 564 സ്ത്രീകളും 178 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 234 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ 6890 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 287010 പേർ കോവിഡ് ബാധിതരായി. 277226 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 51309 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -141

എരുമേലി- 76

കാഞ്ഞിരപ്പള്ളി – 63

മുണ്ടക്കയം 56

പള്ളിക്കത്തോട് – 54

പാറത്തോട് – 47

മാഞ്ഞൂർ – 46

അയർക്കുന്നം – 40

കൂരോപ്പട – 36

ഏറ്റുമാനൂർ – 34

വാഴൂർ-29

പാമ്പാടി – 27

കൂട്ടിക്കൽ -26

ചങ്ങനാശേരി – 25

അയ്മനം -24

ചിറക്കടവ്, തലയോലപ്പറമ്പ്
കുമരകം – 22

ഞീഴൂർ, കോരുത്തോട് – 20

തിരുവാർപ്പ്, വിജയപുരം
പുതുപ്പള്ളി, നെടുംകുന്നം -17

കടുത്തുരുത്തി – 16

അതിരമ്പുഴ, കരൂർ, മുളക്കുളം, മരങ്ങാട്ടുപിള്ളി – 15

മാടപ്പള്ളി, പാലാ -14

ആർപ്പൂക്കര, തലയാഴം, പനച്ചിക്കാട്-13

മണർകാട്, വൈക്കം, മീനടം, കാണക്കാരി – 12

ഉഴവൂർ – 11

വാഴപ്പള്ളി, വെള്ളൂർ – 10

കുറവിലങ്ങാട്, തൃക്കൊടിത്താനം, എലിക്കുളം-9

ഉദയനാപുരം, വെള്ളാവൂർ, അകലക്കുന്നം, രാമപുരം – 8

പായിപ്പാട്, ഈരാറ്റുപേട്ട, മണിമല, കിടങ്ങൂർ, കടപ്ലാമറ്റം -7

വെച്ചൂർ, തലപ്പലം – 6

വാകത്താനം, നീണ്ടൂർ, പൂഞ്ഞാർ – 5

പൂഞ്ഞാർ തെക്കേക്കര, മുത്തോലി, കങ്ങഴ, കുറിച്ചി – 4

കറുകച്ചാൽ, കടനാട്, ചെമ്പ്, മീനച്ചിൽ- 3

മറവന്തുരുത്ത്, തിടനാട്, കൊഴുവനാൽ,
മേലുകാവ്, ടി.വി പുരം – 2

ഭരണങ്ങാനം, മൂന്നിലവ്, തീക്കോയി, വെളിയന്നൂർ, കല്ലറ – 1