നാളെ നടത്താനിരുന്ന പ്ലസ് വൺ,എം ജി സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴക്കെടുതിയെ തുടർന്ന് നാളെ നടത്താനിരുന്ന പ്ലസ് വൺ പരീക്ഷകൾ മാറ്റിവെച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എം ജി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്ക ഭീഷണിയും കണക്കിലെടുത്തതാണ് സർവകലാശാലയുടെ തീരുമാനം. അതേസമയം അറബിക്കടലിൽ ഉണ്ടായ ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴയുടെ തീവ്രത കുറഞ്ഞു. സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പത്തനംതിട്ട, കോട്ടയം, ഇടുക്കി […]

കാഞ്ഞിരപ്പള്ളിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് പട്ടിമറ്റം കല്ലോലില്‍ ചെക്ക്ഡാമിൽ നിന്ന്; മൃതദേഹം പട്ടിമറ്റം സ്വദേശി രാഘവൻ്റെ ഭാര്യ രാജമ്മയുടെത്

സ്വന്തം ലേഖിക കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ഇന്നലെ പകല്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി രാഘവൻ്റെ ഭാര്യ രാജമ്മയുടെ മൃതദേഹമാണ് ഇന്ന് പുലര്‍ച്ചെ കണ്ടെത്തിയത്. പട്ടിമറ്റം കല്ലോലില്‍ ചെക്ക്ഡാമിലാണ് മൃതദേഹം കണ്ടത്. പ്രദേശവാസിയായ ഷെഫിന്‍ പുതുപ്പറമ്പില്‍ ആണ് ഡാമിലെ ചെളിയില്‍ സ്ത്രീയുടെ മൃതദേഹം കിടക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. അതേസമയം, കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടു കൂടി ഈ പ്രദേശത്തു മരിച്ചവരുടെ എണ്ണം ഏഴായി സ്ഥിരീകരിച്ചു. അല്‍പ്പം മുന്‍പ് ഓലിക്കല്‍ ഷാലറ്റിന്റെ (29) […]

വണ്ടൻപതാലിലെ ബ്ലേഡുകാരൻ്റെ ഭീഷണി; ആത്മഹത്യാ കുറിപ്പെഴുതി വെച്ച ശേഷം യുവതി ആറ്റിൽ ചാടി; 6 ലക്ഷം രൂപയും സ്വർണ്ണവും വാങ്ങി വഞ്ചിച്ചത് ഓട്ടോ ഡ്രൈവർ അപ്പാവു സന്തോഷെന്ന് യുവതിയുടെ ആത്മഹത്യാ കുറിപ്പ്

സ്വന്തം ലേഖകൻ മുണ്ടക്കയം: വണ്ടൻപതാലിലെ ഓട്ടോ ഡ്രൈവറും ബ്ലേഡുകാരനുമായ അപ്പാവു സന്തോഷ് സ്വർണ്ണവും പണവും വാങ്ങിയ ശേഷം ഭീഷണിപ്പെടുത്തുകയും, അപമാനിക്കുകയാണെന്നും കത്ത് എഴുതി വെച്ച ശേഷം യുവതി ആറ്റിൽ ചാടി. ഇന്നലെ ഉച്ചയോടെയാണ് സംഭവം . യുവതിയെ കാണാനില്ലന്ന വാർത്ത സോഷ്യൽ മീഡിയ വഴി വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും നാട്ടുകാർ തിരച്ചിൽ നടത്തുകയും ചെയ്യുന്നതിനിടെയാണ് യുവതി മുണ്ടക്കയത്ത് മണിമലയാറ്റിൽ ചാടിയത്. ചൂണ്ടയിടുകയായിരുന്ന യുവാക്കൾ ഇത് കാണുകയും അവർ യുവതിയെ രക്ഷപെടുത്തി മുണ്ടക്കയം സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു. സന്തോഷ് തന്നോട് 6 ലക്ഷം രൂപയും, സ്വർണ്ണവും വാങ്ങിയതായി യുവതി […]

കോവിഡ് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ആവശ്യമായ ശാരീരിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ക്യാമ്പുകളിൽ കഴിയുന്നവർ തയ്യാറാകണം; ക്യാമ്പുകളിൽ ആളുകൾ കൂട്ടംകൂടി ഇടപഴകാൻ പാടുള്ളതല്ല; ക്യാമ്പുകൾ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കനത്ത മഴകെടുതിയുടെ സഹചര്യത്തിൽ പ്രശ്‌നബാധിത പ്രദേശങ്ങളിൽ ഉള്ളവർക്കായി ദുരിതാശ്വാസക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യാമ്പുകൾ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ആവശ്യമായ ശാരീരിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ക്യാമ്പുകളിൽ കഴിയുന്നവർ തയ്യാറാകണം. ക്യാമ്പുകളിൽ ആളുകൾ കൂട്ടംകൂടി ഇടപഴകാൻ പാടുള്ളതല്ല. ഒരു ക്യാമ്പിൽ എത്ര ആളുകളെ ഉൾക്കൊള്ളാൻ കഴിയുമെന്ന് തിട്ടപ്പെടുത്തണം. കൂടുതൽ ആളുകളെ താമസിപ്പിക്കേണ്ടി വന്നാൽ ക്യാമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കാം എന്നും കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. […]

കൂട്ടിക്കലും കൊക്കയാറിലും ഉണ്ടായത് മേഘവിസ്ഫോടനം; കണ്ടെത്തല്‍ കൊച്ചി സര്‍വകലാശാല അന്തരീക്ഷ പഠന വിഭാഗത്തിൻ്റെത്; നാവിക സേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍ കൂട്ടിക്കലിലേക്ക്

സ്വന്തം ലേഖിക കോട്ടയം: ഇന്നലെ കോട്ടയം, ഇടുക്കി ജില്ലകളിലായി ഉണ്ടായത് മേഘവിസ്ഫോടനമെന്ന് വിലയിരുത്തല്‍. കൊച്ചി സര്‍വകലാശാലയിലെ അന്തരീക്ഷ പഠന വകുപ്പിൻ്റെതാണ് നിഗമനം. കൊക്കയാര്‍, കൂട്ടിക്കല്‍ പ്രദേശങ്ങളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചാണ് ഈ നിഗമനത്തിലേക്ക് എത്തിയത്. അതേ സമയം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം രാവിലെ തന്നെ തുടങ്ങി. കരസേന, എന്‍ഡിആര്‍എഫ് എന്നിവരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തെരച്ചില്‍. നാവിക സേനയുടെ രണ്ടു ഹെലികോപ്റ്ററുകളും അല്‍പ്പസമയത്തിനകം കുട്ടിക്കല്‍ എത്തും. പ്രദേശത്ത് കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണവും ഹെലികോപ്ടര്‍ വഴി എത്തിക്കും.

മൂന്ന് മൃതദേഹം കൂടി കണ്ടെത്തി; കൂട്ടിക്കലില്‍ മരണം ഏഴായി; മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ; ഇനി കണ്ടെത്താനുള്ളത് 17 മൃതദേഹങ്ങൾ; തെരച്ചില്‍ തുടരുന്നു

സ്വന്തം ലേഖിക കോട്ടയം: കൂട്ടിക്കലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് മൃതദേഹം കൂടി കണ്ടെത്തി. ഇതുവരെ ലഭിച്ചത് ഏഴ് മൃതദേഹങ്ങൾ. മൂന്ന് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ കാത്തിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൂട്ടിക്കലിൽ നിന്ന് നേരത്തെ ഓട്ടോഡ്രൈവറായ ഓലിക്കല്‍ ഷാലറ്റിന്റെ(29) മൃതദേഹം കണ്ടെത്തിയിരുന്നു. കൂട്ടിക്കല്‍ വെട്ടിക്കാനത്ത് നിന്നാണ് ഷാലറ്റിന്റെ മൃതദേഹം ലഭിച്ചത്. കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് കൂട്ടിക്കല്‍ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ്. ഉരുള്‍പൊട്ടലില്‍ നാല് വീടുകള്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഫയര്‍ഫോഴ്‌സും ദേശീയ ദുരന്തനിവാരണ സേനയും കരസേനയും സംയുക്തമായാണ് തെരച്ചില്‍ […]

പെരുമഴയില്‍ വിറങ്ങലിച്ച്‌ കേരളം; ഇന്നലെ പെയ്ത മഴയുടെ കണക്ക് അറിയാം

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ പലയിടങ്ങളിലായി കഴിഞ്ഞ 22 മണിക്കൂറില്‍ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് പീരുമേട്ടിലാണ്. 297.5 mm മഴയാണ് ഇവിടെ പെയ്തത്. കേരളത്തില്‍ പലയിടങ്ങളിലായി പെയ്ത മഴയുടെ തോത് അറിയാം: പീരുമേട്: 297.5 mm കീരംപാറ: 223 mm തൊടുപുഴ: 203 mm പൂഞ്ഞാര്‍: 164.5 mm ചെറുതോണി: 161.5 mm ചാലക്കുടി: 151.5 mm സീതത്തോട്: 143 mm പന്നിയൂര്‍: 140.5mm മുവാറ്റുപുഴ: 132 mm നീലേശ്വരം: (EKM) 131 mm തെന്മല: 103 mm […]

തെക്കന്‍ കേരളം ഇപ്പോഴും മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും ദുരിതത്തില്‍ തന്നെ; ഇതിനോടകം ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയത് ആയിരക്കണക്കിന് ആളുകളെ; കോട്ടയത്ത് മാത്രം തുറന്നത് 33 ക്യാമ്പുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ മഴക്കെടുത്തി തീർത്ത നാശം വളരെ വലുതാണ് എന്നാണ് അടുത്ത സമയങ്ങളിൽ ആയി പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. തെക്കന്‍ കേരളം ഇപ്പോഴും മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും ദുരിതത്തില്‍ നിന്ന് കരകയറാനായിട്ടില്ല. പലര്‍ക്കും വീടുകള്‍ നഷ്ടപ്പെട്ടു. അപ്രതീക്ഷിതമായി വന്ന മഴ എല്ലാം കൊണ്ടുപോയപ്പോള്‍ നിസഹയായി നോക്കിനില്‍ക്കുകയാണ് പലരും.എന്ത് ചെയ്യണം എന്നറിയാതെ കണ്ണിൽ കുതിർന്നിരിക്കുന്ന സാധാരണക്കാരുടെ ചിത്രങ്ങൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ കിടപ്പാടവും ഉറ്റവരെയും നഷ്ടമായവരെയും നിരവധിയാണ്. ആയിരക്കണക്കിന് ആളുകളെ ഇതിനോടകം ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ആലപ്പുഴയില്‍ 12ഉം […]

അഗ്നിശമന സേനയെത്തി ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതിനിടെ അടുത്ത ഉരുൾ പൊട്ടി; വെള്ളം ഒഴുകി ബസ്സിനടുത്തേക്ക് വരുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഒരു കുട്ടിയും മറ്റൊരാളും ഒഴുകിവരുന്നത് കണ്ടക്ടർ കണ്ടു; പുല്ലുപാറയിൽ ഉരുൾപൊട്ടലിൽപ്പെട്ടവരുടെ രക്ഷയ്ക്കെത്തിയത് കെഎസ്ആര്‍ടിസി ബസ് ജീവനക്കാർ; മഴയും ഉരുൾപ്പൊട്ടലും കനത്തനാശം വിതച്ച കോട്ടയം ജില്ലയിലെ കിഴക്കൻമേഖലയിൽ രക്ഷാപ്രവർത്തനം ഇന്നും തുടരും

സ്വന്തം ലേഖകൻ കോട്ടയം: മഴയും ഉരുൾപ്പൊട്ടലും കനത്തനാശം വിതച്ച കോട്ടയം ജില്ലയിലെ കിഴക്കൻമേഖലയിൽ രക്ഷാപ്രവർത്തനം ഇന്നും തുടരും. കരസേനയും, ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലായിരിക്കും ദുരന്തമേഖലകളിലെ രക്ഷാദൗത്യം. പുല്ലുപാറയിൽ ഉരുൾപൊട്ടലിൽപ്പെട്ടവരുടെ രക്ഷയ്ക്കെത്തിയത് കെഎസ്ആര്‍ടിസി ബസ് ജീവനക്കാർ. ഇന്നലെ രാവിലെയാണ് പുല്ലുപാറയിൽ ഉരുൾപൊട്ടിയത്. രക്ഷയ്ക്കെത്തിയത് കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ വാക്കുകൾ ഇങ്ങനെ…. ‘രാവിലെ പത്തു മണിക്ക് എരുമേലിക്ക് വരുന്നതിനിടെ പുല്ലുപാറയിൽ ഉരുൾപൊട്ടി കിടക്കുകയായിരുന്നു. ഞങ്ങളുടെ മുന്നിലും പിന്നിലുമായി നിരവധി വാഹനങ്ങൾ ഉണ്ടായിരുന്നു. അഗ്നിശമന സേനയെത്തി ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതിനിടെ അടുത്ത ഉരുൾ പൊട്ടി. തുടർന്ന് […]

കുട്ടിക്കലിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു; ഇനിയും കാണാനുള്ളത് 17 പേർ; തകർന്നടിഞ്ഞ് കൂട്ടിക്കൽ; ഉറ്റവരെ കാണാതെ നിരവധി പേർ ഇപ്പോഴും; തിരച്ചിൽ തുടരുന്നു; ഒന്നിനും കൃത്യമായ കണക്ക് ഇല്ല

സ്വന്തം ലേഖകൻ കോട്ടയം: ദുരന്തഭൂമിയിൽ നിന്നും ഇന്ന് രാവിലെ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതു വരെ നാല് മൃതദേഹങ്ങൾ കണ്ടെടുത്തതായി സ്ഥിരീകരിച്ചു.ഷാലറ്റ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത് നേരത്തെ ഇവിടെ നിന്നും ഏഴു മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. കോട്ടയം ജില്ലയില്‍ 33 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ 19ും മീനച്ചില്‍ താലൂക്കില്‍ 13ും കോട്ടയത്ത് ഒരു ദുരിതാശ്വാസ ക്യാമ്പുമാണുള്ളത്. 321 കുടുംബങ്ങളില്‍ നിന്നുള്ള 1196 അംഗങ്ങളാണ് ക്യാമ്പുകളിലുള്ളത്. മണിമല അടക്കം ജനങ്ങള്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ രാവിലെ ഹെലികോപ്ടറില്‍ ഭക്ഷണമെത്തിക്കും. കോട്ടയം […]