പ്രൊഫ. പാലക്കീഴ് നാരായണൻ അന്തരിച്ചു

സ്വന്തം ലേഖകൻ മലപ്പുറം: പ്രൊഫ. പാലക്കീഴ് നാരായണൻ (81) അന്തരിച്ചു .സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും. വാർദ്ധ്യക്യ സഹജമായ അസുഖത്തെ തുടർന്ന് ചെമ്മാണിയോടുള്ള വീട്ടിൽ വിശ്രമത്തിലിരിക്കെ വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് മരണം 1973 മുതൽ ഗ്രന്ഥശാലാ സംഘം സംസ്ഥാന കൗൺസിൽ അംഗം, 10 വർഷം ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്‌സി കുട്ടീവ് അംഗം, ഗ്രന്ഥാലോകം പത്രാധിപർ പുകസ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങി വിവിധ മേഖലകളിലും കഴിവ് തെളിയിച്ച വ്യക്തിയാണ് മേലാറ്റൂർ ചെമ്മാണിയോട് സ്വദേശിയായ പ്രൊഫ.പാലക്കീഴ് നാരായണൻ .വിടി […]

മൂന്ന് മാസങ്ങൾക്ക് ശേഷം; സിപിഎം നേതാക്കൾ പ്രതി ചേർക്കപ്പെട്ട തലശ്ശേരി ഫസൽ വധക്കേസിൽ സിബിഐ തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

സ്വന്തം ലേഖകൻ തലശ്ശേരി: സിപിഎം നേതാക്കൾ പ്രതി ചേർക്കപ്പെട്ട തലശ്ശേരി ഫസൽ വധക്കേസിൽ സിബിഐ തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. മൂന്ന് മാസം നീണ്ട തുടരന്വേഷണത്തിൽ കേസിൽ ആർഎസ്എസ് പ്രവർത്തകരാണ് വധത്തിന് പിന്നിലെന്ന വാദം തെറ്റെന്ന് തെളിഞ്ഞുവെന്നാണ് സിബിഐ റിപ്പോർട്ടിൽ വാദിക്കുന്നത്. ടിപി വധക്കേസിൽ കുറ്റവാളികളായ കൊടിസുനിയും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നും സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കേസിൽ പങ്കുണ്ടെന്നും സിബിഐ ആവർത്തിക്കുന്നു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള തങ്ങളുടെ ആദ്യ അന്വേഷണ റിപ്പോർട്ട് തന്നെയാണ് ശരിയെന്നാണ് സിബിഐ തുടരന്വേഷണ റിപ്പോർട്ടിലും പറയുന്നത്. 2006 […]

മലയാളി പൊളിയല്ലേ..! തെ​ങ്ങി​ല്‍ ക​യ​റി​യ മ​ലമ്പാമ്പി​നെ പി​ടി​കൂ​ടാന്‍ തെ​ങ്ങ് വെ​ട്ടിയിട്ടു; ആര്‍പ്പുവിളിച്ച്‌ ആഘോഷിച്ച്‌ ജനക്കൂട്ടം; സംഭവം ഇങ്ങനെ

സ്വന്തം ലേഖകൻ കി​ഴ​ക്ക​മ്പ​ലം: തെ​ങ്ങി​നു മു​ക​ളി​ല്‍ ക​യ​റി​യ മ​ല​​മ്പാമ്പിനെ തെ​ങ്ങ് വെ​ട്ടി​യി​ട്ടു പി​ടി​കൂ​ടി. ഇ​ന്ന​ലെ പുലര്‍ച്ചെ 5.30 ന് ​പ​ഴ​ങ്ങ​നാ​ട് ക​പ്പേ​ള​പ്പ​ടി​ക്കു സ​മീ​പം പി.​ഡി. സാ​ബു​വി​ന്‍റെ വീ​ട്ടി​ലെ തെ​ങ്ങി​ലാ​ണ് 12 അ​ടി​യോ​ളം നീ​ള​മു​ള്ള മ​ല​മ്പാമ്പ് ക​യ​റി​യ​ത്. പ്ര​ഭാ​ത​പ്രാ​ര്‍​ഥ​ന​യ്ക്കാ​യി പ​ള്ളി​യി​ല്‍ പോ​യ​വ​ര്‍ റോ​ഡി​ല്‍ കി​ട​ക്കു​ന്ന പാ​മ്പി​നെ ക​ണ്ടി​രു​ന്നു. ആ​ളു​ക​ളെ​യും വാ​ഹ​ന​ത്തി​ന്‍റെ വെ​ളി​ച്ച​വും ക​ണ്ട​തോ​ടെ പാ​മ്പ്‌ റോ​ഡി​ല്‍​നി​ന്ന് മ​തി​ല്‍ ക​ട​ന്ന് സ​മീ​പ​ത്തെ തെ​ങ്ങി​ലേ​ക്ക് ക​യ​റി. പാ​മ്പിനെ താ​ഴെ​യി​റ​ക്കാ​ന്‍ നാ​ട്ടു​കാ​ര്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഒ​ടു​വി​ല്‍ മൂ​വാ​റ്റു​പു​ഴ​യി​ല്‍ നി​ന്നെ​ത്തി​യ പാ​മ്പു​പി​ടി​ത്ത​ക്കാ​ര​ന്‍ ഷാ​ജി​യും ഐ​ആ​ര്‍​ഡ​ബ്ല്യു പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് തെ​ങ്ങ് വെ​ട്ടി​മ​റി​ച്ചി​ട്ടു […]

സ്വകാര്യ ബാങ്കിന്റെ ഗുണ്ടായിസം; ലോൺ കുടിശ്ശിഖ അടക്കാൻ വന്ന യുവാവിനെ ക്രൂരമായി മർദ്ദിച്ചു ; തല ചില്ലിലിടിപ്പിച്ച് പൊട്ടിച്ചു; 56000 രൂപ കൂടിശിഖയെന്ന് പറഞ്ഞ് വിളിച്ച് വരുത്തി ; ബാങ്കിലെത്തിയപ്പോൾ ഒരു ലക്ഷത്തിന് മുകളിൽ അടയ്ക്കണമെന്ന് വിരട്ടലും,ഭീഷണിയും; കലക്ട്രേറ്റിന് സമീപമുള്ള ഇൻഡസ് ഇൻഡ് ബാങ്ക് ഗുണ്ടകളുടെ താവളമോ?

സ്വന്തം ലേഖകൻ കോട്ടയം: കാറിന്റെ കുടിശിഖയുള്ള ലോൺ തുക അടക്കാനായി ബാങ്ക് അധികൃതർ വിളിച്ച് വരുത്തിയ യുവാവിന് നേരെ ന്യൂ ജൻ ബാങ്ക് ജീവനക്കാരുടെ ക്രൂര മർദ്ദനം. ജില്ലാ ഭരണസിരാകേന്ദ്രമായ കലക്ട്രേറ്റിനും പൊലീസ് മേധാവിയുടെ ഓഫീസും, ഈസ്റ്റ് സ്റ്റേഷന് സമീപമുള്ള ഇൻഡസ് ഇൻഡ് ബാങ്കിലാണ് സംഭവം. വടവാതൂർ സ്വദേശിയായ യുവാവാണ് ആക്രമണത്തിന് ഇരയായത്. വടവാതൂർ ഉണ്ണിക്കുന്നേൽ വീട്ടിൽ ആർബിൻ ചെറിയാനാണ് മർദ്ദനമേറ്റത്. ഇന്നലെ കാറിന്റെ അടവ് മുടങ്ങിയെന്ന് പറഞ്ഞ് ആർബിന്റെ വീട്ടിൽ ബാങ്കിലെ ഗുണ്ടകൾ ചെന്നിരുന്നു. അവിടെ ഒരു മരണം നടന്ന സമയത്തായിരുന്നു സംഘത്തിന്റെ […]

പെട്രോളില്‍ വെള്ളം കലര്‍ത്തി വില്‍പന: സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസെത്തി പമ്പ് അടപ്പിച്ചു ​

സ്വന്തം ലേഖകൻ വാ​ടാ​ന​പ്പ​ള്ളി: ​പമ്പി​ല്‍​ നി​ന്ന്​ ഇ​ന്ധ​നം നി​റ​ച്ചു​പോ​യ വാ​ഹ​ന​ങ്ങ​ള്‍ ഒ​രു കി​ലോ​മീ​റ്റ​ര്‍ പോ​യ​പ്പോ​ഴേ​ക്കും നി​ശ്ച​ല​മാ​യതോടെ പെ​ട്രോ​ളി​ല്‍ വെ​ള്ളം ക​ല​ര്‍ത്തി വില്‍പന നടത്തിയ പമ്പ് നാട്ടുകാര്‍ അടപ്പിച്ചു. ബു​ധ​നാ​ഴ്ച കാ​റി​ല്‍ പെ​ട്രോ​ള്‍ നി​റ​ച്ച്‌ തൃ​ശൂ​രി​ലേ​ക്ക്​ ജോ​ലി​ക്ക് പോ​വു​ക​യാ​യി​രു​ന്ന ത​ളി​ക്കു​ളം സ്വ​ദേ​ശി സു​നീ​ഷിന്റെ വാ​ഹ​നം ക​ണ്ട​ശാം​ക​ട​വി​ല്‍ എ​ത്തി​യ​തോ​ടെ നി​ശ്ച​ല​മാ​യി. തു​ട​ര്‍​ന്ന് മെ​ക്കാ​നി​ക്കി​നെ വി​ളി​ച്ചു​വ​രു​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ട്രോ​ളി​ല്‍ കൂ​ടു​ത​ലും വെ​ള്ള​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തെ​ന്ന് സു​നീ​ഷ് പ​റ​ഞ്ഞു. ഇ​തേ തു​ട​ര്‍​ന്ന് പെ​ട്രോ​ള്‍ പ​മ്പി​ല്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ കാ​ര​ണം അ​റി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. ഇ​തേ പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ട്ടി മ​റ്റു ചി​ല ആ​ളു​ക​ളും […]

സിനിമയിൽ വയർലെസ് എങ്കിൽ ഇവിടെ ലാപ്ടോപ്; സ്വന്തം സ്റ്റേഷനിൽ നിന്ന് കാണാതായ ലാപ്ടോപ്പ് തേടി കച്ചകെട്ടിയിറങ്ങി പോലീസുകാർ; കാണാതായ സാഹചര്യമോ.. അതിലും പരിതാപകരം; പന്തീരങ്കാവ് പോലീസ് സ്റ്റേഷനിൽ നടന്നത് സിനിമയെ വെല്ലുന്ന മോഷണം

സ്വന്തം ലേഖകൻ കോഴിക്കോട്: സ്വന്തം സ്റ്റേഷനിൽ നിന്ന് ‌കളവുപോയ ലാപ്ടോപ് കണ്ടെത്താനായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി കോഴിക്കോട്ടെ പന്തീരങ്കാവ് പൊലീസ്. അലൻ- താഹ കേസുള്‍പ്പെടെയുള്ള പ്രധാന വിവരങ്ങളടങ്ങിയ ലാപ്ടോപാണ് സ്റ്റേഷനില്‍ നിന്ന് കാണാതായത്. സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം മോഷണക്കുറ്റം ചുമത്തി കേസ് എടുത്തെങ്കിലും എഫ്ഐആറില്‍ ആരുടെയും പേര് വച്ചിട്ടില്ല. എബ്രിഡ് ഷൈന്റെ നിവിൻ പോളി ചിത്രം ആക്ഷൻ ഹീറോ ബിജുവിലെ ഹെഡ് കോൺസ്റ്റബിൾ മിനിമോന്റെ അവസ്ഥയിൽ ആണ് പന്തീരങ്കാവ് പൊലീസ്. സിനിമയിൽ വയർലെസ് സെറ്റാണ് കാണാതായതെങ്കിൽ ഇവിടെ ലാപ്ടോപ് ആണെന്ന് […]

രാഷ്ട്രീയക്കാരുടെ താല്‍പ്പര്യത്തിന് സര്‍വ്വീസുകള്‍ നടത്തിയതോടെ പല റൂട്ടുകളും ആളില്ലാ ബസുകള്‍ ഓടുന്ന അവസ്ഥ; കോവിഡിൽ നട്ടെല്ല് ഒടിഞ്ഞ കെ എസ് ആര്‍ ടി സിയുടെ അടിത്തറയിളക്കിയത് യൂണിയനുകളുടെ തീരുമാനങ്ങൾ; രക്ഷകനായെത്തിയ തച്ചങ്കരിയും പിന്മാറിയതോടെ കെ എസ് ആര്‍ ടി സി നിലയില്ലാ കയത്തില്‍; ആനവണ്ടിയുടെ പ്രതിസന്ധി സമാനതകളില്ലാത്തത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: എല്ലാ മാസവും ശമ്പളം നല്‍കാന്‍ കോടികള്‍ നല്‍കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തിൽ കെ എസ് ആര്‍ ടി സിയില്‍ ഇനി അച്ചടക്കം നടപ്പാക്കല്‍ കാലം. 1000 എം പാനല്‍ ജീവനക്കാരെ നിയമിക്കാനുള്ള നീക്കം അണിയറയില്‍ തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടെയാണ് മാനേജ്‌മെന്റ് ജീവനക്കാരുടെ ആധിക്യത്തെ കുറിച്ച്‌ പറയുന്നത്. കുറച്ചു കാലത്തേക്ക് ഇനി നിയമനങ്ങള്‍ പാടില്ലെന്ന തിരിച്ചറിവാണ് ഇതിലുള്ളത്. എന്നാല്‍ ഇതിനോട് സര്‍ക്കാരെടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. കെഎസ്‌ആര്‍ടിസി നിലവില്‍ നേരിട്ടിരിക്കുന്ന പ്രതിസന്ധി മറികടക്കാന്‍ സാമ്ബത്തിക അച്ചടക്കം അനിവാര്യമാണെന്ന് ജീവനക്കാരെ മാനേജ്‌മെന്റ് അറിയിച്ചു. […]

നാടിന്റെ മാറുന്ന സാമൂഹികാവസ്ഥയിൽ ചില ഓർമ്മപ്പെടുത്തലുകളുമായി രണ്ടിന്റെ ട്രെയിലർ പുറത്ത്; ചിത്രം ഡിസംബർ പത്തിന് റിലീസ്…

അജയ് തുണ്ടത്തിൽ ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്യുന്ന “രണ്ട് ” ഡിസംബർ പത്തിന് തീയേറ്ററുകളിലെത്തും. റിലീസ് തീയതിയും ട്രയിലറും മമ്മൂക്കയുടെ പേജിലൂടെയാണ് പുറത്ത് വിട്ടത്. ബിനുലാൽ ഉണ്ണി രചന നിർവ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം, കേരളത്തിന്റെ സമകാലിക രാഷ്ട്രീയ വിഷയങ്ങൾ ആഴത്തിൽ ചർച്ച ചെയ്യുന്നു. നാടിന്റെ മാറുന്ന സാമൂഹികാന്തരീക്ഷത്തിൽ ശക്തമായ ചില ഓർമ്മപ്പെടുത്തലുകളുംചിത്രം ഉന്നം വെയ്ക്കുന്നുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണൻ , അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ […]

ജനവാസ മേഖലയെ ഭീതിയിലാഴ്ത്തിയിരുന്ന പുലി കെണിയിൽ; കെണിയിൽ പെട്ട പുലിയെ കാട്ടിലേക്ക് തുറന്നുവിടാൻ തീരുമാനം

സ്വന്തം ലേഖകൻ പത്തനംതിട്ട: കോന്നി കൊച്ചുക്കോയിക്കൽ വിളക്കുപാറയിൽ പുലി കെണിയിൽ വീണു. പുലിയെ പിടികൂടാനായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ജനവാസ മേഖലിയിൽ പുലി ഇറങ്ങിയതോടെ ഭീതിയിലായിരുന്നു ജനങ്ങൾ. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുലിയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ‌മാസം 25നാണ് വനം വകുപ്പ് കെണി വച്ചത്. കൂട്ടിലകപ്പെട്ട പുലിയുടെ ആരോ​ഗ്യാവസ്ഥ മൃ​ഗഡോക്ടർമാർ പരിശോധിക്കും. അതിനുശേഷം കാട്ടിലേക്ക് തുറന്നുവിടാനാണ് തീരുമാനം.

ശ്വേതാമേനോൻ ചിത്രം മാതംഗിയുടെ ചിത്രീകരണം പുരോഗമിക്കുന്നു

അജയ് തുണ്ടത്തിൽ മാതംഗി പുരോഗമിക്കുന്നു. ശ്വേതാമേനോൻ നായിക വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ നായർ നിർമ്മിച്ച് ഋഷി പ്രസാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ശ്വേതാമേനോൻ നായികാ ചിത്രം ‘ മാതംഗി’ കണ്ണൂരിൽ പുരോഗമിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രതിപാദന വിഷയം. ഫാന്റസി ജോണറിലൊരുങ്ങുന്ന പ്രണയചിത്രത്തിൽ, ഇതുവരെ കാണാത്ത മേയ്ക്കോവറിലും ഭാവത്തിലുമാണ് ശ്വേതാമേനോൻ അഭിനയിക്കുന്നത്. ശ്വേതാമേനോനു പുറമെ വിഹാൻ, റിയാസ്ഖാൻ , കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല , ഗീതാ വിജയൻ, സുനിത ധൻരാജ്, […]