യു.എസ്, യു.കെ വിസയുള്ള ഇന്ത്യക്കാർക്ക് യുഎഇ വിസഓൺ അറൈവൽ സൗകര്യം നിർത്തിവെച്ചു; നടപടി താൽക്കാലികമെന്ന് അധികൃതർ

യു.എസ്, യു.കെ വിസയുള്ള ഇന്ത്യക്കാർക്ക് യുഎഇ വിസഓൺ അറൈവൽ സൗകര്യം നിർത്തിവെച്ചു; നടപടി താൽക്കാലികമെന്ന് അധികൃതർ

 

സ്വന്തം ലേഖകൻ

യു.എ.ഇ: യു.എസ്, യു.കെ, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ നൽകുന്ന വിസ അല്ലെങ്കിൽ റസിഡൻസ് പെർമിറ്റ് ഉള്ള ഇന്ത്യൻ പൗരന്മാർക്ക് യുഎഇ വിസ വിലക്ക്. നടപടി താൽക്കാലികമാണ്. ഇത്തിഹാദ് എയർവേയ്സ് തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പതിനാലു ദിവസത്തിലധികം ഇന്ത്യയിൽ തങ്ങി തിരിച്ചു വരുന്ന യാത്രക്കാർക്കും വിലക്ക് ബാധകമാണ്.

എന്നാൽ ഇതിന്റെ കാരണം എന്താണെന്ന് അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടുതൽ വിവരങ്ങൾ എയർവെയിസിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. യുഎസ്. യുകെ, അല്ലെങ്കിൽ ഒരു യൂറോപ്യൻ യൂണിയൻ നൽകുന്ന വിസ അല്ലെങ്കിൽ റസിഡൻസ് പെർമിറ്റുള്ള ഇന്ത്യൻ പൗരൻമാർക്ക് യു.എ.ഇ വിസക്ക് അർഹതയുണ്ടെന്ന് കഴിഞ്ഞ ആഴ്ച ഇത്തിഹാദ് പ്രഖ്യാപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം ആദ്യം യുഎഇ കോവിഡ് നിയന്ത്രണത്തിൽ ഇളവ് വരുത്തിയിരുന്നു. ഇന്ത്യയടക്കം മറ്റ് അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ അനുവദിക്കുന്നതിനായി പുതിയ പ്രോട്ടാകോൾ കൊണ്ടു വന്നിരുന്നു. ഇതനുസരിച്ച് യുഎഇ യിൽ എത്തിയതിനു ശേഷം ഒൻപതാം ദിവസം ആർടിപിസിആർ ടെസ്റ്റ് ചെയ്യണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്.

യാത്രക്കാർ 48 മണിക്കൂർ മുൻപ് ചെയ്ത ആർടിപിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനും, എയർപോർട്ടിലെ റാപ്പിഡ് പിസിആർ ടെസ്റ്റിന് വിധേയമാകുകയും ചെയ്യണം.