ഭാര്യക്ക് അവിഹിത ബന്ധമെന്ന് സംശയം; ബസ് കാത്തുനിൽക്കവെ പിന്നാലെയെത്തി ഭർത്താവ് ഭാര്യയെ ആസിഡ് ഒഴിച്ചു കൊന്നു

ഭാര്യക്ക് അവിഹിത ബന്ധമെന്ന് സംശയം; ബസ് കാത്തുനിൽക്കവെ പിന്നാലെയെത്തി ഭർത്താവ് ഭാര്യയെ ആസിഡ് ഒഴിച്ചു കൊന്നു

സ്വന്തം ലേഖകൻ

സേലം : ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ ഭാര്യക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം. നാമക്കൽ സ്വദേശിയായ 47 വയസ്സുള്ള രേവതിയാണ് മരിച്ചത്. ബസ് കാത്തുനിൽക്കെ പിന്നാലെയെത്തി ഭർത്താവ് യേശുദാസ് രേവതിക്ക് മേൽ ആസിഡ് ഒഴിക്കുകയായിരുന്നു.

സേലം പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്നലെ വൈകീട്ട് ആയിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്ന് യേശുദാസനും രേവതിയും കഴിഞ്ഞ മൂന്നുമാസമായി അകന്നു കഴിയുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യേശുദാസൻ ഭീഷണിപ്പെടുത്തുന്നു കാണിച്ച് രേവതി സേലം വനിതാ പൊലീസിൽ നൽകിയ പരാതിയിൽ ഇരുവരെയും സ്റ്റേഷനിലേക്ക് പൊലീസ് വിളിപ്പിച്ചിരുന്നു.

ഒരുമണിക്കൂറിലധികം നേരം അനുരഞ്ജന ചർച്ചയും നടത്തിയിരുന്നു. പിരിഞ്ഞു കഴിയാൻ തന്നെയാണ് താൽപ്പര്യമെന്ന് രേവതി അറിയിച്ചതിനെ തുടർന്ന് താക്കീത് നൽകി പൊലീസ് ഇരുവരെയും വിട്ടു.

തുടർന്ന് നാട്ടിലേക്ക് പോകാനായി രേവതിയും അമ്മയും ബസ് സ്റ്റാൻഡിൽ നിൽക്കെയാണ് പിറകെ എത്തിയ യേശുദാസ കയ്യിൽ കരുതിയ കന്നാസിലെ ആസിഡ് ഒഴിച്ചത്.

രേവതിയുടെ മുഖത്തും നെഞ്ചിലുമെല്ലാം ഗുരുതര പൊള്ളലേറ്റിരുന്നു. കൂടെയുണ്ടായിരുന്ന രേവതിയുടെ അമ്മയ്ക്കും ആസിഡ് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച രേവതി ഇന്നു രാവിലെയാണ് മരിച്ചത്. യേശുദാസന് രേവതിയെ സംശയമായിരുന്നു. ഇതേച്ചൊല്ലി യേശുദാസനും ഭാര്യയും തമ്മിൽ മിക്കപ്പോഴും വഴക്കായിരുന്നു.

ദമ്പതികൾക്ക് മൂന്നു കുട്ടികളുണ്ട്. സംഭവത്തിൽ ശുചീകരണത്തൊഴിലാളിയായ ഭർത്താവ് യേശുദാസനെ പൊലീസ് അറസ്റ്റ് ചെയ്തു.