രണ്ടു ദിവസമായി വീട്ടിൽ ആളനക്കം ഇല്ല; വാതിൽ പൊളിച്ച് അകത്ത് കയറി നോക്കിയപ്പോൾ കണ്ടത് കൈത്തണ്ട മുറിഞ്ഞ് കഴുത്തിൽ കുരുക്കിട്ട നിലയിൽ സഹോദരങ്ങൾ; വീടിനുള്ളിൽ രക്തംവാർന്ന് ജീവനോടെ കണ്ടെത്തിയ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ വൈപ്പിൻ ∙ മൂന്നംഗ കുടുംബത്തിലെ രണ്ടു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞാറക്കൽ പള്ളിക്ക് കിഴക്ക് നാലാം വാർഡിൽ ന്യൂ റോഡിൽ മൂക്കുങ്കൽ പരേതനായ വർഗീസിന്റെ മക്കളായ ഞാറക്കൽ സെന്റ് മേരീസ് സ്കൂൾ അധ്യാപിക ജെസി (49), സഹോദരൻ ജോസ് (51) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ ഞാറക്കൽ സെന്റ് മേരീസ് യുപി സ്കൂൾ റിട്ട. അധ്യാപിക റീത്തയെ (80) ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരേയും കൈത്തണ്ട മുറിഞ്ഞ് രക്തം വാർന്നൊഴുകുന്ന നിലയിലാണ് കണ്ടെത്തിയത്. രണ്ടു ദിവസമായി […]

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹേതര ബന്ധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോട്ടയത്ത്; ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ ഭര്‍ത്താവിൻ്റെ സുഹൃത്തിനൊപ്പം പോയ യുവതിയെ അറസ്റ്റു ചെയ്തു

സ്വന്തം ലേഖിക കോട്ടയം: ജില്ലയില്‍ വിവാഹേതര ബന്ധങ്ങളുടെ കേസുകള്‍ വര്‍ദ്ധിക്കുകയാണെന്ന് പൊലീസ്. ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ ഭര്‍ത്താവിൻ്റെ സുഹൃത്തിനൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ സ്വദേശിനി ആര്യമോള്‍ (21) ആണ് കുഞ്ഞിനെ ഉപേക്ഷിച്ച്‌ ഭര്‍ത്താവിൻ്റെ സുഹൃത്തായ കിടങ്ങൂര്‍ വെള്ളൂര്‍ശേരി അരുണിനൊപ്പം (23) പോയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. ഒരു വയസുള്ള കുട്ടിയെ ഉപേക്ഷിച്ച്‌ പോയ തൃക്കൊടിത്താനം സ്വദേശിനിയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച്‌, അങ്കണവാടിയില്‍ നിന്ന് പോഷകാഹാരം വാങ്ങാനെന്ന വ്യാജേന തൃക്കൊടിത്താനം ചാഞ്ഞോടി ഡോണ […]

വിവാഹവാഗ്‌ദാനം നല്‍കി യുവതിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; ഒളിവില്‍ പോയ യുവാവ്‌ വാകത്താനത്ത് നിന്നും പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ പാലാ: വിവാഹവാഗ്‌ദാനം നല്‍കി യുവതിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചശേഷം ഒളിവില്‍ പോയ യുവാവ്‌ അറസ്‌റ്റില്‍. തിരുവല്ല ഓതറ പാറക്കുളത്തില്‍ സുനില്‍കുമാറാ(41)ണ്‌ കിടങ്ങൂര്‍ പോലീസിന്റെ പിടിയിലായത്‌. തിരുവല്ല സ്വദേശിയായ യുവതിയെ തിരുവല്ല, വാകത്താനം, കൂടല്ലൂര്‍ എന്നീ സ്‌ഥലങ്ങളില്‍ വാടകയ്‌ക്കു വീടെടുത്താണ്‌ പ്രതി പീഡിപ്പിച്ചതെന്നു പോലീസ്‌ പറഞ്ഞു. യുവതിയുടെ പരാതിപ്രകാരം കേസെടുത്ത പോലീസ്‌, പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന വാകത്താനത്തെ വാടകമുറിയില്‍നിന്നാണ്‌ പിടികൂടിയത്‌.

തിരുവനന്തപുരത്തു നിന്നു ബാംഗ്ലൂരുവിലേക്കു പോയ കെഎസ്ആർടിസി സ്കാനിയ ബസ് ലോറിക്കു പിന്നിൽ ഇടിച്ചു; ഡ്രൈവറുടെ നില ഗുരുതരം

സ്വന്തം ലേഖിക കൊച്ചി: തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി സ്കാനിയ ബസ് ലോറിക്കു പിന്നിൽ ഇടിച്ച് അപകടം. ഡ്രൈവറുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയിലേക്കു മാറ്റി. ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാർക്ക് ആർക്കും കാര്യമായ പരുക്കുകളില്ല. ഇന്നു പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. തമിഴ്നാട്ടിൽ കൃഷ്ണഗിരിയിൽ എത്തുന്നതിന് 20 കിലോമീറ്റർ മുൻപാണ് ബസ് അപകടത്തിൽപെട്ടത്. മുന്നിൽ പോകുകയായിരുന്ന ലോറിക്കു പിന്നിൽ ബസ് ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ബസിന്റെ ഡ്രൈവർ ഇരുന്ന ഭാഗം പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്നു കരുതുന്നു. അപകടമുണ്ടായി ഉണർന്നപ്പോൾ മുന്നിൽ […]

രാമക്കല്‍മേട്ടിലെ മലമുഴക്കി വേഴാമ്പല്‍ ശില്‍പ്പത്തിൻ്റെ കോണ്‍ക്രീറ്റ് ഭാഗങ്ങളില്‍ വിള്ളല്‍; ചുവരുകള്‍ ആണിയും കല്ലും ഉപയോഗിച്ച്‌ കുത്തി വരച്ച് വികൃതമാക്കിയ നിലയില്‍

സ്വന്തം ലേഖിക ഇടുക്കി: രാമക്കല്‍മേട്ടിലെ മലമുഴക്കി വേഴാമ്പല്‍ ശില്‍പത്തെ ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്ന തൂണിൻ്റെ കാലുകളില്‍ വിള്ളല്‍. രാമക്കല്‍മേട്ടിലെ കുറവന്‍ കുറത്തി ശില്‍പത്തിന് സമീപമായി സ്ഥാപിച്ച മലമുഴക്കി വേഴാമ്പല്‍ ശില്‍പത്തിനാണ് കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്. ശില്‍പത്തിൻ്റെ ചുവരുകള്‍ വികൃതമാക്കിയ നിലയിലാണ്. ആണിയും കല്ലും ഉപയോഗിച്ച്‌ കുത്തി വരച്ചാണ് ശില്‍പം വികൃതമാക്കിയിരിക്കുന്നത്. ശില്‍പത്തിൻ്റെ ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റിയിട്ടുണ്ട്. ഡിടിപിസിയുടെ നേതൃത്വത്തില്‍ 30 ലക്ഷം രൂപ മുടക്കിയാണ് ശില്‍പം നിര്‍മ്മിച്ചിരിക്കുന്നത്. 2017ലാണ് ശില്‍പത്തിൻ്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വാച്ച്‌ ടവര്‍ മാതൃകയിലായിരുന്നു നിര്‍മ്മാണം. ശില്‍പ്പത്തിന് മുകളില്‍ കയറി വിനോദ സഞ്ചാരികള്‍ക്ക് കാഴ്‌ച്ചകള്‍ […]

പെ​ണ്‍​കു​ട്ടി​യെ ഫോ​ണി​ല്‍ വി​ളി​ച്ച്‌ ശ​ല്യ​പ്പെ​ടു​ത്തി; വി​ദ്യാ​ര്‍​ഥി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം; രണ്ടുപേര്‍ പിടിയില്‍

സ്വന്തം ലേഖകൻ കൊ​ല്ലം: ടി.​കെ.​എം കോ​ളേജ് വി​ദ്യാ​ര്‍​ഥി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവത്തില്‍ രണ്ടുപേര്‍ ​അറസ്റ്റിൽ. വ​ട​ക്കേ​വി​ള അ​യ​ത്തി​ല്‍ ഗാ​ന്ധി​ന​ഗ​ര്‍ -68 മ​ന​ക്ക​ര തെ​ക്ക​തി​ല്‍ വീ​ട്ടി​ല്‍ എ​സ്. ഷി​യാ​സ്​ (19), അ​യ​ത്തി​ല്‍ ജി.​വി ന​ഗ​ര്‍ 53 കാ​വു​ങ്ക​ല്‍ തെ​ക്ക​തി​ല്‍ വീ​ട്ടി​ല്‍ ആ​ര്‍. റെ​നീ​ഫ് (20) എ​ന്നി​വ​രാ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ കോടതിയില്‍ ഹാജരാക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെയാണ് സംഭവം. ടി.​കെ.​എം കോ​ളേജിലെ മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​യ മു​ഹ​മ്മ​ദ് ആ​സി​ഫി​നാ​ണ് കു​ത്തേ​റ്റ​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്തിൻ്റെ ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യെ ഷി​യാ​സ്​ ഫോ​ണി​ല്‍ വി​ളി​ച്ച്‌ ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നെ​ക്കു​റി​ച്ച്‌ ചോ​ദി​ച്ച​തിൻ്റെ […]

എല്‍പിജി സബ്‌സിഡി പുനഃസ്ഥാപിക്കും; സിലിണ്ടറുകളില്‍ 303 രൂപ വരെ ഇളവുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാർ

സ്വന്തം ലേഖകൻ ഡെല്‍ഹി: പാചകവാതക സിലിണ്ടറിന്റെ സബ്‌സിഡി തുക വീണ്ടും പുനഃസ്ഥാപികുമെന്ന് കേന്ദ്രസര്‍ക്കാർ. പെട്രോളിനും ഡീസലിനും നികുതി ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ അടുത്ത ജനകീയ നടപടിയായിരിക്കും ഇതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. എല്‍പിജി സിലിണ്ടറുകളില്‍ 303 രൂപ വരെ ഇളവ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് എണ്ണ വിപണന കമ്ബനികളില്‍ നിന്ന് ഗ്യാസ് ഡീലര്‍മാര്‍ക്ക് ലഭിച്ച സൂചന. അതായത് ഇപ്പോള്‍ 900 രൂപയ്ക്ക് ഗാര്‍ഹിക ഗ്യാസ് സിലിണ്ടര്‍ നിങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് 587 രൂപ വരെ ലഭിക്കും. 2020 ഏപ്രിലില്‍ ഈ സബ്സിഡി അവസാനമായി ലഭിച്ചത് […]

പുഴയ്ക്ക് നടുവിലൂടെ ഒഴുകി യുവതിയുടെ മൃതദേഹം; സാഹസികമായി ചെറുവഞ്ചിയില്‍ ഒറ്റയ്ക്ക് കെട്ടിവലിച്ച്‌ കരയിലെത്തിച്ച്‌ പൊലീസുകാരന്‍

സ്വന്തം ലേഖകൻ തൃശൂര്‍: വയലാര്‍ കടവിനടുത്ത് പുഴയ്ക്ക് നടുവിലൂടെ ഒഴുകി നടന്ന മൃതദേഹം ചെറുവഞ്ചിയില്‍ വളരെ സാഹസികമായി കെട്ടിവലിച്ച്‌ കരയിലെത്തിച്ച്‌ പൊലീസ് ഉദ്യോഗസ്ഥന്‍. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ ആയ കൊടുങ്ങല്ലൂര്‍ സ്വദേശി സത്യനാണ് അടിയൊഴുക്കേറെയുള്ള കനോലി കനാലില്‍ ഒറ്റയ്ക്ക് വഞ്ചി തുഴഞ്ഞ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. മാളയില്‍ പുഴയില്‍ ചാടി കാണാതായ ഇതര സംസ്ഥാനക്കാരിയായ യുവതിയുടെ മൃതദേഹമാണ് കൊടുങ്ങല്ലൂരിലെ കനോലി കനാലില്‍ കണ്ടെത്തിയത്. പുഴയുടെ നടുവില്‍ ഒഴുകുന്ന നിലയിലുള്ള മൃതദേഹം കരയിലെത്തിക്കാന്‍ വഴി കാണാതെ പൊലീസ് ആശയക്കുഴപ്പത്തിലായ സമയത്താണ് സത്യന്‍ പുഴയുടെ മധ്യത്തില്‍ കിടന്നിരുന്ന […]

പ്രായപൂര്‍ത്തിയാകാത്ത ഭാര്യാ സഹോദരിയെ പീഡിപ്പിച്ച യുവാവിന് മരണംവരെ ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ചത് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി

സ്വന്തം ലേഖകൻ മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത ഭാര്യാ സഹോദരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് മരണംവരെ ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി. കപ്പല്‍ ജീവനക്കാരനായ കോഴിക്കോട് കാക്കൂര്‍ സ്വദേശി 34കാരനെയാണ് ജഡ്ജി പി ടി പ്രകാശ് ശിക്ഷിച്ചത്. ബലാത്സംഗ കുറ്റത്തിന് മരണംവരെ ജീവപര്യന്തം കഠിന തടവും 50, 000 രൂപ പിഴയും, ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും അനുഭവിക്കണം. പലതവണ പീഡനത്തിന് ഇരയാക്കിയ കുറ്റത്തിന് പോക്സോ വകുപ്പ് പ്രകാരം […]

കോണ്‍ഗ്രസ്സിന് പകയുടെ രാഷ്ട്രീയം: സ്റ്റീഫന്‍ ജോര്‍ജ്

സ്വന്തം ലേഖകൻ കോട്ടയം: പാലായില്‍ നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിലൂടെ കോണ്‍ഗ്രസ്സ് പാര്‍ട്ടി പകയുടെ രാഷ്ട്രീയമാണ് പ്രകടിപ്പിക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. സാമൂഹ്യമാധ്യമങ്ങളിലൂടെയുളള മ്ലേച്ചകരമായ അധിക്ഷേപത്തിന്റെ പേരില്‍ കോടതിജാമ്യം നിഷേധിച്ച പ്രതിക്ക് വേണ്ടി രംഗത്ത് വന്നതിലൂടെ കോണ്‍ഗ്രസ്സ് പാര്‍ട്ടി എത്രമാത്രം അധപതിച്ചു എന്നതിന് തെളിവാണ്. കേസിലെ പ്രതിയും കുടുംബവും നടത്തിയ പത്രസമ്മേളനം ഒരു കോണ്‍ഗ്രസ്സ് സ്‌പോണ്‍സേര്‍ഡ് പത്രസമ്മേളനമാണ്. ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പത്രസമ്മേളനം ഒരു തെളിവ് പോലും ഹാജരാക്കാന്‍ ഇല്ലാതെ വെറും നനഞ്ഞ പടക്കമായി മാറി. വ്യക്തിപരമായ […]