കിണറ്റിൽവീണ ആട്ടിൻകുട്ടി വെള്ളം കുടിച്ചു മുങ്ങിത്താണു; കയറിൽ തൂങ്ങിയിറങ്ങി കുഞ്ഞിനെ കരയ്ക്കെത്തിച്ചത് ഏഴാം ക്ലാസുകാരി; കോട്ടയത്തെ ചുണക്കുട്ടിയായി അൽഫോൻസാ

സ്വന്തം ലേഖകൻ കോട്ടയം: 25 അടി താഴ്ചയുള്ള കിണറ്റില്‍ വീണ ആട്ടിന്‍ കുഞ്ഞിനെ കയറില്‍ തൂങ്ങി ഇറങ്ങിയാണ് 13 വയസ്സുകാരിയായ അല്‍ഫോന്‍സ കരയ്‌ക്കെത്തിച്ചത്. അല്‍ഫോന്‍സയുടെ അരുമയായ രണ്ട് മാസം പ്രായമുള്ള മണിക്കുട്ടിയെന്ന ആട്ടിന്‍കുട്ടിയാണ് കിണറ്റില്‍ വീണത്. ബുധനാഴ്ച വൈകിട്ടാണ് മണിക്കുട്ടി വീടിനടുത്തുള്ള കിണറ്റില്‍ വീണത്.തീറ്റയ്ക്കായി പുരയിടത്തില്‍ മേഞ്ഞു നടക്കുമ്പോള്‍ കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. ആടിനെ അഴിച്ചു കൊണ്ടുപോകാന്‍ അല്‍ഫോന്‍സയുടെ അമ്മ ഷൈനി എത്തിയപ്പോഴാണ് കിണറ്റില്‍ വീണ് കിടന്ന് ജീവനു വേണ്ടി പിടയുന്ന ആട്ടിന്‍കുട്ടിയെ കണ്ടത്. വീട്ടുകാരുടെ ശബ്ദം കേട്ട് അയല്‍ക്കാരും മറ്റും ഓടിക്കൂടിയെങ്കിലും […]

വീട്ടുകാരോട് പിണങ്ങി നാടുവിട്ട പതിനാലുകാരി എത്തിയത് ചെന്നൈയില്‍; സഹായത്തിനായി ട്രാവല്‍ ഏജന്റിനെ സമീപിച്ച പെൺകുട്ടിയെ തിരികെ നാട്ടിലെത്തിച്ചത് തന്ത്രപൂർവ്വം

സ്വന്തം ലേഖിക വിഴിഞ്ഞം: വീട്ടുകാരോട് പിണങ്ങി നാടുവിട്ട 14കാരിയെ മണിക്കൂറുകള്‍ക്കുശേഷം ചെന്നൈയില്‍ നിന്ന് കണ്ടെത്തി. വിഴിഞ്ഞം സ്വദേശിയായ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ച ഉടന്‍ വിഴിഞ്ഞം പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായി പ്രത്യേക ടീം രൂപീകരിച്ചു. തമിഴ്നാട്ടിലെ ഏര്‍വാടി, ആറ്റിന്‍കര പള്ളി എന്നിങ്ങനെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ മുൻപ് പോയിട്ടുള്ളതിനാല്‍ പെണ്‍കുട്ടി അങ്ങോട്ട് പോയിരിക്കാമെന്ന വീട്ടുകാരുടെ സംശയത്തിന്റെ ഭാഗമായി വിഴിഞ്ഞം പൊലീസിന്റെ രണ്ട് ടീമുകള്‍ ഈ സ്ഥലങ്ങളിലേക്ക് തിരിച്ചു. വിഴിഞ്ഞത്തു നിന്ന് ബസില്‍ കളിയിക്കാവിളയിലെത്തി അവിടെ […]

നടിയെ ആക്രമിച്ച കേസ്; ജാമ്യത്തിനായി ദിലീപിനോട് പത്ത് കോടി രൂപ ആവശ്യപ്പെട്ടു; പിന്നില്‍ രാഷ്‌ട്രീയ നേതാവിന്റെ മകനെന്ന് സംവിധായകന്റെ വെളിപ്പെടുത്തല്‍

സ്വന്തം ലേഖിക തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം നേടിത്തരാമെന്ന് പറഞ്ഞ് നടന്‍ ദിലീപിനോട് പത്ത് കോടി രൂപ ആവശ്യപ്പെട്ടതായി സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തല്‍. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനാണ് പണം ചോദിച്ചതെന്നാണ് ബൈജു കൊട്ടാരക്കര ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ദിലീപിന്റെ ഉറ്റസുഹൃത്തായ സംവിധായകനോടാണ് പണം ചോദിച്ചതെന്നും അദ്ദേഹം പറയുന്നു. ഫോണില്‍ വിളിച്ചാണ് പണം ആവശ്യപ്പെട്ടത്. വിശദാംശം വീണ്ടെടുക്കാന്‍ ഫോണ്‍ സംവിധായകനില്‍ നിന്ന് വാങ്ങി. ഫോണ്‍ സൈബര്‍ പരിശോധനയ്ക്ക് നല്‍കി. കൊച്ചിയിലെ ഐ.ടി സ്ഥാപനത്തിലെ സലീഷ് എന്ന ആള്‍ക്കാണ് ഫോണ്‍ നല്‍കിയത്. സലീഷ് […]

മുണ്ടക്കയത്തിന് സമീപം കൊമ്പുകുത്തിയിലും ചെന്നാപ്പാറയിലും പുലി ശല്യം; അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചുകൊ​ന്ന​ത് മുപ്പതോളം നാ​യ്ക്ക​ളെ

സ്വന്തം ലേഖിക മു​ണ്ട​ക്ക​യം ഈ​സ്റ്റ്: വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ ചെ​ന്നാ​പ്പാ​റ, കൊ​മ്പുകു​ത്തി മേ​ഖ​ലയിലെ ജനങ്ങൾ ഇ​പ്പോ​ള്‍ പു​ലി​പ്പേ​ടി​യി​ലാ​ണ്. മൂ​ന്നു മാ​സ​ത്തി​നി​ടെ കൊ​മ്പുകു​ത്തി മേ​ഖ​ല​യി​ല്‍ മാ​ത്രം അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു കൊ​ന്ന​ത് 30ഓ​ളം നാ​യ്ക്ക​ളെയാണ്.ബു​ധ​നാ​ഴ്ച​യും ഒ​രു നാ​യ​യെ​ക്കൂ​ടി കൊ​ന്നു. കൊ​മ്പുകു​ത്തി ക​ണ്ണാ​ട്ടു​ക​വ​ല​യി​ല്‍ കാ​ഞ്ഞി​ര​ത്തി​ന്‍​മു​ക​ളേ​ല്‍ ശ്രീ​നി​വാ​സ​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് കെ​ട്ടി​യി​ട്ടി​രു​ന്ന നാ​യ​യെ​യാ​ണ് അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു കൊ​ന്ന​ത്. ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ ഭാ​ഗി​ക​മാ​യി ഭ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. പു​ലി ത​ന്നെ​യാ​ണ് നാ​യ്ക്ക​ളെ കൊ​ല്ലു​ന്ന​തെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​യു​ക​യാ​ണ് കൊ​മ്പുകു​ത്തി നി​വാ​സി​ക​ള്‍. ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നാ​പ്പാ​റ ഭാ​ഗ​ത്ത് പ​ശു​വി​നെ​യും ഇ​ത്ത​ര​ത്തി​ല്‍ അ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ചെ​ന്നാ​പ്പാ​റ​യി​ല്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​ണ് […]

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ ബെംഗളൂരുവില്‍; ഒരു പെൺകുട്ടിയും ഒപ്പുണ്ടായിരുന്നു രണ്ട് യുവാക്കളും പൊലീസ് പിടിയില്‍; അഞ്ച് പേര്‍ രക്ഷപ്പെട്ടു

സ്വന്തം ലേഖിക കോഴിക്കോട്: വെളളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ സഹോദരിമാരടക്കമുളള ആറ് പെണ്‍കുട്ടികളെ ബംഗ്ലൂരുവില്‍ നിന്ന് കണ്ടെത്തി. മടിവാളയില്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലില്‍ വച്ചാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പെൺകുട്ടികളിൽ ഒരാളെ മാത്രമാണ് പൊലീസിന് കസറ്റഡിയില്‍ ലഭിച്ചത്. ഹോട്ടലില്‍ മുറി എടുക്കാനെത്തിയതായിരുന്നു കുട്ടികള്‍. തിരിച്ചറിയല്‍ രേഖകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ പെണ്‍കുട്ടികളെ തടഞ്ഞുവയ്ക്കുകയായിരുന്നു. അഞ്ച് പേര്‍ പൊലീസ് എത്തുമ്പോഴേക്കും രക്ഷപ്പെട്ടതായി ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. ഒരാളെ പൊലീസില്‍ ഏല്‍പ്പിച്ചു. പെണ്‍കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെയും മടിവാള പൊലീസ് […]

കോട്ടയം ശാസ്ത്രി റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി; ഏഴുവയസുകാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: ശാസ്ത്രി റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി. ഏഴുവയസുകാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. കുമ്മനം സ്വദേശി ഷക്കീർ ഹുസൈൻ {31} ഷക്കീർ ഹുസൈന്റെ ബന്ധുവിന്റെ മകൻ ഫാറൂഖ്, ചങ്ങനാശ്ശേരി സ്വദേശികളായ രഞ്ജിത്ത്{21}, കെവിൻ{20} എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 30നായിരുന്നു അപകടം. ലോ​ഗോസ് ജംങ്ഷനിൽ നിന്നും ബേക്കർ ജംങ്ഷൻ ഭാഗത്തേക്ക് പോവുകയായിരുന്നു സ്കൂട്ടർ യാത്രികരായ ഷക്കീർ ഹുസൈനും, ഫാറൂഖും. ഇതേ ദിശയിൽ രണ്ട് ബൈക്കുകളിലാണ് ചങ്ങനാശേരി സ്വദേശികളും എത്തിയത്. നിയന്ത്രണംവിട്ട ബൈക്കുകൾ കൂട്ടിയിടിച്ച […]

മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് മരിച്ച രണ്ടുപേരുടെ മൃതദേഹം മാറി നല്‍കി

സ്വന്തം ലേഖകൻ തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ്  ബാധിച്ച് മരിച്ച രണ്ടുപേരുടെ മൃതദേഹം മാറി നല്‍കി. വടക്കാഞ്ചേരി സ്വദേശി സെബാസ്റ്റ്യന്റെ മൃതദേഹമാണ് ചേറ്റുവ സ്വദേശി സഹദേവന്റെ മൃതദേഹത്തിന് പകരം നല്‍കിയത്. ഇരുവരു കോവിഡ് ചികിത്സയിലായിരുന്നു. സഹദേവന്റെ ബന്ധുക്കള്‍ പതിനൊന്നു മണിയോടെ ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി മുഖം മറച്ചായിരുന്നു മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കിയത്. ഉച്ചയോടെ സെബാസ്റ്റ്യന്റെ ബന്ധുക്കള്‍ എത്തിയപ്പോഴാണ് മൃതദേഹം മാറിയ സംഭവം അറിയുന്നത്. എന്നാല്‍ ഇതിനോടകം സഹദേവന്റെതെന്ന് കരുതി സെബാസ്റ്റ്യന്റെ മൃതദേഹം ബന്ധുക്കള്‍ സംസ്‌കരിച്ചിരുന്നു.

കാണാതായ യുവതിയെ കിണറ്റില്‍ നിന്ന് കണ്ടെത്തി

സ്വന്തം ലേഖകൻ ചങ്ങനാശേരി : കാണാതായ യുവതിയെ കിണറ്റില്‍ നിന്ന് കണ്ടെത്തി. തൃക്കൊടിത്താനം കിളിമല സ്വദേശിനിയായ ബിന്ദു സന്തോഷി{46}നെയാണ് ഇന്നലെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. മാനസികവെല്ലുവിളി നേരിടുന്ന ആളാണ് ബിന്ദു. തൃക്കൊടിത്താനം പൊലീസിന്റെയും, ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെയാണ് യുവതിയെ കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോട്ടയം കൊല്ലാട് ഒരു കിലോയിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: കൊല്ലാട് ഒരു കിലോയിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേർ എക്സൈസിന്റെ പിടിയിൽ. അസം ദിബ്രുഗഡ് പരമ്പത്തൂർ ധ്വാനിയ പ്രങ്കജ് ബറുവാ(32), അരുണാചൽ പ്രദേശ് ചോക്ക്ഹാം നപ്തിയ സെമന്ത് ദാസ് (24) എന്നിവരെയാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം.സൂരജും സംഘവും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 1.100 കിലോ കഞ്ചാവും പിടിച്ചെടുത്തു. കടുവാക്കുളം – കൊല്ലാട് പ്രദേശം കേന്ദ്രീകരിച്ച് വൻ തോതിൽ കഞ്ചാവ് വിൽപ്പന നടക്കുന്നുവെന്ന് ലഭിച്ച രഹസ്യ വിവരത്തിൻ […]

മാധ്യമ പ്രവർത്തകയോ‌ട് മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചശേഷം മോശമായി പെരുമാറിയ സംഭവം;പ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആറ്റിങ്ങലിൽ മാധ്യമ പ്രവർത്തകയ്‌ക്ക് നേര അതിക്രമം നടത്തിയ പ്രതി പിടിയിൽ. ബാലരാമപുരം നെല്ലിവിള പുതുവൽ പുത്തൻ വീട്ടിൽ അച്ചു കൃഷ്ണ(21)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയ്ക്ക് ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. ബസ് കാത്ത് നിന്ന മാധ്യമ പ്രവർത്തകയെ ഇയാൾ മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച ശേഷം മോശമായി പെരുമാറി. തുടർന്ന് യുവതി ബഹളം വെച്ചപ്പോൾ പ്രതി ഓടുകയും യുവതിയും നാട്ടുകാരും ഓടിക്കൂടി യുവാവിനെ പിടികൂടിയെങ്കിലും നാട്ടുകാരെ ആക്രമിച്ച ശേഷം ഇയാൾ വിവസ്ത്രനായി ഓടി […]