പുഴയ്ക്ക് നടുവിലൂടെ ഒഴുകി യുവതിയുടെ മൃതദേഹം; സാഹസികമായി ചെറുവഞ്ചിയില്‍ ഒറ്റയ്ക്ക് കെട്ടിവലിച്ച്‌ കരയിലെത്തിച്ച്‌ പൊലീസുകാരന്‍

പുഴയ്ക്ക് നടുവിലൂടെ ഒഴുകി യുവതിയുടെ മൃതദേഹം; സാഹസികമായി ചെറുവഞ്ചിയില്‍ ഒറ്റയ്ക്ക് കെട്ടിവലിച്ച്‌ കരയിലെത്തിച്ച്‌ പൊലീസുകാരന്‍

സ്വന്തം ലേഖകൻ

തൃശൂര്‍: വയലാര്‍ കടവിനടുത്ത് പുഴയ്ക്ക് നടുവിലൂടെ ഒഴുകി നടന്ന മൃതദേഹം ചെറുവഞ്ചിയില്‍ വളരെ സാഹസികമായി കെട്ടിവലിച്ച്‌ കരയിലെത്തിച്ച്‌ പൊലീസ് ഉദ്യോഗസ്ഥന്‍.

സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ ആയ കൊടുങ്ങല്ലൂര്‍ സ്വദേശി സത്യനാണ് അടിയൊഴുക്കേറെയുള്ള കനോലി കനാലില്‍ ഒറ്റയ്ക്ക് വഞ്ചി തുഴഞ്ഞ് മൃതദേഹം കരയ്‌ക്കെത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാളയില്‍ പുഴയില്‍ ചാടി കാണാതായ ഇതര സംസ്ഥാനക്കാരിയായ യുവതിയുടെ മൃതദേഹമാണ് കൊടുങ്ങല്ലൂരിലെ കനോലി കനാലില്‍ കണ്ടെത്തിയത്.

പുഴയുടെ നടുവില്‍ ഒഴുകുന്ന നിലയിലുള്ള മൃതദേഹം കരയിലെത്തിക്കാന്‍ വഴി കാണാതെ പൊലീസ് ആശയക്കുഴപ്പത്തിലായ സമയത്താണ് സത്യന്‍ പുഴയുടെ മധ്യത്തില്‍ കിടന്നിരുന്ന മൃതദേഹം കെട്ടിവലിച്ച്‌ കരയ്‌ക്കെത്തിച്ചത്.