പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തി; വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍
സ്വന്തം ലേഖകൻ
കൊല്ലം: ടി.കെ.എം കോളേജ് വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിൽ.
വടക്കേവിള അയത്തില്‍ ഗാന്ധിനഗര്‍ -68 മനക്കര തെക്കതില്‍ വീട്ടില്‍ എസ്. ഷിയാസ് (19), അയത്തില്‍ ജി.വി നഗര്‍ 53 കാവുങ്കല്‍ തെക്കതില്‍ വീട്ടില്‍ ആര്. റെനീഫ് (20) എന്നിവരാണ് പൊലീസ് പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ടി.കെ.എം കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ മുഹമ്മദ് ആസിഫിനാണ് കുത്തേറ്റത്.
ഇയാളുടെ സുഹൃത്തിൻ്റെ ബന്ധുവായ പെണ്‍കുട്ടിയെ ഷിയാസ് ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചതിൻ്റെ വിരോധത്തിലാണ് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ ഇവര്‍ ആസിഫിനെ ആക്രമിച്ചത്.
തുടര്‍ന്ന് റെനീഫ് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആഴത്തില്‍ കുത്തി മുറിവേല്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കോളേജ് ലൈബ്രറി ഹാളിന് മുന്നില്‍ വെച്ചാണ് പ്രതികള്‍ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ കെ. വിനോദിൻ്റെ നേതൃത്വത്തില്‍ എസ്.ഐമാരായ എ.പി. അനീഷ്, വി.എസ്. ശ്രീനാഥ്, ജയന് കെ. സക്കറിയ, സന്തോഷ്, ജാനസ് പി. ബേബി എ.എസ്.ഐ ഡെല്ഫിന് ബോണിഫസ്, സി.പി.ഒമാരായ സാജന്, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.