രാമക്കല്‍മേട്ടിലെ മലമുഴക്കി വേഴാമ്പല്‍ ശില്‍പ്പത്തിൻ്റെ കോണ്‍ക്രീറ്റ് ഭാഗങ്ങളില്‍ വിള്ളല്‍; ചുവരുകള്‍ ആണിയും കല്ലും ഉപയോഗിച്ച്‌ കുത്തി വരച്ച് വികൃതമാക്കിയ നിലയില്‍

രാമക്കല്‍മേട്ടിലെ മലമുഴക്കി വേഴാമ്പല്‍ ശില്‍പ്പത്തിൻ്റെ കോണ്‍ക്രീറ്റ് ഭാഗങ്ങളില്‍ വിള്ളല്‍; ചുവരുകള്‍ ആണിയും കല്ലും ഉപയോഗിച്ച്‌ കുത്തി വരച്ച് വികൃതമാക്കിയ നിലയില്‍

സ്വന്തം ലേഖിക

ഇടുക്കി: രാമക്കല്‍മേട്ടിലെ മലമുഴക്കി വേഴാമ്പല്‍ ശില്‍പത്തെ ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്ന തൂണിൻ്റെ കാലുകളില്‍ വിള്ളല്‍.

രാമക്കല്‍മേട്ടിലെ കുറവന്‍ കുറത്തി ശില്‍പത്തിന് സമീപമായി സ്ഥാപിച്ച മലമുഴക്കി വേഴാമ്പല്‍ ശില്‍പത്തിനാണ് കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശില്‍പത്തിൻ്റെ ചുവരുകള്‍ വികൃതമാക്കിയ നിലയിലാണ്. ആണിയും കല്ലും ഉപയോഗിച്ച്‌ കുത്തി വരച്ചാണ് ശില്‍പം വികൃതമാക്കിയിരിക്കുന്നത്. ശില്‍പത്തിൻ്റെ ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റിയിട്ടുണ്ട്.

ഡിടിപിസിയുടെ നേതൃത്വത്തില്‍ 30 ലക്ഷം രൂപ മുടക്കിയാണ് ശില്‍പം നിര്‍മ്മിച്ചിരിക്കുന്നത്. 2017ലാണ് ശില്‍പത്തിൻ്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

വാച്ച്‌ ടവര്‍ മാതൃകയിലായിരുന്നു നിര്‍മ്മാണം. ശില്‍പ്പത്തിന് മുകളില്‍ കയറി വിനോദ സഞ്ചാരികള്‍ക്ക് കാഴ്‌ച്ചകള്‍ കാണാനാകും.

ശില്‍പത്തിൻ്റെ സംരക്ഷണത്തിനായി ഇവിടെ ജീവനക്കാരേയും നിയമിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഡിടിപിസി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രദേശത്ത് സുരക്ഷയും ശക്തമാക്കും.