ശബരിമല തുലാമാസ പൂജാ സമയത്തുള്ള തീർത്ഥാടനം ഇത്തവണ പൂർണമായും ഒഴിവാക്കും; സംസ്‌ഥാനത്ത് കോളേജുകൾ ഈ മാസം 25 മുതൽ തുറക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്‌ഥാനത്ത് കോളേജുകൾ തുറക്കുന്നതീയതി വീണ്ടും നീട്ടി. ഈ മാസം 25 മുതൽ കോളേജുകൾ പൂർണ തോതിൽ തുറക്കാനാണ്​ തീരുമാനം. മഴക്കെടുതികളുടെ പശ്‌ചാത്തലത്തിലാണ് തീയതി വീണ്ടും നീട്ടിയത്. നേരത്തേ ബുധനാഴ്‌ച കോളേജുകൾ തുറക്കാനായിരുന്നു തീരുമാനം. വിവിധ പരീക്ഷകളും മഴക്കെടുതികളുടെ സാഹചര്യത്തിൽ ഇത് 20ആം തീയതിലേയ്‌ക്ക്‌ നീട്ടി വെച്ചിരുന്നു. തിങ്കളാഴ്‌ച നടക്കാനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ മാറ്റി വെച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും. ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ […]

കൂട്ടിക്കൽ ഉരുൾ പൊട്ടൽ; മാർട്ടിൻ്റെ കുടുംബത്തിന്റെ സംസ്കാര ചടങ്ങുകൾ പുരോ​ഗമിക്കുന്നു; കാവാലി സെന്റ് മേരീസ് പള്ളിയിലെത്തി മരിച്ചവർക്ക് അന്ത്യോപചാരം അർപ്പിച്ച് മന്ത്രി വി എൻ വാസവൻ

സ്വന്തം ലേഖകൻ കോട്ടയം: കുട്ടിക്കൽ ഉരുൾ പൊട്ടലിൽ മരിച്ച ആറ് പേരടങ്ങുന്ന കുടുംബത്തിന്റെ സംസ്കാര ചടങ്ങുകൾ പുരോ​ഗമിക്കുന്നു.കാവാലി സെന്റ് മേരീസ് പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ.സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, പട്ടികജാതി- വർഗ വകുപ്പു മന്ത്രി കെ രാധാകൃഷ്ണൻ, എം.എൽ.എ.മാരായ സെബാസ്റ്റിയൻ കുളത്തുങ്കൽ, അഡ്വ. മോൻസ് ജോസഫ്, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി.ശില്പ, എ.ഡി.എം. ജിനു പുന്നൂസ്, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ എന്നിവർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. രണ്ടു ദിവസം മുൻപ് വരെ തങ്ങളോടൊപ്പമുണ്ടായിരുന്ന പ്രീയപ്പെട്ടവരുടെ […]

ഇത്തവണ തുലാവർഷം കേരളത്തിൽ സാധാരണയിൽ കൂടുതലായിരിക്കും; സംസ്ഥാനത്ത് 20 മുതൽ തുടർന്നുള്ള 34 ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത; വരാനിരിക്കുന്നത് ചുഴലിക്കാറ്റ് സീസൺ ? കിഴക്കൻ കാറ്റ് മറ്റന്നാളെത്തും

സ്വന്തം ലേഖകൻ തിരുവനന്തപുരം :കഴിഞ്ഞ രണ്ടുദിവസമായി സംസ്ഥാനം മഴക്കെടുതിയുടെ അനന്തരഫലങ്ങൾ നേരിട്ടുകൊണ്ടിരിക്കകയാണ്. അറബിക്കടലിൽ രൂപംകൊണ്ട് ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് കനത്ത നാശം വിതച്ച മഴയ്ക്ക് ശമനമായി. എന്നാൽ കാലവർഷം സംസ്ഥാനത്ത് നിന്നും പൂർണമായി പിൻവാങ്ങിയിട്ടില്ലെന്നാണ് കാലാവസ്ഥ ശാത്രജ്ഞർ സൂചിപ്പിക്കുന്നത്. തുലാവർഷത്തിനു മുന്നോടിയായുള്ള മഴ ബുധനാഴ്ച എത്തും. ഒക്ടോബർ 23 വരെ ഈ മഴ തുടരും. കേരളത്തിന്റെ ചില ഭാഗങ്ങളിൽ ശക്തമായ മഴയുണ്ടായേക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഈ മാസം അവസാനത്തോടെ കാലവർഷം തുലാമഴയ്ക്കു വഴിമാറും. ഇത്തവണ തുലാവർഷം കേരളത്തിൽ സാധാരണയിൽ കൂടുതലായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ […]

ഞായറാഴ്‌ച്ച ഉച്ചയോടെ ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനം മുട്ടയുമായി എത്തി; ഒരെണ്ണത്തിന് ആറുരൂപ നിരക്കിൽ വില്പന; മുട്ടയുടെ തോട് പുഴുങ്ങാതെ തന്നെ പൊളിക്കാനാകുമെന്നത് മറ്റൊരു കൗതുകം; പുഴുങ്ങാതെ തന്നെ തോട് പൊളിക്കാം; ഉള്ളിൽ മഞ്ഞക്കരുവും വെള്ളക്കരുവും പ്രത്യേകമില്ല; അന്വേഷണവുമായി ആരോ​ഗ്യ വകുപ്പ്

സ്വന്തം ലേഖകൻ കണ്ണുർ: വ്യാജമുട്ടയും ഒർജിനൽ മുട്ടകളും തമ്മിൽ തിരിച്ചറിയാൻ പാടുപെടുകയാണ് കണ്ണൂർ ജില്ലയിലെ ആളുകൾ.പ്ലാസ്റ്റിക് മുട്ടകൾ സംസ്ഥാനത്തെ വിപണികളിൽ സജീവമായി എത്തുന്നു എന്ന വാർത്തകളാണ് പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ പേരാവൂർ കണ്ടപ്പുനത്ത് പിടിച്ചെടുത്ത മുട്ടകളുടെ പരിശോധനാ ഫലം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കുന്നതോടെ ഇത് സംബന്ധിച്ച ഔദ്യോ​ഗിക സ്ഥിരീകരണം ലഭിക്കും. അതേ സമയം,കളറടിച്ചു വ്യാജ താറാവ് മുട്ട വിപണിയിലെത്തിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി.വഴിയോര കച്ചവടത്തിനായി എത്തിച്ച താറാവ് മുട്ട കൃത്രിമമായി നിർമ്മിച്ചതാണെന്ന സംശയത്തിൽ പ്രദേശവാസികൾവാഹനം തടഞ്ഞ് പൊലീസിലേൽപ്പിച്ചിരുന്നു. […]

കൊക്കയാറിൽ കാണാതായ മൂന്ന് വയസ്സുകാരൻ സച്ചുവിന്റെ മൃത​ദേഹം കണ്ടെത്തിയത് മൂന്ന് ദിവസത്തിന് ശേഷം; ആൻസിക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

സ്വന്തം ലേഖകൻ ഇടുക്കി: കൊക്കയാറിൽ ഉരുൾ പൊട്ടലിനെ തുടർന്ന് മണ്ണിനടിയിൽ കാണാതായ മൂന്ന് വയസ്സുകാരൻ സച്ചുവിന്റെ മൃത​ദേഹം കണ്ടെത്തി. കൊക്കയാർ പഞ്ചായത്തിന് സമീപം മലവെള്ളപാച്ചിലിൽ കാണാതായ ആൻസിക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ് ഇതോടെ മരണപ്പെട്ട എല്ലാവരുടെയും മൃതദേഹം കണ്ടത്തി. ഏഴ് പേരാണ് കൊക്കയാറിൽ മരിച്ചത്. കൊക്കയാർ പഞ്ചായത്തിന് സമീപം ഒഴിക്കിൽപ്പെട്ട് കാണാതായ ആൻസി എന്ന വീട്ടമ്മയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൊക്കയാർ ഉരുൾപ്പൊട്ടലിൽ കല്ലുപുരയ്ക്കൽ വീട്ടിൽ ഫൗസിയ സിയാദ് (28), മക്കൾ അമീൻ സിയാദ് (10), അംന സിയാദ് (7), കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കൾ അഫ്സാര […]

ഹണിമൂൺ ആഘോഷത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് നവവധു ആശുപത്രിയിൽ: സഹോദരൻനും സുഹൃത്തും മരിച്ചു; അപകടം ഉണ്ടായത് നോർബർട്ട് തന്റെ കാമറ എടുക്കാൻ പോയ സമയത്ത്; 12 അംഗ സംഘം ക്യാംപ് ഫയറിന് ചുറ്റും ആടി തിമിർക്കുന്നതിനിടെ സ്‌ഫോടനത്തിനിടയാക്കിയത് 1916ൽ നിർമ്മിച്ച ബോംബ്

സ്വന്തം ലേഖകൻ ഹണിമൂൺ ആഘോഷത്തിനിടെ നവ വരനെയും വധുവിനെയും തേടിയെത്തിയത് ദുരന്തം.ക്യാംപ് ഫയറിനിടെ തീ പിടിച്ച് ബോംബ് പൊട്ടിത്തെറിച്ച് നവ വധുവിന് പരിക്ക്. യുവതിയുടെ സഹോദരനും സുഹൃത്തും ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെടുകയും ചെയ്തു. ഉക്രൈനിലാണ് സംഭവം. ലണ്ടനിൽ നിന്നും ഹണിമൂൺ ആഘോത്തിനെത്തിയ കുടുംബമാണ് ദുരന്തത്തിൽ കലാശിച്ചത്. 31കാരിയായ ലിഡിയ മക്രാചുക്‌സും 43കാരനായ ഭർത്താവ് നോർബർട്ട് വർഗയുമാണ് കുടുംബത്തോടൊപ്പം ഹണിമൂൺ ആഘോഷത്തിനായി ഉക്രൈനിലെത്തിയത്. 12 അംഗ സംഘം ക്യാംപ് ഫയറിന് ചുറ്റും ആടി തിമിർക്കുന്നതിനിടിയിലാണ് സ്‌ഫോടനം ഉണ്ടായത്. ഒന്നാം ലോക മഹായുദ്ധത്തിൽ ഉപയോഗിച്ചിരുന്ന WW1 ബോംബ് […]

കുതിരാൻ ഇടത് തുരങ്കം ഗതാഗതത്തിന് തുറന്ന ശേഷം കനത്ത മഴപെയ്യുന്നത് ആദ്യമായി; കനത്തമഴയെ തുടർന്ന് കുതിരാൻ തുരങ്കത്തിന് ചോർച്ച ; സംരക്ഷണഭിത്തിയുടെ ഒരു ഭാ​ഗവും തകർന്നു വീണു

സ്വന്തം ലേഖകൻ വടക്കാഞ്ചേരി : കനത്തമഴയെ തുടർന്ന് പാലക്കാട്-തൃശ്ശൂർ ദേശീയ പാതയായ കുതിരാൻ തുരങ്കത്തിലുണ്ടായ ചോർച്ച ആശങ്ക പടർത്തുന്നു. ചോർച്ചയെ തുടർന്ന് സംരക്ഷണഭിത്തിയുടെ ഒരു ഭാ​ഗവും തകർന്നു വീണിട്ടുണ്ട്. ഇടത് തുരങ്കം ഗതാഗതത്തിന് തുറന്ന ശേഷം ആദ്യമായാണ് കനത്ത മഴ പെയ്യുന്നത്. കുതിരാൻ മലയുടെ മുകളിൽനിന്നും ഊർന്നിറങ്ങി പാറയിലൂടെയാണ് തുരങ്ക പാതയിൽ വെള്ളം വീഴുന്നത്. മുകളിലെ വെള്ളം ഇരുവശത്തേക്കും തിരിച്ചുവിട്ട് അഴുക്ക് ചാലിലേക്ക് ഒഴുക്കാൻ സൗകര്യമുണ്ടെങ്കിലും വെള്ളം പൂർണമായും പോകുന്നില്ല. തുരങ്കത്തിനുള്ളിലെ പാറക്കെട്ടുകളിൽ സിമന്റ്‌ മിശ്രിതം തേച്ചിട്ടുണ്ടെങ്കിലും നിരന്തരം വെള്ളം ഒഴുകിയാൽ അടർന്ന് വീഴാനിടയുണ്ട്. […]

‘ഇടുക്കി ഡാമിനെ അടുക്കളയുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചോ’ എന്ന് ശ്രീജിത്ത് പണിക്കര്‍; മുഴുഭ്രാന്ത-നായ ഒരുത്തനേ പ്രളയം ആഘോഷിക്കാന്‍ കഴിയൂവെന്ന് മുന്‍ ജഡ്ജ് എസ്. സുധീപ്; വിമര്‍ശിക്കുന്നത് പ്രളയബാധിതരെയല്ല സര്‍ക്കാരിനെയെന്ന് മറുപടി; ‘മഴക്കെടുതി’ ചര്‍ച്ച സാമൂഹ്യമാധ്യമങ്ങളില്‍ ചൂടുപിടിക്കുന്നു

സ്വന്തം ലേഖിക കോഴിക്കോട്: സംസ്ഥാനത്തെ മഴക്കെടുതിയെ സംബന്ധിച്ച ചർച്ചകൾ സാമൂഹ്യമാധ്യമങ്ങളില്‍ ചൂടുപിടിക്കുന്നു. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച ശ്രീജിത്ത് പണിക്കറിനെതിരെ പ്രതികരണവുമായി മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്. സുധീപ് രംഗത്ത് എത്തിയതോടെ മിക്കവരും അത് ഏറ്റുപിടിച്ചിരിക്കുകയാണ്. ‘ഇടുക്കി ഡാമിനെ അടുക്കളയുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചോ’ എന്നായിരുന്നു ശ്രീജിത്ത് പണിക്കരുടെ ആദ്യ പോസ്റ്റ്. നിരവധി പേരാണ് അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയത്. പ്രളയട്രോളുകള്‍ തുടര്‍ച്ചയായി പോസ്റ്റ് ചെയ്ത് ശ്രീജിത്ത് പ്രളയം ആഘോഷിക്കുകയാണെന്നും മുഴുഭ്രാന്തനായ ഒരുത്തനേ പ്രളയത്തെച്ചൊല്ലി ഇങ്ങനെ അര്‍മാദിക്കാന്‍ കഴിയൂയെന്നും എസ് സുദീപ് വ്യക്തമാക്കി. എത്രയോ സാധുക്കളായ […]

അടുപ്പിൽ നിന്ന് വെള്ളം ഇറക്കുന്നതിനിടെ അച്ഛൻ കുഞ്ഞിന്റെ മൂത്രത്തിൽച്ചവിട്ടി വഴുതി വീണു; തിളച്ചവെള്ളം വീണു പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു

സ്വന്തം ലേഖകൻ മലപ്പുറം: തിളച്ചവെള്ളം വീണു പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു. വെള്ളം അടുപ്പിൽനിന്നിറക്കവേ അച്ഛൻ വഴുതിവീണു. പൊന്നാനി ചങ്ങരംകുളം സ്വദേശികളായ ബാബുവിന്റെയും സരിതയുടെയും മകൻ അമൻ എസ് ബാബു ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വെള്ളം അടുപ്പിൽനിന്നിറക്കവേ അച്ഛൻ വഴുതിവീണു, തിളച്ചവെള്ളം തെറിച്ചുവീണാണ് കുഞ്ഞിന് പൊള്ളലേറ്റത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അടുപ്പിൽ നിന്ന് വെള്ളം ഇറക്കുന്നതിനിടെ ബാബു കുഞ്ഞിന്റെ മൂത്രത്തിൽച്ചവിട്ടി വഴുതി വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന രണ്ടു കുട്ടികൾക്കും പൊള്ളലേറ്റു. ബാബു, മക്കളായ അലൻ, അനുദീബ് എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ചിയാന്നൂരിലെ വാടകവീട്ടിലാണു […]

ദുരിതപ്പെയ്ത്ത്; കെഎസ്‌ഇബിയ്ക്ക് നഷ്ടമായത് 13.67 കോടി രൂപ; തകരാറിലായത് 4.18 ലക്ഷം കണക്ഷനുകള്‍; രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കണക്ഷനുകള്‍ പുനസ്ഥാപിക്കും

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയില്‍ കെഎസ്‌ഇബിയ്ക്ക് നഷ്ടമായത് 13.67 കോടി രൂപ. മഴക്കെടുതിയില്‍ 11 കെവി ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും ഉള്‍പ്പെടെ നശിച്ചാണ് വലിയ നാശനഷ്ടമുണ്ടായത്. 60 ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോമറുകളും തകരാറിലായെന്നാണ് കണക്ക്. സംസ്ഥാനത്ത് ആകെ 4.18 ലക്ഷം വൈദ്യുതി കണക്ഷനുകള്‍ തകരാറിലായിട്ടുണ്ട്. ഇത് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കും. മൂന്നരലക്ഷം കണക്ഷനുകളാണ് തടസ്സപ്പെട്ടത്. ഇതില്‍ രണ്ടരലക്ഷത്തോളം കണക്ഷനുകള്‍ പുനസ്ഥാപിച്ചു. മഴ ഏറെ നാശം വിതച്ച മേഖലകളില്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം കണക്ഷനുകള്‍ പുനസ്ഥാപിക്കാനുണ്ട്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ കണക്ഷനുകള്‍ പുനസ്ഥാപിക്കും. അതേസമയം, മഴ ശക്തമായതോടെ […]