കോട്ടയം ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി ; ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയൽ ; 194 കേസുകൾ രജിസ്റ്റർ ചെയ്തു ; ഒളിവിൽ കഴിഞ്ഞിരുന്ന 98 പേരെ അറസ്റ്റ് ചെയ്തു ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന

സ്വന്തം ലേഖകൻ കോട്ടയം ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായും, കൂടാതെ വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗവുമായും ഇന്ന് ജില്ലയിൽ ഉടനീളം പോലീസ് വ്യാപക പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരെയും എസ്.എച്ച്.ഓ മാരെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിശോധന. ഈ പരിശോധനയിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം 5 കേസും,അബ്കാരി ആക്ട് പ്രകാരം 27 കേസും കോട്പ ആക്ട് പ്രകാരം 50 കേസും കൂടാതെ മദ്യപിച്ചും, അലക്ഷ്യമായും വാഹനമോടിച്ചതിന് 112 […]

വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കം ; വീട്ടമ്മയ്ക്ക് നേരെ കയ്യേറ്റം: കേസിൽ യുവാവിനെ രാമപുരം പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ രാമപുരം: വാഹനം തട്ടിയതുമായി ബന്ധപ്പെട്ട് വീട്ടമ്മയ്ക്ക് നേരെ കയ്യേറ്റം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിലാപ്പിള്ളി, ചേറ്റുകുളം ഭാഗത്ത് ചേറ്റുകുളത്ത് നിരപ്പേൽ വീട്ടിൽ അതുൽ.സി (24) എന്നയാളെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകുന്നേരം 4 :15 മണിയോടുകൂടി രാമപുരം ടൗൺ ഭാഗത്ത് വച്ച് രാമപുരം സ്വദേശിനിയായ വീട്ടമ്മയെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. വീട്ടമ്മ ഓടിച്ചിരുന്ന സ്കൂട്ടറും, അതുൽ ഓടിച്ചിരുന്ന ഓട്ടോറിക്ഷയും തമ്മിൽ തട്ടുകയും ഇതിലുള്ള വിരോധം മൂലം ഇയാൾ വീട്ടമ്മയെ ചീത്തവിളിക്കുകയും, മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് […]

ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷണം : കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട : മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷണം നടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.അരുവിത്തുറ ചിറപ്പാറ കോളനി ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ ലൂക്ക എന്ന് വിളിക്കുന്ന ഷെഫീഖ് (36), അരുവിത്തുറ മറ്റക്കാട് അരയത്തിനാൽ കോളനി ഭാഗത്ത് കണിയാംപള്ളിൽ വീട്ടിൽ പീറ്റർ എന്ന് വിളിക്കുന്ന ഫസിൽ കെ.വൈ (19) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് പതിനഞ്ചാം തീയതി വെളുപ്പിനെ നാലുമണിയോടുകൂടി ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മലഞ്ചരക്ക് കടയുടെ സമീപം മോട്ടോർസൈക്കിളിൽ എത്തി കടയുടെ പൂട്ട് […]

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം സംസ്കരിച്ചു; കുടുംബത്തിന് 10 ലക്ഷം സഹായധനം; അഞ്ച് ലക്ഷം ഇന്ന് കൈമാറും; മകളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും

പുല്‍പ്പള്ളി: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ വെള്ളച്ചാലില്‍ പോളിന്റെ മൃതദേഹം സംസ്കരിച്ചു. വീട്ടിലെ പൊതുദർശനത്തിനു ശേഷമാണ് പള്ളിയിലേക്ക് കൊണ്ടുവന്നത്. പുല്‍പ്പള്ളി സെന്റ്. ജോർജ് പള്ളി സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. മൃതദേഹവുമായുള്ള നാട്ടുകാരുടെ വലിയ പ്രതിഷേധം നേരത്തേ നടന്നിരുന്നു. ഇതിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. പോളിന്റെ വീട്ടിലെത്തി സര്‍ക്കാര്‍ തീരുമാനം എ.ഡി.എം. കുടുംബത്തെ വായിച്ചു കേള്‍പ്പിച്ചുവെങ്കിലും നാട്ടുകാര്‍ പ്രതിഷേധം തുടര്‍ന്നു. മൃതദേഹം ഇറക്കാന്‍ കഴിയാതിരുന്നതോടെ പോളിന്റെ ഭാര്യയുടെ പിതാവ് മൈക്കിലൂടെ മൃതദേഹം ഇറക്കാനുള്ള സാഹചര്യമൊരുക്കണമെന്നും തങ്ങള്‍ക്ക് ഇനിയും […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യാ ലോട്ടറി ഫലം ഇവിടെ കാണാം (17/02/2024)

കോട്ടയം: ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യാ ലോട്ടറി ഫലം ഇവിടെ കാണാം (17/02/2024) 1st Prize- Rs. 80,00,000/ – KW 380682 (KANNUR) Agent Name: SUDHEESH K Agency No.: C 4677 Consolation Prize- Rs. 8,000/ : KN 380682 KO 380682 KP 380682 KR 380682 KS 380682 KT 380682 KU 380682 KV 380682 KX 380682 KY 380682 KZ 380682 2nd Prize- Rs. 5,00,000/- KO 240709 […]

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻകേരള, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംയുക്ത പ്രസ്താവന

  സ്വന്തം ലേഖകൻ കോട്ടയം:കേരളത്തിലെ ഒരു തീയറ്റർ സംഘടന ഈ മാസം 22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല എന്ന് തീരുമാനിച്ചതായി മാധ്യമങ്ങളിലൂടെ അറിയുവാൻ കഴിഞ്ഞു. ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഡ്രീം ബിഗ് ഫിലിം പ്രദർശനത്തിന് എത്തിക്കുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രം 22ന് തന്നെയും തുടർ ചിത്രങ്ങൾ തീരുമാനിച്ച തീയതികളിൽ തന്നെയും പ്രദർശനത്തിന് എത്തുമെന്ന് അറിയിക്കുന്നു. ഞങ്ങളോട് എന്നും ഊഷ്മള ബന്ധം പുലർത്തുന്ന കേരളത്തിലെ തീയറ്ററുകൾ ഈ ചിത്രം പ്രദർശിപ്പിക്കുമെന്ന് കരാറിലേർപ്പെട്ടു കൊണ്ട് ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ആ തീയറ്ററുകളുമായി തുടർന്നും ഞങ്ങൾ […]

ആഫ്രിക്കൻ പന്നിപ്പനി: കോട്ടയത്ത് മുൻകരുതൽ നടപടി ശക്തമാക്കി

കോട്ടയം: ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലും മുൻകരുതൽ നടപടികൾ ശക്തമാക്കിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ വി. വിഗ്‌നേശ്വരി അറിയിച്ചു. രോഗനിരീക്ഷണ മേഖലയിൽ ഉൾപ്പെട്ട കുമരകം, ആർപ്പൂക്കര, അയ്മനം, തലയാഴം, ടി.വി പുരം, വെച്ചൂർ എന്നീ പഞ്ചായത്തുകളിലേക്കും വൈക്കം നഗരസഭയിലേക്കും പന്നികൾ, പന്നി മാംസം ഉൽപ്പന്നങ്ങൾ, പന്നിക്കാഷ്ഠം, പന്നി തീറ്റസാധനങ്ങൾ എന്നിവ മറ്റിടങ്ങളിൽനിന്ന് കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ച് ഉത്തരവായി. ഇതുമായി ബന്ധപ്പെട്ട് പൊലീസും മോട്ടോർവാഹനവകുപ്പുമായി ചേർന്ന് സംയുക്തപരിശോധനയ്ക്ക് മൃഗസംരക്ഷണവകുപ്പിന് നിർദ്ദേശം നൽകി. രോഗനിരീക്ഷണമേഖലയിലെ […]

തിരുനക്കരയിലും എത്തി ഭാരത് അരി; വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്രസർക്കാരിന്റെ ഭാരത് അരിയുടെ വിതരണം കോട്ടയം നഗരത്തിലും

കോട്ടയം : വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി ഭാരത് അരിയുടെ വിതരണം കോട്ടയം നഗരത്തിലും നടന്നു. രാവിലെ 7 മണിയോടെ എത്തിച്ച 10 കിലോയുടെ ആയിരം ചാക്ക് പൊന്നി അരിമണിക്കൂറുകൾ കൊണ്ട് വിറ്റുതീർന്നു. കിലോക്ക് 29 രൂപ പ്രകാരം ചാക്കൊന്നിന് 290 രൂപയാണ് ഉപഭോക്താക്കൾ നൽകേണ്ടത്. ഒരാൾക്ക് മൂന്ന് ചാക്ക് അരി വരെ നൽകിയിരുന്നു. തിരുനക്കര പഴയ ഷോപ്പിങ് കോംപ്ലെക് മൈതാനിയിൽ BJP മധ്യമേഖല വൈസ് പ്രസിഡണ്ട് ടി.എൻ. ഹരികുമാർ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭപാർലമെൻ്റി പാർട്ടി ലീഡർ വിനു […]

വയനാട്ടില്‍ കടുവ പശുവിനെ കൊന്നു; ജഡം വനം വകുപ്പിന്റെ വാഹനത്തില്‍ കെട്ടിത്തൂക്കി നാട്ടുകാര്‍

കല്‍പ്പറ്റ: വയനാട്ടില്‍ കടുവ പശുവിനെ കൊലപ്പെടുത്തി. കോണിച്ചിറയില്‍ ഇന്നലെ രാത്രിയാണ് കടുവ പശുവിനെ കടിച്ചുകൊന്നത്.വന്യജീവി ആക്രമണത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അവസ്ഥയാണ്. ചര്‍ച്ചയല്ല പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നുമാണ് നാട്ടകാരുടെ ആവശ്യം. കടുവ കൊന്ന പശുവിന്റെ ജഡം വനം വകുപ്പിന്റെ വാഹനത്തില്‍ കെട്ടിത്തൂക്കിയാണ് നാട്ടുകാരുടെ പ്രതിഷേധം. വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ‏ഉന്നതതലയോഗം വിളിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. 20ാം തീയതിയാണ് യോഗം. റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരും വയനാട് ജില്ലയിലെ തദ്ദേശ […]

ഗോഡ്സെയെ പ്രകീര്‍ത്തിച്ച്‌ വിവാദ ഫേസ്ബുക്ക് കമന്റിട്ട സംഭവം ; എന്‍ഐടി അധ്യാപികയെ, പൊലീസ് ചോദ്യം ചെയ്തു

  കോഴിക്കോട്:ഗോഡ്സെയെ പ്രകീർത്തിച്ച്‌ ഫേസ്ബുക്ക് കമന്റിട്ട സംഭവവുമായി ബന്ധപ്പെട്ട കേസിഷ കോഴിക്കോട് എൻഐടി അധ്യാപിക ഷൈജ ആണ്ടവൻ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കുന്നമംഗലം പൊലീസ് സ്റ്റേഷനിലാണ് ഇന്ന് രാവിലെ അധ്യാപിക ഹാജരായത്. അധ്യാപികയെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. ഫേസ്ബുക്ക് കമന്‍റ് ഇടാൻ ഉപയോഗിച്ച ഫോണ്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കി. ആരോഗ്യ കാരണങ്ങളാല്‍ ചോദ്യം ചെയ്യലിനായി സ്റ്റേഷനില്‍ ഹാജരാകാനാകില്ലെന്നായിരുന്നു നേരത്തെ ഷൈജ ആണ്ടവൻ പൊലീസിനെ അറിയിച്ചിരുന്നത്. തുടര്‍ന്ന് മൂന്നു ദിവസത്തെ സമയവും ചോദിച്ചിരുന്നു. ഇതിനുശേഷമാണിപ്പോള്‍ സ്റ്റേഷനില്‍ ഹാജരായത്. ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30 […]