play-sharp-fill
750 കോടിയിൽ മകളുടെ വിവാഹം; മകന്റെ അത്യാഡംബര വിവാഹത്തിന് ഒരുക്കങ്ങളായി മുകേഷ് അംബാനി

750 കോടിയിൽ മകളുടെ വിവാഹം; മകന്റെ അത്യാഡംബര വിവാഹത്തിന് ഒരുക്കങ്ങളായി മുകേഷ് അംബാനി

 

മുംബൈ: വിവാഹം ജൂലൈയിൽ ആണെങ്കിലും അതിന് മുന്നോടിയായി ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹപൂർവ്വ ആഘോഷങ്ങള്‍ അത്യാഡംബരമായി നടക്കുവാൻ പോകുന്നു.

ആയിരത്തിലധികം അതിഥികൾക്കാണ് ക്ഷണം ഉള്ളത്. ആയതിനാൽ 2500 ല്‍ അധികം വ്യത്യസ്ത വിഭവങ്ങള്‍ തയ്യാറാക്കുവാൻ 21 ഷെഫുമാർക്കാണ് കരാർ നല്‍കിയിരിക്കുന്നത്. ഈയാഴ്‌ച്ച അവസാനം ജാംനഗറിലെ കുടുംബ വീട്ടിലായിരിക്കും ഇന്ത്യയിലെ രണ്ട് അതി സമ്പന്ന കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്ന ചടങ്ങാണ് നടക്കുക.

2018 നവംബറില്‍ നടന്ന മുകേഷ് അംബാനിയുടെ മകളുടെ ആഡംബര വിവാഹത്തില്‍ പങ്കെടുത്ത പ്രമുഖ വ്യക്തികളെല്ലാം തന്നെ ചടങ്ങിലും പങ്കെടുക്കുന്നുണ്ട്. ബില്‍ ഗെയ്റ്റ്സ്, മാർക്ക് സുക്കർബർഗ്, ഹിലാരി ക്ലിന്റണ്‍ തുടങ്ങിയവരൊക്കെ ക്ഷണിക്കപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്. എൻകോർ ഹെല്‍ത്ത്കെയറിന്റെ ചീഫ് എക്സിക്യുട്ടീവ് ആയ ശതകോടീശ്വരൻ വിരേൻ മർച്ചന്റിന്റെ മകളാണ് അംബാനി കുടുംബത്തിലേക്ക് മരുമകളായി എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുകേഷ് അംബാനിയുടെ ഇളയ മകനായ ആനന്ദ് അംബാനി റിലയൻസ് ഇൻഡസ്ട്രീസിന്റെ മാനേജിങ് ഡയറക്ടർ ആണ്. 110 ബില്യൻ ഡോളർ വരുമാനമുള്ള കമ്ബനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്. പ്രീ വെഢിങ് ആഘോഷങ്ങള്‍ക്ക് എത്തുന്ന അതിഥികള്‍ക്ക് ഡ്രസ്സ് കോഡ് നിശ്ചയിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച്ച രാത്രി ഇരു കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും കോക്ക്ടെയില്‍ പാർട്ടി ആഘോഷമാക്കാനാണ് തീരുമാനം’

അതിന് തൊട്ടുടത്ത. ദിവസം വനാതിർത്തിയിലുള്ള റിലയൻസ് അനിമല്‍ റേസ്‌ക്യു സെന്ററിലായിരിക്കും ആഘോഷം അതിനാൽ തന്നെ അതിഥികളെല്ലാം തന്നെ ഷൂസ് ധരിക്കണമെന്ന് ആവശ്യപ്പെട്ടിടട്ടുണ്ട്. 650 ഏക്കറിലുള്ള വനത്തിൽ 2000 ലധികം പക്ഷി മൃഗാധികളുണ്ട്. തുടർന്ന് മൂന്നാം ദിവസം വിവിധ പരിപാടികൾ ഏർപ്പെടു ത്തിയിട്ടുണ്ട്. ഒൻപത് പേജുള്ള ക്ഷണക്കത്താണ് അതിഥികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഓരോ ദിവസത്തെ പരിപാടികളെ കുറിച്ചും ഡ്രസ്സ് കോഡിനെ കുറിച്ചുമൊക്കെ അതില്‍ വിശദമായി എഴുത്തി ചേർത്തിട്ടുണ്ട്.. ചാർട്ടേർഡ് വിമാനങ്ങളിലും ഫെറികളിലുമായിരിക്കും അതിഥികള്‍ ജാം നഗറില്‍ എത്തുക എന്നാണ് പ്രാദേശിക മധ്യമങ്ങള്‍റിപ്പോർട്ട് ചെയ്യുന്നത്. അതിഥികള്‍ക്കായി ഹെയർ സ്‌റ്റൈലിസ്റ്റുമാർ, മേക്ക് അപ് ആർട്ടിസ്റ്റുമാർ, സാരി ഡ്രേപ്പർമാർ എന്നിവരെയും തയ്യാറാക്കിയിട്ടുണ്ട്.