നടി ശോഭന നല്ല സുഹൃത്ത് ; തിരുവനന്തപുരത്ത് മത്സരിക്കാനില്ലെന്ന കാര്യം ഫോണിൽ അറിയിച്ചു ; ബി ജെ പിയ്ക്ക് നിരാശ: ശശി തരൂർ

നടി ശോഭന നല്ല സുഹൃത്ത് ; തിരുവനന്തപുരത്ത് മത്സരിക്കാനില്ലെന്ന കാര്യം ഫോണിൽ അറിയിച്ചു ; ബി ജെ പിയ്ക്ക് നിരാശ: ശശി തരൂർ

സ്വന്തം ലേഖകൻ

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി തിരുവനന്തപുരത്തുനിന്ന് നടി ശോഭന മത്സരിക്കില്ലെന്ന് ശശി തരൂർ എംപി. നിരാശയിൽ നിന്നാണ് തിരുവനന്തപുരത്ത് ബിജെപിക്ക് ഒട്ടേറെ പേരുകൾ ഉയരുന്നത്. ഗുരുവായൂർ സന്ദർശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നടി ശോഭന എന്റെ നല്ല സുഹൃത്താണ്. അവർ തിരുവനന്തപുരത്ത് മത്സരിക്കാനില്ലെന്ന കാര്യം ഫോണിൽ അറിയിച്ചിരുന്നു. പലപ്പോഴായി പല പേരുകളാണ് ബിജെപി ഉയർത്തുന്നത്. അവരുടെ നിരാശയെ തുടർന്നാണ് പല പേരുകൾ പറയുന്നത്. ഇത്തരത്തിലുള്ള ബിജെപിയുടെ പ്രചാരണം ഭയം കൊണ്ടാണ്. ആരൊക്കെ വരുമെന്നറിയാൻ കാത്തിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്തെ സ്ഥാനാർഥികളെ വിലകുറച്ചു കാണുന്നില്ല. ബിജെപിയുടെ വിദ്വേഷരാഷ്ട്രീയം കേരളത്തിൽ വിലപ്പോകില്ല. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന സിപിഐ നിലപാട് ശരിയല്ല. അങ്ങനെയെങ്കിൽ കോൺഗ്രസിനെതിരെ സിപിഐ മത്സരിക്കരുത്. രാഹുൽ ഗാന്ധിയുടെ സീറ്റിൽ തീരുമാനമായിട്ടില്ല. രാഹുലിനെ മത്സരിപ്പിക്കാൻ കൂടുതൽ സംസ്ഥാനങ്ങൾ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്’’– ശശി തരൂർ പറഞ്ഞു.