കല്യാണം കൂടാൻ എത്തിയ കുട്ടികൾ ക്വാറിയിൽ മുങ്ങി മരിച്ചു ; മരണപ്പെട്ടത് സഹോദരിമാരുടെ അഞ്ചും ആറും വയസ്സുള്ള പെൺകുട്ടികൾ

മലപ്പുറം : മേൽമുറിയിൽ ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾ ക്വാറിയിൽ മുങ്ങി മരിച്ചു. അഞ്ചും ആറും വയസ്സുള്ള പെൺകുട്ടികളാണ് മുങ്ങി മരിച്ചത്. മലപ്പുറം പൊടിയാട് ബന്ധുവിന്റെ കല്യാണം കൂടാൻ എത്തിയപ്പോഴായിരുന്നു അപകടം. മരണപ്പെട്ട കുട്ടികളുടെ മാതാപിതാക്കൾ സഹോദരിമാരാണ്. അപകടം നടന്ന ഉടൻ തന്നെ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

കുമരകം എസ് എൻ ഡി പി ശാഖയും യൂത്ത്മൂവ് മെന്റും രവിവാര പാഠശാല വിദ്യാർത്ഥികൾക്കായി പഠനയാത്ര നടത്തി

  കുമരകം: എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ 38 കുമരകം വടക്കിൻ്റെയും യൂത്ത്മൂവ്മെൻ്റ് 225 കുമരകം വടക്കിൻ്റെയും സംയുക്താഭിമുഖ്യത്തിൽ രവിവാര പാഠശാല വിദ്യാർത്ഥികൾക്കായി പഠനയാത്ര നടത്തി. ശ്രീനാരായാണ ഗുരുദേവ തൃപ്പാദങ്ങളാൽ പ്രതിഷ്ഠാകർമ്മം നിർവഹിച്ച ഉല്ലല ഓംകാരേശ്വരക്ഷേത്രം, ചെമ്മനത്തുകര സുബ്രമണ്യസ്വാമി ക്ഷേത്രം, പൂന്തോട്ട ശ്രീനാരായണ വല്ലഭസ്വാമിക്ഷേത്രം, സ്വാമി തൃപ്പാദങ്ങളാൽ സ്ഥാപിതമായ ആലുവ അദ്വൈതാശ്രമം എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും പഠനയാത്ര നടത്തിയത്. കൊച്ചി മെട്രോയിലൂടെ കൊച്ചിയെ തൊട്ടറിഞ്ഞ് ആലുവ മുതൽ തൃപ്പൂണിത്തറ വരെ യാത്ര ചെയ്ത ശേഷം തൃപ്പൂണിത്തറ ഹിൽപ്പാലസിലെത്തിയ വിദ്യാർത്ഥികൾക്ക് അവിടുത്തെ ചരിത്രം നേരിട്ടറിയാൻ അവസരമുണ്ടായി. ശാഖായോഗത്തിൻ്റെ […]

ജസ്ന തിരോധാനകേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി : ജസ്നയുടെ അജ്ഞാത സുഹൃത്തിനെ തേടി സിബിഐ

  തിരുവനന്തപുരം: ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച്‌ കോടതി. ജസ്‌നയുടെ പിതാവ് ജെയിംസ് സമർപ്പിച്ച ഹർജിയിലാണ് തിരുവനന്തപുരം സി.ജെ.എം കോടതിയുടെ ഉത്തരവ്.   പിതാവ് നല്‍കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്ന് കോടതി സിബിഐയ്ക്ക് നിർദ്ദേശം നല്‍കി. മുദ്രവെച്ച കവറില്‍ നല്‍കിയ തെളിവുകള്‍ അന്വേഷണ ചുമതലയുള്ള എസ്‌പിക്ക് കോടതി കൈമാറി. ജസ്‌നയുടെ സുഹൃത്തിന്റെ ഫോട്ടോ അടക്കം ഇതിലുണ്ടെന്നാണ് സൂചന.   തുടരന്വേഷണത്തില്‍ തെളിവുകള്‍ ഗുണകരമാകുമെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ജസ്‌നയുടെ പിതാവ് ജെയിംസ് പറഞ്ഞു. ജസ്‌ന തിരോധാനത്തിന് പിന്നാലെ നടത്തിയ സമാന്തര […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം (10 /05/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം (10 /05/2024) 1st Prize-Rs :70,00,000/- NN 488286   Cons Prize-Rs :8,000/- NO 488286 NP 488286 NR 488286 NS 488286 NT 488286 NU 488286 NV 488286 NW 488286 NX 488286 NY 488286 NZ 488286   2nd Prize Rs :10,00,000/- NV 448423   3rd Prize Rs :1,00,000/- NN 375937 NO 888463 NP 402527 […]

സാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതു സര്‍ക്കാര്‍ ആസൂത്രിത ശ്രമം നടത്തുന്നു: അന്‍സാരി ഏനാത്ത്

തിരുവനന്തപുരം: ഭരണഘടനാനുസൃത സാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതു സര്‍ക്കാര്‍ ആസൂത്രിത ശ്രമം നടത്തുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം അന്‍സാരി ഏനാത്ത്. ഇടതു സര്‍ക്കാരിന്റെ മുസ്ലിം സംവരണ അട്ടിമറിക്കെതിരേ എസ്ഡിപിഐ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശ്രിത നിയമനത്തിന്റെ മറവില്‍ വീണ്ടും മുസ്ലിം സംവരണം വെട്ടിക്കുറയ്ക്കാനുള്ള നീക്കം സംവരണ അട്ടിമറിയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്. ഭിന്നശേഷി സംവരണത്തിനായി മുസ്ലിം സംവരണ റൊട്ടേഷന്‍ തന്നെ തിരഞ്ഞെടുത്തതുവഴി രണ്ടു ശതമാനം കുറവ് വരുത്താനുള്ള തീരുമാനം നാളിതുവരെ തിരുത്തിയിട്ടില്ല. ഇതിനിടെയാണ് ആശ്രിത നിയമനത്തിന്റെ പേരിലും മുസ്ലിം […]

ഹയർ സെക്കന്ററി പരീക്ഷയിൽ മിന്നും വിജയം നേടി കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കന്ററി സ്കൂൾ

  കാഞ്ഞിരം : ഹയർ സെക്കന്ററി പരീക്ഷയിൽ മിന്നും വിജയം നേടി കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കന്ററി സ്കൂൾ. സ്കൂളിൽ നിന്നും പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 82 ശതമാനം പേരും ഉന്നത വിജയം കരസ്ഥമാക്കി. 8 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കി., 11 വിദ്യാർത്ഥികൾക്ക് 90 ശതമാനത്തിന് മുകളിൽ മാർക്കോട് കൂടിയാണ് വിജയം എന്നത് സ്കൂളിന് അഭിമാനകരമായ നേട്ടമായി.

ആടിനെയും പശുവിനെയും വളർത്തി ജീവിക്കാമെന്നു കരുതേണ്ട: പാൽ കുറഞ്ഞു, മൃഗങ്ങൾക്ക് രോഗം: ക്ഷീരമേഖലയിൽ പ്രതിസന്ധി രൂക്ഷം.

  വൈക്കം: വേനൽചൂട് ക്ഷീരമേഖലയെ അപ്പാടെ തകർത്തു. അടുമാടുകളെ വളർത്തി ജീവിതം നോക്കിയിരുന്നവർ കടുത്ത പ്രതിസന്ധിയിലായി. ചൂടു കൂടിയതോടെ കന്നുകാലികൾ അകിടുവീക്കം ബാധിച്ചു വായിൽ നിന്നു നുരയും പതയും വന്ന് നേരെ നിൽക്കാൻ പറ്റാത്ത സ്ഥിതിയിലായി. രോഗബാധിതരായ കന്നുകാലികളിൽ ചിലതു ചത്തു. ചൂടു കൂടിയതിനെ തുടർന്ന് പാൽ ലഭ്യതയിൽ വൻ കുറവുണ്ടായി. ഒന്നും രണ്ടും പശുക്കൾ ഉപജീവനത്തിനായി വളർത്തുന്നവർക്കും ചെറുകിട ഫാമുകാർക്കും ക്ഷീര സംഘങ്ങളിലുമൊക്കെ പാൽ ലഭ്യത ഗണ്യമായി കുറഞ്ഞു. 70000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ മുടക്കി വാങ്ങിയ പശുക്കളെ 25,000നും […]

കോട്ടയം വാരിശേരിയിൽ കോപ്പ്മാർട്ട് സൂപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു.

  വാരിശേരി: കോപ്പ്മാർട്ട് സൂപ്പർ മാർക്കറ്റ് വാരിശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു. സഹകരണ സംഘങ്ങളും, കർഷകസംഘങ്ങളും ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ, കൂടാതെ മറ്റ് ബ്രാന്റു കളുടെ എല്ലാ ഉൽപ്പന്നങ്ങളും മിതമായ വിലയ്ക്ക് ലഭ്യമാക്കുo. കോട്ടയം മെഡിക്കൽ കോളേജ് ബൈപാസിൽ വാരിശ്ശേരി കവലയിൽ ശ്രീമൈലം ബിൽഡിംഗിൽ (എസ്. വി ആർ പ്രോപ്പർട്ടീസ്) ആണ് കോപ്പ്മാർക്ക് സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്. സംസ്ഥാന അടിസ്ഥാനത്തിൽ കഴിഞ്ഞ 15 വർഷമായി പ്രവർത്തിക്കുന്ന ലോട്ടറി സൊസൈറ്റിയുടെ നേതൃത്വ ത്തിൽ വാരിശ്ശേരി പെട്രോൾ പമ്പിന് മുൻവശം കഴിഞ്ഞ രണ്ടുവർഷമായ പ്രവർത്തിച്ചുവരുന്ന ഭാഗ്യം സൂപ്പർ മാർക്കറ്റിൻ്റെ നേതൃത്വത്തിലാണ് സഹകരണ […]

ഇ ഡിക്ക് തിരിച്ചടി, കെജ്‌രിവാൾ പുറത്തേക്ക് ; മദ്യനയ കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ദില്ലി : മദ്യനയ കേസില്‍ ജയിലില്‍ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജൂണ്‍ 1 വരെ ഇടക്കാല ജാമ്യം അനുവദിച്ചു. ജൂണ്‍ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. മദ്യനയ കേസില്‍ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് […]

സ്വന്തം കല്യാണത്തിന് മദ്യപിച്ച് ലക്കുകെട്ട് വരൻ,വിവാഹം വേണ്ടെന്ന് വെച്ച് യുവതിയും ബന്ധുക്കളും ; ഒടുവിൽ മധ്യസ്ഥ ചർച്ചയിലൂടെ മുടങ്ങിയ വിവാഹം നടത്തി

പത്തനംതിട്ട : കോഴഞ്ചേരിയില്‍ സ്വന്തം കല്യാണത്തിന് മദ്യപിച്ച് ലക്കുകെട്ട് വരൻ,വിവാഹം വേണ്ടെന്ന് വെച്ച് യുവതിയും ബന്ധുക്കളും ഒടുവിൽ മധ്യസ്ഥ ഇടപെടലിലൂടെ വിവാഹം നടന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 15നാണ് പത്തനംതിട്ട തടിയൂർ സ്വദേശിയായ യുവാവും നാരങ്ങാനം സ്വദേശിനിയായ യുവതിയും തമ്മിലുള്ള  വിവാഹം നാടകീയമായ രംഗങ്ങൾക്ക് ശേഷം നടന്നത്. വിദേശത്ത് ജോലി ചെയ്യുന്ന വരൻ, അവധിയില്‍ വിവാഹത്തിനായി എത്തിയതാണ്. എന്നാല്‍ വിവാഹ ദിനത്തില്‍ ഇദ്ദേഹം മദ്യലഹരിയില്‍ പള്ളിയിലെത്തുകയും വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്ന പുരോഹിതന്മാരോട് വരെ മോശമായി പെരുമാറുകയും ചെയ്തുവെന്നായിരുന്നു പരാതി. തുടര്‍ന്ന് വധുവിന്‍റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് […]