കല്യാണം കൂടാൻ എത്തിയ കുട്ടികൾ ക്വാറിയിൽ മുങ്ങി മരിച്ചു ; മരണപ്പെട്ടത് സഹോദരിമാരുടെ അഞ്ചും ആറും വയസ്സുള്ള പെൺകുട്ടികൾ
മലപ്പുറം : മേൽമുറിയിൽ ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾ ക്വാറിയിൽ മുങ്ങി മരിച്ചു. അഞ്ചും ആറും വയസ്സുള്ള പെൺകുട്ടികളാണ് മുങ്ങി മരിച്ചത്.
മലപ്പുറം പൊടിയാട് ബന്ധുവിന്റെ കല്യാണം കൂടാൻ എത്തിയപ്പോഴായിരുന്നു അപകടം. മരണപ്പെട്ട കുട്ടികളുടെ മാതാപിതാക്കൾ സഹോദരിമാരാണ്.
അപകടം നടന്ന ഉടൻ തന്നെ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0